ധോണിയില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ട്; ഒഴിവാക്കിയാല്‍ അത് അനീതിയെന്ന് മുൻ ക്രിക്കറ്റ് താരം കൈഫ്

ലോകം കണ്ട മികച്ച ഫിനിഷര്‍മാരിലൊരാളായ ധോണിയെ ടീമിലെത്തിച്ചാല്‍ അത് ഇന്ത്യയ്ക്ക് ലോകകപ്പില്‍ ഗുണം ചെയ്യുമെന്ന് കൈഫ്

News18 Malayalam | news18
Updated: April 16, 2020, 12:23 PM IST
ധോണിയില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ട്; ഒഴിവാക്കിയാല്‍ അത് അനീതിയെന്ന് മുൻ ക്രിക്കറ്റ് താരം കൈഫ്
kaif - dhoni
  • News18
  • Last Updated: April 16, 2020, 12:23 PM IST
  • Share this:
ടി20 ലോകകപ്പ് ടീമില്‍ മുന്‍ ക്യാപ്റ്റൻ എം.എസ് ധോണിക്ക് വീണ്ടും ഇടം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ധോണിയെ ലോകകപ്പ് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും കരിയറില്‍ മോശം സമയമുണ്ടെന്ന് കൈഫ് പറഞ്ഞു.

ഒറ്റയ്ക്ക് ടീമിനെ കരകയറ്റുവാനുള്ള ശേഷിയുള്ള താരമാണ് ധോണി. ഐപിഎലിലെ പ്രകടനത്തിന്റെ ബലത്തില്‍ മാത്രമാവരുത് ധോണിയുടെ ടി20 ടീമിലേക്കുള്ള സെലക്ഷനെന്ന് കൈഫ് പറഞ്ഞു.

You may also like:'CPM ക്രിമിനലുകളെ രക്ഷപ്പെടുത്താൻ വക്കീലന്മാർക്ക് നൽകുന്നത് ജനങ്ങളുടെ നികുതിപ്പണമാണ്'; മുഖ്യമന്ത്രിക്കെതിരെ VT ബൽറാം [NEWS]COVID 19| രോ​ഗം ഭേദമായ UK പൗരൻമാര്‍ നാട്ടിലേക്ക്; ബ്രിട്ടീഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ [PHOTOS]COVID 19| സൗദിയിൽ ആറ് പേർ കൂടി മരിച്ചു; രോഗബാധിതർ 5869 [PHOTOS]
ടീമിനെ സമ്മര്‍ദ്ദത്തില്‍ നിന്ന് വിജയത്തിലേക്ക് പിടിച്ചുയര്‍ത്തുവാന്‍ ശേഷിയുള്ള താരമാണ് എംഎസ് ധോണി. ലോകം കണ്ട മികച്ച ഫിനിഷര്‍മാരിലൊരാളായ ധോണിയെ ടീമിലെത്തിച്ചാല്‍ അത് ഇന്ത്യയ്ക്ക് ലോകകപ്പില്‍ ഗുണം ചെയ്യുമെന്ന് കൈഫ് വ്യക്തമാക്കി

ധോണിയുടെ കാലം കഴിഞ്ഞുവെന്നും താരത്തിന് ഇനിയൊരു തിരിച്ചുവരവില്ലെന്നും മറ്റു നിരീക്ഷകര്‍ പറയുമ്പോളാണ് കൈഫിന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
First published: April 16, 2020, 12:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading