• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നൂറുമേനി കൊയ്യാന്‍ ധോണി; ഇന്ന് ജയിച്ചാല്‍ ധോണിക്ക് ലഭിക്കുക അപൂര്‍വ്വ റെക്കോര്‍ഡ്

165 മത്സരങ്ങളില്‍ ടീമിനെ നയിച്ച ധോണിയ്ക്ക് 99 മത്സരങ്ങളിലും ജയം നേടാന്‍ കഴിഞ്ഞിരുന്നു

news18
Updated: April 11, 2019, 3:13 PM IST
നൂറുമേനി കൊയ്യാന്‍ ധോണി; ഇന്ന് ജയിച്ചാല്‍ ധോണിക്ക് ലഭിക്കുക അപൂര്‍വ്വ റെക്കോര്‍ഡ്
dhoni
  • News18
  • Last Updated: April 11, 2019, 3:13 PM IST IST
  • Share this:
ജയ്പൂര്‍: ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനെന്ന പേര് സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ഐപിഎല്ലില്‍ 100 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ നായകനെന്ന റെക്കോര്‍ഡാണ് ധോണിയ്ക്ക് സ്വന്തമാവുക.

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ഇതുവരെ 165 മത്സരങ്ങളില്‍ ടീമിനെ നയിച്ച ധോണിയ്ക്ക് 99 മത്സരങ്ങളിലും ജയം നേടാന്‍ കഴിഞ്ഞിരുന്നു. ഇന്ന് 166 ാം മത്സരത്തിന് തയ്യാറെടുക്കുന്ന ധോണി വിജയങ്ങളില്‍ സെഞ്ച്വറിയാണ് ലക്ഷ്യമിടുന്നത്. 60.36 ആണ് ധോണിയുടെ വിജയശതമാനം.

Also Read:  IPL 2019: പൊള്ളാർഡ് പഞ്ചാബിന്റെ റൺമല കീഴടക്കിയത് ഇങ്ങനെ

ധോണിയ്ക്ക് തൊട്ടുപിന്നില്‍ വിജയങ്ങളില്‍ രണ്ടാമതുള്ള ഗൗതംഗംഭീറിന് 71 ജയങ്ങള്‍ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഇന്ന് പരാജയപ്പെട്ടാലും ധോണിയ്ക്ക് റെക്കോര്‍ഡ് നഷ്ടപ്പെടുകയില്ല. സീസണില്‍ തന്നെ താരത്തിന് വിജയങ്ങളില്‍ ആദ്യ സെഞ്ച്വറി കരസ്ഥമാക്കാന്‍ കഴിയും. 129 മത്സരങ്ങളില്‍ 71 വിജയങ്ങളാണ് ഗംഭീറിന്റെ പേരിലുള്ളത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍