ചെന്നൈ: ഐപിഎല്ലില്‍ ഓരോ താരങ്ങളും തങ്ങളുടെ വിക്കറ്റുകളും നേട്ടങ്ങളും ആഘോഷിക്കുന്നത് പ്രത്യേക രീതിയിലാണ്. ഇതില്‍ ഏറ്റവും രസകരമായ ആഘോഷമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളര്‍ ഇമ്രാന് താഹിറിന്റേത്. വിക്കറ്റ് ലഭിച്ചാല്‍ മൈതാനത്തിലൂടെ ഓടിയാണ് താഹിര്‍ സന്തോഷം പ്രകടിപ്പിക്കാറുള്ളത്.
താഹിറിനൊപ്പം ആഹ്ലാദം പങ്കിടണമെങ്കില്‍ സഹതാരങ്ങള്‍ താരത്തിന്റെ പുറകെ ഓടുന്നതാണ് പതിവ്. താഹിറിന്റെ ഈ ഓട്ടം ചര്‍ച്ചയായതോടെ അതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ചെന്നൈ നായകന് എംഎസ് ധോണി. താഹിറിന്റെ വിക്കറ്റാഘോഷം കാണുന്നത് തന്നെ സന്തോഷമാണെന്നാണ് ധോണി പറയുന്നത്.
Also Read: 'ഫ്രണ്ട് ഫിഷ്' ഭക്ഷണമാണല്ലോ എല്ലാം; ലാറയുടെ അമ്പതാം പിറന്നാള്‍ ദിനത്തില്‍ സച്ചിന്റെ സ്നേഹ സമ്മാനംഎന്നാല് താഹിറിനെ അഭിനന്ദിക്കാനായി താനും ഷെയ്ന് വാട്സണും അയാളുടെ പുറകെ പോകില്ലെന്നും ധോണി പറയുന്നു. 'താഹിറിന് വിക്കറ്റ് കിട്ടിയാല്‍ അവന്റെ അടുത്തേക്ക് വരില്ലെന്ന് ഞാനും വാട്സണും ആദ്യം തന്നെ വ്യക്തമാക്കിയതാണ്. അവന് ഗ്രൗണ്ട് മുഴുവന്‍ ഓടുന്ന തിരക്കിലാകും. ഞാനും വാട്സണും നൂറു ശതമാനം ഫിറ്റ് അല്ലാത്തതു കൊണ്ടു് അത്രയും വേഗത്തില്‍ ഓടുക എന്നത് ശ്രമകരമാണ്. എന്തിന് അത്രയും ഓടിയിട്ട് അവന്റെ അടുത്തുപോയി അഭിനന്ദിക്കണം' ധോണി പറയുന്നു.
താരത്തെ അഭിനന്ദിക്കാന്‍ തങ്ങള്‍ മറ്റൊരു വഴിയാണ് സ്വീകരിക്കാറുള്ളതെന്ന് പറഞ്ഞ ധോണി അതെന്താണെന്നും വ്യക്തമാക്കി. 'അവന് അവസാനം ഓട്ടം തുടങ്ങിയ ഇടത്തു തന്നെ തിരിച്ചെത്തും. ആ സമയത്ത് അടുത്തെത്തി ഞങ്ങള്‍ അവനെ അഭിനന്ദിക്കും. എന്നിട്ടും വീണ്ടും ഫീല്‍ഡിങ് പൊസിഷനിലേക്ക് തിരിച്ചുപോകും' ധോണി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.