'ഇത് മഹി മാജിക്' നാല് ബാംഗ്ലൂര്‍ താരങ്ങളെ നിഷ്പ്രഭരാക്കി ധോണിയുടെ ഷോട്ട്
16 ാം ഓവറിന്റെ അവസാന പന്തിലായിരുന്നു ധോണി ഫീല്‍ഡര്‍മാരെ കബളിപ്പിച്ചത്
news18
Updated: April 22, 2019, 10:19 AM IST

dhoni
- News18
- Last Updated: April 22, 2019, 10:19 AM IST
ചെന്നൈ: ഇന്നലെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ നടന്ന മത്സരത്തില്‍ ജയം ബാംഗ്ലൂരിനായിരുന്നെങ്കിലും മത്സരത്തില്‍ നിറഞ്ഞ് നിന്നത് എംഎസ് ധോണിയായിരുന്നു. നഷ്ടപ്പെട്ട മത്സരം വിജയത്തിന്റെ അടുത്് വരെയെത്തിച്ച ധോണി നിരവധി അത്ഭുത മുഹൂര്‍ത്തങ്ങളായിരുന്നു മത്സരത്തിലുടനീളം സൃഷ്ടിച്ചത്.
48 പന്തില്‍ 84 റണ്‍സ് നേടിയതിനു പുറമെ പടുകൂറ്റന്‍ സിക്സുകളും താരം ചെന്നൈ സ്റ്റേഡിയത്തില്‍ കാഴ്ചവെച്ചിരുന്നു. ഇതിനിടയില്‍ നാല് ബാംഗ്ലൂര്‍ താരങ്ങളെ കാഴ്ചക്കാരാക്കി ധോണി നേടിയ റണ്‍സ് കമന്റേറ്റര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. Also Read: ധോണിയുടെ പടുകൂറ്റന്‍ സിക്സ് സ്റ്റേഡിയത്തിന് പുറത്തേക്ക്; വാ പൊളിച്ച് ബാംഗ്ലൂര്‍ താരം
യൂസ്വേന്ദ്ര ചാഹല്‍ എറിഞ്ഞ 16 ാം ഓവറിന്റെ അവസാന പന്തിലായിരുന്നു ധോണി ഫീല്‍ഡര്‍മാരെ കബളിപ്പിച്ചത്. ലെഗ് സൈഡില്‍ സര്‍ക്കിളിനുള്ളില്‍ ഫീല്‍ഡര്‍മാരില്ലെന്ന് മനസിലാക്കിയ ധോണി പന്ത് അവിടേക്ക് തട്ടിയിടുകയായിരുന്നു. പന്തിന്റെ പുറകെ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥീവ് പട്ടേലും ബൗളര്‍ ചാഹലും ഓടി.
ലൈനില്‍ ഫീല്‍ഡ് ചെയ്യുകായായിരുന്ന രണ്ട് ബാംഗ്ലൂര്‍ താരങ്ങളും ബോള്‍ പിടിച്ചെടുക്കാന്‍ മുന്നോട്ട് കയറുകയും ചെയ്തു. നാല് ഫീല്‍ഡര്‍മാര്‍ പന്ത് കൈയ്യിലൊതുക്കാന്‍ നോക്കുമ്പോഴേക്കും ധോണിയും രവീന്ദ്ര ജഡേജയും രണ്ട് റണ്‍സ് ഓടിയെടുത്തിരുന്നു.
48 പന്തില്‍ 84 റണ്‍സ് നേടിയതിനു പുറമെ പടുകൂറ്റന്‍ സിക്സുകളും താരം ചെന്നൈ സ്റ്റേഡിയത്തില്‍ കാഴ്ചവെച്ചിരുന്നു. ഇതിനിടയില്‍ നാല് ബാംഗ്ലൂര്‍ താരങ്ങളെ കാഴ്ചക്കാരാക്കി ധോണി നേടിയ റണ്‍സ് കമന്റേറ്റര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.