ഇന്ത്യന്‍ ആര്‍മിയുടെ 'ബലിദാന്‍ ബാഡ്ജുമായി' ധോണിയുടെ ഗ്ലൗസ്; സൈനികരോടുള്ള ആദരവെന്ന് സോഷ്യല്‍മീഡിയ

2011 ല്‍ പാരാ റെജിമെന്റില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി രാജ്യം താരത്തെ ആദരിച്ചിരുന്നു

news18
Updated: June 6, 2019, 1:56 PM IST
ഇന്ത്യന്‍ ആര്‍മിയുടെ 'ബലിദാന്‍ ബാഡ്ജുമായി' ധോണിയുടെ ഗ്ലൗസ്; സൈനികരോടുള്ള ആദരവെന്ന് സോഷ്യല്‍മീഡിയ
dhoni
  • News18
  • Last Updated: June 6, 2019, 1:56 PM IST
  • Share this:
സതാംപ്ടണ്‍: പന്ത്രണ്ടാം ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിക്കറ്റിനു പിന്നിലും ബാറ്റിങ്ങിലും തിളങ്ങിയ മുന്‍ നായകന്‍ എംഎസ് ധോണിയും ഇന്നലത്തെ മത്സരത്തില്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ ധോണി ധരിച്ച ഗ്ലൗസാണ് ക്രിക്കറ്റ് ലോകത്ത് ഇന്ന് ചര്‍ച്ചയായിരിക്കുന്നത്.

ഇന്ത്യന്‍ ആര്‍മിയുടെ പാരാ സ്പെഷ്യല്‍ ഫോഴ്സ് ബലിദാന്‍ ബാഡ്ജുള്ള ഗ്ലൗസായിരുന്നു ഇന്നലത്തെ മത്സരത്തില്‍ ധോണി ധരിച്ചത്. താരത്തിന്റെ ഗ്ലൗസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ധോണി സൈനികര്‍ക്ക് നല്‍കുന്ന ആദരവാണിതെന്നാണ് സോഷ്യല്‍മീഡിയയില്‍ വരുന്ന കമന്റുകള്‍. താരത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത് നിവധിപേരാണ് ഇത്തരത്തില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Also Read: 'ഒന്നുമില്ലേലും നമ്മള്‍ ഒരുമിച്ച് കളിച്ചവരല്ലേ' ധവാന്റെ ബാറ്റ് തകര്‍ത്ത് റബാഡയുടെ കിടിലന്‍ യോര്‍ക്കര്‍

2011 ല്‍ പാരാ റെജിമെന്റില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി രാജ്യം താരത്തെ ആദരിച്ചിരുന്നു. തുടര്‍ന്ന് ധോണി ഹ്രസ്വകാല ട്രെയിനിങ്ങും പൂര്‍ത്തിയാക്കിയിരുന്നു. നേരത്തെ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ആദരവ് അര്‍പ്പിച്ച് ഇന്ത്യന്‍ ടീം സൈനിക തൊപ്പി ധരിച്ച് കളത്തിലിറങ്ങുകയും ചെയ്തിരുന്നു.

ഇന്നലെ നടന്ന മത്സരത്തില്‍ നിര്‍ണായ സ്റ്റംപിങ്ങ് നടത്തി കളം നിറഞ്ഞ ധോണി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 34 റണ്‍സുമായി ജയത്തിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു.First published: June 6, 2019, 1:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading