'ധോണി ഔട്ട്, പന്ത് ഇന്‍'; ഓസീസിനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ ധോണി ഇല്ല

താരത്തിനു വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്

News18 Malayalam
Updated: March 8, 2019, 11:27 PM IST
'ധോണി ഔട്ട്, പന്ത് ഇന്‍'; ഓസീസിനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ ധോണി ഇല്ല
dhoni
  • Share this:
മുംബൈ: ഓസീസിനെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സീനിയര്‍ താരം എംഎസ് ധോണിയ്ക്ക് വിശ്രമം അനുവദിച്ചു. ഇന്ത്യയുടെ ബാറ്റിങ്ങ് പരിശീലകനായ സഞ്ജയ് ബംഗാറാണ് ഇക്കാര്യം പുറത്തുവിട്ടത്. ധോണി പുറത്തുപോയ സാഹര്യത്തില്‍ യുവതാരം ഋഷഭ് പന്താകും ടീമിലിടം പിടിക്കുക.

'ഓസീസിനെതിരായ അടുത്ത രണ്ട് ഏകദിന മത്സരങ്ങള്‍ക്ക് ധോണിയുണ്ടാകില്ല. താരത്തിനു വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.' ബംഗാര്‍ പറഞ്ഞു. ഇതോടെ ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണ് പന്തിന് കൈവന്നിരിക്കുന്നത്. ഇന്ന് ധോണിയുടെ ഹോം ഗ്രൗണ്ടായ റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ 32 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു.

Also Read: കളി തോറ്റെങ്കിലും ബാറ്റിങ്ങ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് കോഹ്‌ലി; പടയോട്ടത്തില്‍ പിന്തള്ളിയത് ദ്രാവിഡിനെ

നായകന്‍ വിരാട് കോഹ്‌ലി 123 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങള്‍ക്ക് ആര്‍ക്കും കാര്യമായ പിന്തുണ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. 26 റണ്‍സായിരുന്നു ധോണി നേടിയത്. ധോണിക്ക പകരം പന്ത് എത്തുന്നതോടെ അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ക്രമത്തിലും വ്യത്യാസമുണ്ടായേക്കാം.

അവസാന രണ്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടാകുമെന്ന് റാഞ്ചിയിലെ മത്സരത്തിന് ശേഷം വിരാട് കോഹ്‌ലിയും പറഞ്ഞിരുന്നു. മൂന്നാം ഏകദിനത്തിനിടെ കാലിന് പരുക്കേറ്റ ഷമിയ്ക്ക് പകരം അടുത്ത മത്സരത്തില്‍ ഭൂവനേശ്വര്‍ കുമാര്‍ കളിക്കാനും സാധ്യതയുണ്ട്.

First published: March 8, 2019, 11:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading