ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നായകനുമായ എംഎസ് ധോണിയും മകളും സോഷ്യല്‍മീഡിയയില്‍ ഹിറ്റുകള്‍ സൃഷ്ടിക്കാറുണ്ട്. കളികളത്തില്‍ ധോണിക്കുള്ളതിനേക്കാള് ആരാധകര്‍ സോഷ്യല്‍മീഡിയില്‍ മകള്‍ സിവയ്ക്കുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
പല ഭാഷകള്‍ സംസാരിച്ചും പാട്ടുകള്‍ പാടിയും ആരാധകരെ സ്വന്തമാക്കിയിട്ടുള്ള സിവ ധോണി ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് ആറു ഭാഷകള്‍ സംസാരിച്ചാണ്. ധോണി തന്റെ ഇന്‍സ്റ്റാഗ്രം പേജില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ മകളും അച്ഛനും വിവിധ ഭാഷകള്‍ സംസാരിക്കുന്നതാണുള്ളത്.
Also Read: 'അച്ഛനും ടീമും തോറ്റാലെന്താ'; ആരാധകരുടെ മനം നിറച്ച് സമൈറ
തമിഴില്‍ എപ്പടിയിറുക്കെ എന്ന് ചോദിച്ച് തുടങ്ങുന്ന വീഡിയോ അവസാനിക്കുന്നത്. അറബിയില്‍ 'ഇന്ഷാ അള്ളാ' എന്നു പറഞ്ഞുകൊണ്ടാണ്. ബംഗാളി, പഞ്ചാബി, ഗുജറാത്തി, ഭോജ്പുരി എന്നീ ഭാഷകളിലുള്ള ധോണിയുടെ ചോദ്യങ്ങള്‍ക്ക് സിവ അതേ ഭാഷയില്‍ ഉത്തരം പറയുകയാണ് വീഡിയോയിലൂടെ
സിവയെ ധോനി കൈയടിച്ച് അഭിനന്ദിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. നേരത്തെ മലയാളം പാട്ടുപാടിയും സിവ സോഷ്യല്‍മീഡിയയില്‍ സ്റ്റാറായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.