HOME /NEWS /Sports / MS Dhoni Retirement | 'സച്ചിന്റെ പത്താം നമ്പർ പോലെ ധോണിയുടെ ഏഴാം നമ്പർ ജഴ്സിയും ഇനിയാർക്കും നൽകരുത്': ദിനേഷ് കാർത്തിക്

MS Dhoni Retirement | 'സച്ചിന്റെ പത്താം നമ്പർ പോലെ ധോണിയുടെ ഏഴാം നമ്പർ ജഴ്സിയും ഇനിയാർക്കും നൽകരുത്': ദിനേഷ് കാർത്തിക്

MS Dhoni

MS Dhoni

സച്ചിൻ തെൻഡുൽക്കർ വിരമിച്ചപ്പോൾ അദ്ദേഹത്തോടുള്ള ആദരസൂചകമായി പത്താം നമ്പർ ജഴ്സി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പിൻവലിച്ചിരുന്നു.

  • Share this:

    ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം അദ്ദേഹത്തിന്റെ ഏഴാം നമ്പർ ജഴ്സിയും വിരമിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇന്ത്യൻ താരം ദിനേഷ് കാർത്തിക്. സച്ചിൻ തെൻഡുൽക്കർ വിരമിച്ചപ്പോൾ അദ്ദേഹത്തോടുള്ള ആദരസൂചകമായി പത്താം നമ്പർ ജഴ്സി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പിൻവലിച്ചിരുന്നു. ഇതുപോലൊരു നടപടി ധോണിയുടെ കാര്യത്തിലും വേണമെന്നാണ് ദിനേഷ് കാർത്തിക് ആവശ്യപ്പെട്ടിരിക്കുന്നത്.

    ധോണിയുടെ അവസാന രാജ്യാന്തര മത്സരമാരുന്ന കഴിഞ്ഞ വർഷത്തെ ലോകകപ്പ് സെമി പോരാ‍ട്ടത്തിൽ, ന്യൂസീലൻഡിനോടു തോറ്റതിനു പിന്നാലെ ധോണിക്കൊപ്പം പകർത്തിയ ചിത്രം ഉൾപ്പെടെ പങ്കുവച്ച ട്വീറ്റിലാണ് കാർത്തിക് ഈ ആവശ്യം ഉന്നയിച്ചത്.

    മൂന്നു വർഷം മുൻപാണ് സച്ചിന്റെ പത്താം നമ്പർ ജഴ്സി ബിസിസിഐ പിൻവലിച്ചത്. 2013 നവംബറിലാണ് സച്ചിൻ വിരമിച്ചത്. 2012 നവംബർ 10ന് പാക്കിസ്ഥാനെതിരെയാണു സച്ചിന്‍ അവസാനമായി പത്താം നമ്പർ ജഴ്സിയണിഞ്ഞത്.

    എന്നാല്‍, 2017 ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിനത്തില്‍ ഷാർ‌ദുല്‍ ഠാക്കൂറിന് 10–ാം നമ്പർ ജഴ്സി നൽകിയത് വിവാദമായി. ഇതിനു പിന്നാലെ മറ്റ് താരങ്ങളും ഈ നമ്പർ സ്വീകരിക്കാൻ മടിച്ചു. ഇതോടെയാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് പത്താം നമ്പർ ജഴ്സി പിൻവലിച്ചത്.

    First published:

    Tags: MS Dhoni, Ms dhoni age, Ms dhoni announces Retirement, Ms dhoni matches, Ms dhoni news, Ms dhoni retirement, Ms dhoni retirement from international cricket, Ms dhoni retirement news, News about ms dhoni, Team india