MS Dhoni Retirement |നീലക്കുപ്പായത്തിൽ നിങ്ങളെ മിസ് ചെയ്യുമെന്ന് പൃഥ്വിരാജ്; ചരിത്രം സൃഷ്ടിച്ച മനുഷ്യനെന്ന് അജു വർഗീസ്

നീലക്കുപ്പായത്തില്‍ ധോണിയെ മിസ് ചെയ്യുമെന്നാണ് പൃഥ്വിരാജ് സുകുമാരൻ ഫേസ്ബുക്കില്‍ കുറിച്ചത്.

News18 Malayalam | news18-malayalam
Updated: August 15, 2020, 11:22 PM IST
MS Dhoni Retirement |നീലക്കുപ്പായത്തിൽ നിങ്ങളെ മിസ് ചെയ്യുമെന്ന് പൃഥ്വിരാജ്; ചരിത്രം സൃഷ്ടിച്ച മനുഷ്യനെന്ന് അജു വർഗീസ്
News18
  • Share this:
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലില്‍ പ്രതികരണവുമായി മലയാള സിനിമയിലെ യുവ താരങ്ങളും. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, അജു വർഗീസ് എന്നിവരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. നീലക്കുപ്പായത്തില്‍ ധോണിയെ മിസ് ചെയ്യുമെന്നാണ് പൃഥ്വിരാജ് സുകുമാരൻ ഫേസ്ബുക്കില്‍ കുറിച്ചത്. നീലക്കുപ്പായത്തില്‍ നിങ്ങളെ മിസ് ചെയ്യുമെന്നും ഇത്രയും കാലം രസിപ്പിച്ചതിന് നന്ദിയെന്നും ഇന്ദ്രജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിഹാസം വിരമിക്കുന്നു!!!

ചരിത്രം സൃഷ്ടിച്ച മനുഷ്യൻ!!
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ!
ലോകത്തിലെ ഏറ്റവും മികച്ച കീപ്പർ!!!
എന്തൊരു ഇതിഹാസ കരിയറും ക്ലാസ് റെക്കോർഡുകളും!!! എന്നായിരുന്നു അജു വർഗീസിന്റെ ഫേസ്ബുക് കുറിപ്പ്.

ശനിയാഴ്ച അപ്രതീക്ഷിതമായാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.


സച്ചിന്‍ ടെണ്ടുല്‍ക്കര്‍,അമിത് ഷാ, സ്മൃതി ഇറാനി, ഗൗതം ഗംഭീര്‍, ശശി തരൂര്‍, മോഹൻ ലാൽ എന്നിവരും ധോണിക്ക് ആശംസകൾ നേർന്നു.
Published by: Aneesh Anirudhan
First published: August 15, 2020, 11:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading