നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കളത്തില്‍ ഹിന്ദി മാത്രമല്ല; ജാദവിന് മറാത്തിയില്‍ തന്ത്രം പകര്‍ന്ന് ധോണി

  കളത്തില്‍ ഹിന്ദി മാത്രമല്ല; ജാദവിന് മറാത്തിയില്‍ തന്ത്രം പകര്‍ന്ന് ധോണി

  കേദാര്‍ ജാദവിനോട് ധോണി സംസാരിച്ചത് മറാത്തിയിലായിരുന്നു

  dhoni

  dhoni

  • News18
  • Last Updated :
  • Share this:
   വെല്ലിങ്ടണ്‍: ഇന്ത്യയുമായുള്ള ക്രിക്കറ്റ് മത്സരങ്ങളില്‍ വിദേശ താരങ്ങളെ ഏറ്റവും കൂടുതല്‍ കുഴക്കുന്നത് സീനിയര്‍ താരം ധോണിയുടെ ഭാഷയാണ്. ബാറ്റ്‌സ്മാന്‍ കളത്തില്‍ നിലയുറപ്പിക്കുമ്പോഴേക്കും ബൗളര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും ഹിന്ദിയില്‍ നിര്‍ദേശങ്ങള്‍ നല്‍കുക എന്നത് ധോണിയുടെ പതിവ് രീതിയാണ്. ഇന്ത്യന്‍ താരങ്ങളുടെ ഭാഷ മനസിലാകാതെ പരുങ്ങുന്ന താരങ്ങള്‍ ധോണിയുടെ തന്ത്രത്തില്‍ വിക്കറ്റും കളഞ്ഞ് പോകുന്നതും പതിവ് കാഴ്ചയാണ്.

   എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ഒരുപടികൂടി കടന്നായിരുന്നു ധോണി തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. ബൗളിങ് എന്‍ഡിലുണ്ടായിരുന്ന കേദാര്‍ ജാദവിനോട് ധോണി സംസാരിച്ചത് മറാത്തിയിലായിരുന്നു. ധോണിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച യുവതാരങ്ങള്‍ ന്യൂസിലന്‍ഡിനെ മത്സരത്തില്‍ വീഴ്ത്തുകയും ചെയ്തു.

   Also Read:  'വനവാസമോ'; ഇന്ത്യന്‍ ടീം ടി20യ്ക്ക് ഒരുങ്ങുമ്പോള്‍ കോഹ്‌ലി എവിടെയാണ്   ധോണിയുടെ മറാത്തി പ്രയോഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്ത കേദാര്‍ ജാദവ് വിദേശത്താണ് കളിക്കുന്നതെങ്കിലും ധോണി വിക്കറ്റിനു പിന്നിലുണ്ടെങ്കില്‍ നമുക്കത് മനസിലാകില്ലെന്നാണ് പറയുന്നത്. 'ധോണി വിക്കറ്റിനു പിന്നിലുണ്ടെങ്കില്‍ വിദേശപര്യടനങ്ങളിലും നിങ്ങള്‍ക്ക നാട്ടില്‍ കളിക്കുന്നതായെ തോന്നുകയുള്ളു. പക്ഷേ ഇത് അപ്രതീക്ഷിതമായിരുന്നു' എന്നു പറഞ്ഞുകൊണ്ട് ധോണി തന്നോട് മറാത്തി സംസാരിക്കുന്ന വീഡിയോയും ജാദവ് പങ്കുവെച്ചു.

   നാലാം മത്സരത്തില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കിയിരുന്നു. ധോണിയുടെ വിക്കറ്റിനു പിന്നിലെ നീക്കങ്ങളായിരുന്നു ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്.

   First published:
   )}