• HOME
  • »
  • NEWS
  • »
  • sports
  • »
  • MS Dhoni Retirement | 'വലിയ താരമായിട്ടും മാറ്റമില്ലാത്തവൻ; അവൻ ഇപ്പോഴും ആ പഴയ റാഞ്ചിക്കാരൻ'

MS Dhoni Retirement | 'വലിയ താരമായിട്ടും മാറ്റമില്ലാത്തവൻ; അവൻ ഇപ്പോഴും ആ പഴയ റാഞ്ചിക്കാരൻ'

"ഒരു സെലിബ്രിറ്റിയാകുമ്പോൾ സുഹൃത്തുക്കളെ മറക്കുന്നവരുണ്ടാകും. എന്നാൽ ധോണിയുടെ കാര്യത്തിൽ അങ്ങനെയല്ല. നിങ്ങൾ അദ്ദേഹത്തെ കണ്ടുമുട്ടുകയോ പരിചയപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ധോണി ഒരിക്കലും നിങ്ങളെ മറക്കില്ല,"

dhoni

dhoni

  • Share this:
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളിലൊരാളായി വിശേഷിപ്പിക്കാവുന്ന കളിക്കാരനാണ് മഹേന്ദ്രസിങ് ധോണി. വളരെ പെട്ടെന്നായിരുന്നു ധോണിയുടെ വളർച്ച. ലോകക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പറും ഫിനിഷറുമായി ടീമിൽ സ്ഥാനമുറപ്പിച്ച ധോണിയെ തേടി തികച്ചും അപ്രതീക്ഷിതമായാണ് ക്യാപ്റ്റൻ സ്ഥാനം എത്തുന്നത്. എന്നാൽ ഗംഭീരമായി ആ ചുമതല ധോണി നിറവേറ്റി. ലോകക്രിക്കറ്റിലെ എണ്ണം പറഞ്ഞ റെക്കോർഡുകളും ധോണി സ്വന്തമാക്കി. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ വലിയ താരമായി മാറിയെങ്കിലും നാട്ടുകാർക്ക് ധോണി പഴയ പയ്യൻ തന്നെ.

ബാല്യകാലത്തെ സുഹൃത്തുക്കളുമായും നാട്ടുകാരുമായുള്ള ആത്മബന്ധം ഇപ്പോഴും ഊഷ്മളതയോടെ കാത്തുസൂക്ഷിക്കുന്നയാളാണ് ധോണി. മത്സരത്തിന്‍റെ ഇടവേളകളിൽ റാഞ്ചിയിലേക്കു മടങ്ങിയെത്തുന്ന ധോണി സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ ഒട്ടും മടി കാണിക്കാറില്ല.

ക്രിക്കറ്റിൽ താരമായി മാറിയപ്പോൾ വിവാദങ്ങളും ധോണിയെ പിന്തുടർന്നു. ധോണിയെ അനുകൂലിച്ചും എതിർത്തും വാർത്തകൾ വരാൻ തുടങ്ങി. എന്നാൽ മാധ്യമങ്ങളെ സ്വതസിദ്ധമായശൈലിയിൽ തന്നെ ധോണി നേരിട്ടു, അതും ചെറു പുഞ്ചിരിയോടെ. ഏകദിന ക്രിക്കറ്റിൽ ആദ്യ സെഞ്ച്വറി നേടുന്നതുവരെ ധോണിയുടെ സ്ഥാനം സുരക്ഷിതമല്ലായിരുന്നു. എന്നാൽ അവിടുന്നങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

"ഞാനും മാഹിയും കഴിഞ്ഞ 35 വർഷമായി സുഹൃത്തുക്കളാണ്. നഴ്സറി മുതൽ, ഞങ്ങൾക്ക് നാല് വയസ്സുള്ളപ്പോൾ. അദ്ദേഹം പിന്നീട് കരിയറിന്‍റെ തിരക്കിലായി, ഉയർച്ചയും താഴ്ചയും ഉണ്ടായിരുന്നു, പക്ഷേ അദ്ദേഹം ഞങ്ങൾക്ക് ആ പഴയ റാഞ്ചിക്കാരൻ പയ്യനായിരുന്നു," സീമന്ത് ലോഹാനി പറഞ്ഞു. ധോണിയുടെ ജീവചരിത്രമായ 'എം.എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി' എന്ന ചിത്രത്തിൽ ചിട്ടു എന്ന കാഥാപാത്രമായി മാറിയത് സീമന്ത് ആയിരുന്നു.

"അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ഒരു മാറ്റവും ഞങ്ങൾ കണ്ടിട്ടില്ല. അദ്ദേഹം എല്ലായ്പ്പോഴും വളരെ വിനീതനും താഴേത്തട്ടിൽ ഉറച്ചുനിൽക്കുന്നവനുമാണ്," ലോഹാനി പറഞ്ഞു. "മാഹിയെക്കുറിച്ച് ഞാൻ എന്ത് പറയണം. സന്തോഷിക്കാൻ അദ്ദേഹം നിരവധി കാരണങ്ങൾ നൽകിയിട്ടുണ്ട്. നിരവധി ട്രോഫികളും നേട്ടങ്ങളും. ഞങ്ങൾ അദ്ദേഹത്തെക്കുറിച്ച് വളരെയധികം അഭിമാനിക്കുന്നു. അദ്ദേഹം നമ്മോട് എന്താണ് അർത്ഥമാക്കുന്നത് എന്ന് വിവരിക്കാൻ എനിക്ക് വാക്കുകളില്ല." ലോഹാനി പറഞ്ഞു.

സൂപ്പർസ്റ്റാറായി ഉയർന്നിട്ടും ധോണി ഒരു വ്യക്തിയെന്ന നിലയിൽ മാറിയിട്ടില്ലെന്നും ലോഹാനി പറഞ്ഞു. "ഒരു സെലിബ്രിറ്റിയാകുമ്പോൾ സുഹൃത്തുക്കളെ മറക്കുന്നവരുണ്ടാകും. എന്നാൽ ധോണിയുടെ കാര്യത്തിൽ അങ്ങനെയല്ല. നിങ്ങൾ അദ്ദേഹത്തെ കണ്ടുമുട്ടുകയോ പരിചയപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ധോണി ഒരിക്കലും നിങ്ങളെ മറക്കില്ല," ലോഹാനി പറഞ്ഞു.

"അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിലെ കോഹിനൂർ ആണ്. ധാരാളം ഐതിഹാസിക കളിക്കാർ ഉണ്ടായിട്ടുണ്ട്, എന്നാൽ അദ്ദേഹത്തെപ്പോലെ മറ്റാരുമുണ്ടാകില്ല. അവസാന പന്ത് വരെ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന കളിക്കാരനും ക്യാപ്റ്റനും രാജ്യത്തിന് വേണ്ടി വലിയ നേട്ടങ്ങൾ കൊണ്ടുവന്നയാളുമാണ്" അദ്ദേഹം പറഞ്ഞു.

'ചിട്ടു' കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ തന്റെയൊപ്പം കളിച്ചുവളർന്ന മിക്കവാറും എല്ലാവരേയും അദ്ദേഹം സഹായിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചു. "അദ്ദേഹം കളിക്കാൻ തുടങ്ങിയതിനുശേഷം, വിലയേറിയ നിരവധി നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്, അത് ഒന്ന് തിരഞ്ഞെടുക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. മൈതാനത്തെ നിമിഷങ്ങളെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. അദ്ദേഹം ഞങ്ങൾക്ക് വേണ്ടി വളരെയധികം ചെയ്തിട്ടുണ്ട്, അത് വിവരിക്കാൻ പ്രയാസമാണ്. യാരോൺ കാ യാർ ഹായ് മാഹി, ”അദ്ദേഹം പറഞ്ഞു.
You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]യുഎസ് സ്കോളർഷിപ്പ് നേടിയ ഇരുപതുകാരിയുടെ മരണം; രണ്ടു പേർ അറസ്റ്റിൽ [NEWS] 'കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന വാദം അദ്ഭുതകരം; PSC ചെയർമാൻ സര്‍ക്കാരിനെ വെള്ള പൂശുന്നു': രമേശ് ചെന്നിത്തല [NEWS]
"തന്റെ പഴയ ചങ്ങാതിമാരുമായി കൂടിക്കാഴ്‌ച നടത്താൻ അദ്ദേഹത്തിന് സമയമുണ്ടോയെന്ന് മാധ്യമങ്ങൾ ചോദിക്കുന്നു. നിങ്ങൾ ചിത്രങ്ങൾ കണ്ടിട്ടില്ല. എന്തായാലും ഞങ്ങൾ ഒരിക്കലും പങ്കിടാൻ ആഗ്രഹിക്കാത്തത് ആണത്. വ്യക്തിപരമാണ്," ചിട്ടു പറഞ്ഞു. ഒരു സ്വകാര്യ വ്യക്തിയായി അറിയപ്പെടുന്ന ധോണി തുടക്കം മുതൽ ഒരു തമാശക്കാരനായ ആൺകുട്ടിയാണെന്ന് ചിട്ടു പറയുന്നു.

"സുഹൃത്തുക്കളോടൊപ്പമുള്ളപ്പോൾ അദ്ദേഹം ഒരിക്കലും മിണ്ടാതിരിക്കില്ല. എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്ന സാധാരണക്കാരനാണ്, പക്ഷേ ഞങ്ങൾ ക്രിക്കറ്റിനെക്കുറിച്ച് ചർച്ച ചെയ്യാറില്ല. സംസാരിക്കാൻ മറ്റ് നിരവധി കാര്യങ്ങളുണ്ട്. ഞങ്ങൾ അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തുക്കളാണ്, എന്നാൽ ക്രിക്കറ്റ് അദ്ദേഹത്തിന്റെ പ്രണയമാണ്."- ചിട്ടു പറഞ്ഞു.
Published by:Anuraj GR
First published: