• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഹോപ്പിന്റെ അബദ്ധം' ജീവന്‍ ലഭിച്ചത് ധോണിക്ക് മാത്രമല്ല; ഇന്ത്യക്കും

'ഹോപ്പിന്റെ അബദ്ധം' ജീവന്‍ ലഭിച്ചത് ധോണിക്ക് മാത്രമല്ല; ഇന്ത്യക്കും

വെറും എട്ട് റണ്‍സായിരുന്നു ഈ സമയം ധോണിയുടെ സമ്പാദ്യം

dhoni

dhoni

  • Last Updated :
  • Share this:
    മാഞ്ചസ്റ്റര്‍: ഇന്ത്യ ന്യൂസിലന്‍ഡ് ലോകകപ്പ് മത്സരത്തില്‍ വിരാടിന്റെയും ധോണിയുടെയും അര്‍ധ സെഞ്ച്വറികളും രാഹുലിന്റെയും ഹര്‍ദ്ദിക്കിന്റെ അര്‍ധ സെഞ്ച്വറിയോളം പോന്ന പ്രകടനങ്ങളുമാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ മിച്ച രീതിയില്‍ പന്തെറിയുകയും ഫീല്‍ഡ് ചെയ്യുകയും ചെയ്ത് വിന്‍ഡീസ് താരങ്ങളുടെ പ്രകടനമായിരുന്നു ഇന്ത്യക്ക് മികച്ച സ്‌കോര്‍ നേടുന്നതിന് വെല്ലുവിളിയായത്.

    എന്നാല്‍ കരീബിയന്‍ വിക്കറ്റ് കീപ്പര്‍ സായ് ഹോപ്പിന്റെ ഒരു അബദ്ധം ഇന്ത്യന്‍ ടീമിന് നല്‍കിയ ഊര്‍ജ്ജം ചെറുതുമല്ല. ധോണിയെ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്നു ഹോപ്പ് 33 ാം ഓവറില്‍ പാഴാക്കിയത്. ഫാബിയന്‍ അലനെ കയറി അടിക്കാന്‍ ശ്രമിച്ച ധോണിക്ക് പിഴച്ചപ്പോള്‍ താരം പുറത്തായെന്ന് എല്ലാവരും കരുതിയതാണ്. എന്നാല്‍ പന്ത് കൈയ്യിലൊതുക്കുന്നതില്‍ ഹോപ്പിന് പിഴച്ചപ്പോള്‍ ഇന്ത്യക്കും ധോണിക്കും പുതുജീവന്‍ ലഭിച്ചു.

    Also Read: കരീബിയന്‍ പേസ് നിരയ്ക്ക് മുന്നില്‍ ആടിയുലഞ്ഞ് ഇന്ത്യ; വിന്‍ഡീസിന് 269 റണ്‍സ് വിജയലക്ഷ്യം

    ക്രീസ് വിട്ട് മുന്നോട്ട് കയറി പോയെങ്കിലും പന്ത് കൈയ്യിലൊതുക്കാന്‍ കഴിയാത്തതോടെ ധോണിയെ പുറത്താക്കാന്‍ താരത്തിന് കഴിഞ്ഞില്ല. മഹി ക്രീസില്‍ തിരിച്ച് കയറുന്നതിന് മുമ്പ് വീണ്ടും അവസരമുണ്ടായിരുന്നെങ്കിലും അതും മുതലാക്കാന്‍ ഹോപ്പിന് സാധിച്ചിരുന്നില്ല.



    വെറും എട്ട് റണ്‍സായിരുന്നു ഈ സമയം ധോണിയുടെ സമ്പാദ്യം. പിന്നീട് 48 റണ്‍സുകൂടി ചേര്‍ത്ത ധോണി 56 റണ്‍സുമായി മത്സരത്തില്‍ പുറത്താകാതെ നില്‍ക്കുകയും ചെയ്തു.

    First published: