ചെന്നൈ: കൊലപാതകത്തേക്കാള്‍ വലിയ കുറ്റമാണ് ഒത്തുകളിയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണി. ചെന്നൈ സൂപ്പര്‍ കിങ്സിനെപ്പറ്റി തയ്യാറാക്കുന്ന ഡോക്യുമെന്ററിയായ 'റോര്‍ ഓഫ് ദ ലയണ്സിലാണ്' ധോണിയുടെ പരാമര്‍ശം. ചെന്നൈ സൂപ്പര്‍ കിങ്സ് ഒത്തുകളിയില്‍ ഉള്‍പ്പെട്ടപ്പോള്‍ തന്റെ പേരും അതിലേക്ക് വലിച്ചിഴക്കപ്പെട്ടെന്ന് ധോണി പറഞ്ഞു.
വളരെ കഠിനമായിരുന്നു ആ കാലമെന്നും ടീമിനെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയ നടപടി അല്പം കടന്നുപോയെന്ന് ആരാധകര്‍ക്ക് പോലും തോന്നിയെന്നും ധോണി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ തിരിച്ചുവരവ് വികാരപരമായിരുന്നെന്നും ചെന്നൈയുടെ നായകനായ ധോണി പറഞ്ഞു. ഈ മാസം 20നാണ് ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്.
ചെന്നൈ വിലക്കപ്പെട്ടപ്പോള്‍ പൂനെ സൂപ്പര്‍ ജയന്റ്സിനായായിരുന്നു ധോണി കളിച്ചത്. രണ്ടുവര്‍ഷത്തെ വിലക്കിനുശേഷം ടീം തിരിച്ചെത്തിയപ്പോള്‍ നായകനായ കോഹ്ലി ടീമിന് വീണ്ടും കിരീടം സമ്മാനിച്ചിരുന്നു. ഓസീസിനെതിരായ ആദ്യ മൂന്നുമത്സരങ്ങളില്‍ കളിച്ചരുന്ന ധോണി നിലവില്‍ വിശ്രമത്തിലാണ്.
അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് താരത്തിന് മാനേജ്മെന്റ് വിശ്രമം അനുവദിക്കുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.