'നീളൻ മുടിയില്ല, താടിയില്ല' ധോണിയുടെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ

2019 ജൂലൈ മുതൽ ധോണി ക്രിക്കറ്റ് കളിച്ചിട്ടില്ല, 14 മാസത്തിന് ശേഷമാണ് ആരാധകർക്ക് അവരുടെ ഇഷ്ടതാരത്തെ വീണ്ടും കളിക്കളത്തിൽ കാണാനാകുക

News18 Malayalam | news18-malayalam
Updated: August 2, 2020, 5:37 PM IST
'നീളൻ മുടിയില്ല, താടിയില്ല' ധോണിയുടെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ
dhoni
  • Share this:
പതിമൂന്നാമത് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരം ഒക്ടോബർ-നവംബർ മാസങ്ങളിലായി യുഎഇയിൽ നടക്കും. ഏറെക്കാലത്തിനുശേഷം ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്ന മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയായിരിക്കും ഐപില്ലിലെ ആകർഷണം. ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നത് ധോണിയാണ്.

2019 ജൂലൈ മുതൽ ധോണി ക്രിക്കറ്റ് കളിച്ചിട്ടില്ല, 14 മാസത്തിന് ശേഷമാണ് ആരാധകർക്ക് അവരുടെ ഇഷ്ടതാരത്തെ വീണ്ടും കളിക്കളത്തിൽ കാണാനാകുക. ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ഐ‌പി‌എൽ ഫ്രാഞ്ചൈസികൾ യു‌എഇയിൽ അവരുടെ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്.



ഈ മാസം രണ്ടാം വാരത്തിൽ ഐപിഎൽ ടീമുകൾ യു‌എഇയിൽ എത്തുമെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ധോണിയും യുഎഇയിലേക്കു പറക്കും. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ഏറെക്കാലമായി ആരാധകർ കാണാതിരുന്ന ധോണിയുടെ പുതിയ ലുക്കാണ്.
TRENDING:'ലോകകപ്പിനിടെ അഫ്രിദിയും അക്തറും രക്ഷകരായി'; പാക് താരങ്ങൾ സഹായിച്ചത് ഓർത്തെടുത്ത് നെഹ്റ[PHOTOS]യുവാവിനെ ബന്ദിയാക്കി ഭാര്യയെയും മകളെയും ലൈംഗികമായി പീഡിപ്പിച്ചു; ആറംഗ സംഘത്തെ പൊലീസ് തെരയുന്നു[PHOTOS]Samantha Akkineni | സാമന്ത അഭിനയം നിർത്തുന്നോ? സോഷ്യൽമീഡിയയിൽ വൈറലായ ചോദ്യം[PHOTOS]
കരിയറിലെ ആദ്യ കാലത്ത് നീളൻ മുടിയും ഒടുവിൽ നരച്ച താടിയുമായിരുന്നു ധോണിക്കു ഉണ്ടായിരുന്നത്. എന്നാൽ ധോണിയുടെ പുതിയ ലുക്കിൽ ഇതു രണ്ടുമില്ലെന്നതാണ് സവിശേഷത. ആരാധകരെ ശരിക്കും അമ്പരപ്പിക്കുന്നതാണ് ധോണിയുടെ പുതിയ ലുക്ക്.

മുടി പറ്റെ വെട്ടിമാറ്റിയ ധോണി നരച്ചതും കറുത്തതുമായ താടിയും ഷേവ് ചെയ്തു. ലോക്ക്ഡൌൺ സമയത്ത് ധോണി പലപ്പോഴും തന്റെ രൂപം മാറ്റിയിട്ടുണ്ട്, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് ആരാധകരെ ഞെട്ടിക്കുന്നത്.

കഴിഞ്ഞ കാലങ്ങളിൽ ക്രിക്കറ്റിൽ സജീവമല്ലാതിരുന്ന ധോണി ഈ വർഷം പരസ്യമായി പ്രത്യക്ഷപ്പെട്ടിരുന്നില്ല, ലോക്ക്ഡൌണിന്‍റെ ആദ്യ ഘട്ടം മുതൽ റാഞ്ചിയിലെ വീട്ടിൽ തന്നെയായിരുന്നു ധോണി.
Published by: Anuraj GR
First published: August 2, 2020, 5:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading