• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കശ്മീരിൽ പട്ടാളക്കാരൻ ധോനിയുടെ പുതിയ ജോലി; ലാളിത്യം കൊണ്ട് ഹൃദയം കീഴടക്കുന്നുവെന്ന് ആരാധകർ

എംഎസ് ധോനി ഫാൻസ് ഒഫിഷ്യൽ എന്ന ട്വിറ്റർ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

news18
Updated: August 6, 2019, 1:03 PM IST
കശ്മീരിൽ പട്ടാളക്കാരൻ ധോനിയുടെ പുതിയ ജോലി; ലാളിത്യം കൊണ്ട് ഹൃദയം കീഴടക്കുന്നുവെന്ന് ആരാധകർ
dhoni
news18
Updated: August 6, 2019, 1:03 PM IST
ശ്രീനഗർ: ക്രിക്കറ്റിൽ നിന്ന് താത്കാലിക അവധിയെടുത്ത് സൈന്യത്തിൽ സേവനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം എം. എസ് ധോനിയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. താര ജാഡയില്ലാതെ സൈനിക വേഷത്തിൽ ആർമി ഷൂ പോളിഷ് ചെയ്യുന്ന ധോനിയുടെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. എംഎസ് ധോനി ഫാൻസ് ഒഫിഷ്യൽ എന്ന ട്വിറ്റർ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

also read: കശ്മീരില്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ സൈനികര്‍ക്കൊപ്പം വോളീബോള്‍ കളിച്ച് ധോണി

ലാളിത്യം കൊണ്ടും എളിമ കൊണ്ടും എംഎസ് ധോനി നമ്മുടെ ഹൃദയങ്ങൾ കീഴടക്കുന്നു. പ്രത്യേക സൗകര്യങ്ങളില്ല, പ്രത്യേക സുരക്ഷയില്ല, കാരണം അദ്ദേഹം രാഷ്ട്ര സേവനത്തിലാണ്. നമ്മുടെ ധീര സൈനികരെ പ്പോലെ- ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു.

അതേസമയം സൈനികരുടെ സ്ഥിരം ജോലിയാണിതൊക്കെയെന്നും അതിനാൽ ഇങ്ങനെ പുകഴ്ത്തേണ്ടതിന്റെ ആവശ്യമുണ്ടോയെന്ന് ചിലർ ചോദിക്കുന്നുണ്ട്.

സൈനികർക്കൊപ്പമുള്ള ധോനിയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്. സൈനികർക്കൊപ്പം വോളിബോൾ കളിക്കുന്ന ധോനിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ജമ്മുകശ്മീരിലെ 106 ടെറിറ്റോറിയൽ ആർമി ബറ്റാലിയ(പാര)നിലാണ് ധോനിയുള്ളത്. ക്രിക്കറ്റിൽ നിന്ന് രണ്ട് മാസത്തേക്ക് അവധിയെടുത്താണ് ധോനി സൈനിക സേവനത്തിന് എത്തിയിരിക്കുന്നത്. ജൂലൈ 31നാണ് ധോനി കശ്മീരിൽ എത്തിയത്.

 

First published: August 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...