നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഒടുവില്‍ ഷമിയും; ടീം സെലക്ഷനെതിരെ തുറന്നടിച്ച് താരം

  ഒടുവില്‍ ഷമിയും; ടീം സെലക്ഷനെതിരെ തുറന്നടിച്ച് താരം

  • Last Updated :
  • Share this:
   പെര്‍ത്ത്: ഇന്ത്യ ഓസീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ടീം തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ടീം സെലക്ഷനെതിരെ മുഹമ്മദ് ഷമി. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ഇല്ലാതെ നാല് ഫാസ്റ്റ് ബൗളേഴ്‌സുമായി ടീം മത്സരത്തിനിറങ്ങിയതിനെതിരെ മുന്‍ താരങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മുഹമ്മദ് ഷമിയും ടീം സെലക്ഷനില്‍ പിഴച്ചെന്ന് അഭിപ്രായപ്പെട്ടത്.

   മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഷമി ടീമില്‍ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നര്‍ വേണമെന്നാണ് പറഞ്ഞിരിക്കുന്നത്. 'നമുക്ക് സ്പിന്നറായി ഹനുമ വിഹാരിയുണ്ടായിരുന്നു. വിഹാരി നന്നായി പന്തെറിഞ്ഞു. എങ്കിലും ഞാന്‍ ചിന്തിക്കുന്നത് നമുക്കൊരു മുന്‍നിര സ്പിന്നര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണ്. എന്നാല്‍ ടീം മാനേജ്മെന്റ് നിശ്ചയിക്കുന്ന ടീമിലാണ് കളിക്കേണ്ടത്.' ഷമി പറഞ്ഞു.

   Also Read: കോടികളുമായി ഉനദ്കട്; ഉയര്‍ന്ന തുകയ്ക്ക് വീണ്ടും രാജസ്ഥാനില്‍

   ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ സാഹചര്യത്തിലാണ് പെര്‍ത്തിലെ പിച്ചില്‍ സ്പിന്നര്‍ ഉണ്ടായിരുന്നെങ്കില്‍ മത്സരം ഇന്ത്യക്ക് അനകൂലമായേനെ എന്ന അഭിപ്രായമുയര്‍ന്നത്. തന്റെ കണക്ക്കൂട്ടലുകള്‍ തെറ്റിയിരുന്നെന്നും സ്പിന്നറിന്റെ സാന്നിധ്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും മത്സര ശേഷം നായകന്‍ കോഹ്‌ലിയും പറഞ്ഞിരുന്നു.

   First published:
   )}