HOME /NEWS /Sports / MS Dhoni |ഐപിഎല്ലില്‍ നിന്ന് ഈ സീസണില്‍ വിരമിക്കില്ല; വിടവാങ്ങല്‍ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തലുമായി എംഎസ് ധോണി

MS Dhoni |ഐപിഎല്ലില്‍ നിന്ന് ഈ സീസണില്‍ വിരമിക്കില്ല; വിടവാങ്ങല്‍ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തലുമായി എംഎസ് ധോണി

MS Dhoni

MS Dhoni

ഇന്ത്യ സിമന്റ്‌സിന്റെ 75ആം വാര്‍ഷിക ആഘോഷവേളയില്‍ വെര്‍ച്വലായി പങ്കെടുക്കവേയാണ് താരത്തിന്റെ പ്രസ്താവന.

  • Share this:

    ഐപിഎല്‍ പതിനാലാം സീസണ്‍ യുഎഈയില്‍ പുരോഗമിക്കുകയാണ്. ടൂര്‍ണമെന്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓരോ മത്സരം കഴിയുമ്പോഴും നായകന്‍ എംഎസ് ധോണിയുടെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയമായി മാറുകയാണ്. ഹൈദരാബാദിനെതിരെ അവസാന ഓവറില്‍ സിക്‌സര്‍ പറത്തി വിജയപ്പിച്ചപ്പോള്‍ പുകഴ്ത്തിയവര്‍, കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്കെതിരായ മെല്ലെപ്പോക്കില്‍ ധോണിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

    ഇപ്പോഴിതാ ഈ സീസണിനു ശേഷം വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന സൂചന നല്‍കിയിരിക്കുകയാണ് ഇതിഹാസ നായകന്‍ എം എസ് ധോണി. 40 കാരനായ ധോണി ഈ സീസണിനു ശേഷം കളി മതിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. പക്ഷെ അടുത്ത സീസണിലും തന്നെ പ്രതീക്ഷിക്കാമെന്ന സൂചനയാണ് അദ്ദഹം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

    ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ വിടവാങ്ങല്‍ മല്‍സരം കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് ധോണി വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ സിമന്റ്‌സിന്റെ 75ആം വാര്‍ഷിക ആഘോഷവേളയില്‍ വെര്‍ച്വലായി പങ്കെടുക്കവേയാണ് താരത്തിന്റെ പ്രസ്താവന.

    'എനിക്കു യാത്രയയപ്പ് നല്‍കാന്‍ നിങ്ങള്‍ക്കു ഇനിയും അവസരം ലഭിക്കും. ഞാന്‍ അവസാനത്തെ മല്‍സരം കളിക്കുന്ന ചെന്നൈയില്‍ നിങ്ങള്‍ക്കും എത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. എല്ലാ ആരാധകരെയും എനിക്കു ഇവിടെ വച്ച് കാണാന്‍ കഴിയും'- ധോണി പറഞ്ഞു.

    അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ആരാധകരെ വളരെയധികം ആവേശത്തിലാക്കിയിരിക്കുകയാണ്. അടുത്ത സീസണിലും താന്‍ ഉണ്ടാവുമെന്ന ധോണിയുടെ വെളിപ്പെടുത്തല്‍ വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തു.

    രാജ്യാന്തര മത്സരങ്ങളില്‍നിന്ന് 2020 ഓഗസ്റ്റില്‍ വിരമിച്ച ധോണി നിലവില്‍ ഐപിഎലില്‍ മാത്രമാണ് കളിക്കുന്നത്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി സംബന്ധിച്ച് ആര്‍ക്കും സംശയങ്ങളില്ലെങ്കിലും ബാറ്റിങ്ങില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ആരാധകരെ പോലും വിഷമിപ്പിക്കുകയാണ്. വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെന്റര്‍ സ്ഥാനത്തേയ്ക്കു നിയമിക്കപ്പെട്ടതോടെ ഐപിഎലില്‍നിന്നും താരം വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

    Rohit Sharma |ടി20യില്‍ 400 സിക്‌സറുകള്‍ പറത്തിയ ആദ്യ ഇന്ത്യക്കാരന്‍; ഹിറ്റ്മാന് റെക്കോര്‍ഡ്

    ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 8 വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം 8.2 ഓവറില്‍ 2 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. ജയത്തോടെ 12 പോയന്റുമായി മുംബൈ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. എന്നാല്‍ പ്ലേ ഓഫില്‍ ഇടം ലഭിക്കുമോ എന്നറിയാന്‍ മുംബൈക്ക് അവസാന മത്സരം വരെ കാത്തിരിക്കണം.

    ഈ മത്സരത്തിലൂടെ മറ്റൊരു വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. മല്‍സരത്തില്‍ 13 ബോളില്‍ രണ്ടു സിക്സറും ഒരു ബൗണ്ടറിയുമടക്കം 22 റണ്‍സാണ് അദ്ദേഹം നേടിയത്. കളിയില്‍ തന്റെ രണ്ടാമത്തെ സിക്സറും നേടിയതോടെ ടി20 ഫോര്‍മാറ്റില്‍ 400 സിക്സറുകളെന്ന നാഴികക്കല്ലാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. ഈ നേട്ടം കരസ്ഥമാക്കിയ ആദ്യ ഇന്ത്യന്‍ താരമായും ഹിറ്റ്മാന്‍ മാറി. ഏഷ്യയില്‍ തന്നെ സിക്സറില്‍ 400 പൂര്‍ത്തിയാക്കിയ ആദ്യ ക്രിക്കറ്ററും രോഹിത് ശര്‍മയാണ്.

    First published:

    Tags: Chennai super kings, MS Dhoni, Ms dhoni retirement