നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World cup: 'ഫലിച്ചത് ധോണിയുടെ തന്ത്രമോ' അവസാന ഓവറില്‍ ധോണി പറഞ്ഞതെന്തെന്ന് വ്യക്തമാക്കി ഷമി

  ICC World cup: 'ഫലിച്ചത് ധോണിയുടെ തന്ത്രമോ' അവസാന ഓവറില്‍ ധോണി പറഞ്ഞതെന്തെന്ന് വ്യക്തമാക്കി ഷമി

  യോര്‍ക്കര്‍ തന്നെ പരീക്ഷിക്കാനാണ് മഹി ഭായ് നിര്‍ദേശിച്ചതെന്നും ഷമി

  shami dhoni

  shami dhoni

  • News18
  • Last Updated :
  • Share this:
   സതാംപ്ടണ്‍: അവസാന പന്ത് വരെ ജയസാധ്യതകള്‍ മാറി മറിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 11 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ലോകകപ്പിലെ നാലാം ജയം സ്വന്തമാക്കിയത്. മുഹമ്മദ് ഷമിയെറിഞ്ഞ 50 ാം ഓവറില്‍ ഹാട്രിക്ക് വിക്കറ്റുകള്‍ വീണതാണ് ഇന്ത്യക്ക് ജീവന്‍ നല്‍കിയത്. അവസാന ഓവറിനിടെ ഷമിയുടെ അരികിലെത്തി ധോണി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവത്തതോടെ താരത്തിന്റെ തന്ത്രമാണ് വിജയത്തിന് പിന്നിലെന്ന പ്രചരണം ശക്തമായിരുന്നു.

   അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ നേടിയതിനു പിന്നാലെയായിരുന്നു ധോണി ഷമിക്കരികിലേക്ക് എത്തിയത്. മുന്‍ നായകന്‍ തന്നോട് എന്താണ് പറഞ്ഞതെന്ന് ഒടുവില്‍ ഷമി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. മറ്റൊന്നും ആലോചിക്കേണ്ട കാര്യമില്ലെന്നും യോര്‍ക്കര്‍ തന്നെ പരീക്ഷിക്കാനാണ് മഹി ഭായ് നിര്‍ദേശിച്ചതെന്നുമാണ് ഷമി പറയുന്നത്.

   Also Read: കോട്ടുവായൊക്കെ സാധാരണമാണ്; താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പാക് നായകന്‍

   ഭൂവനേശ്വര്‍ കുമാറിന് പരുക്ക് പറ്റിയതിനെത്തുടര്‍ന്നാണ് മുഹമ്മദ് ഷമിയ്ക്ക് അഫ്ഗാനെതിരായ ലോകകപ്പ് മത്സരത്തില്‍ ടീമില്‍ സ്ഥാനം ലഭിച്ചത്. മത്സരത്തില്‍ നാല് വിക്കറ്റോടെ ഇന്ത്യന്‍ ജയത്തിന്റെ നിര്‍ണായകഘടകമാവാനും ഷമിയ്ക്ക് കഴിഞ്ഞിരുന്നു.

   ഇന്ത്യയുടെ അവാസന ഓവര്‍ എറിയാനായി ഷമിയെത്തുമ്പോള്‍ 6 പന്തില്‍ 16 റണ്‍സായിരുന്നു അഫ്ഗാനും ജയത്തിനും ഇടയില്‍ ഉണ്ടായിരുന്നത്. സ്ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന മുഹമ്മദ് നബി ഷമിയുടെ ഒന്നാം പന്ത് ബൗണ്ടറി കടത്തി ഇന്ത്യയെ ഞെട്ടിച്ചു. അടുത്ത പന്തില്‍ ആത്മവിശ്വാസം വീണ്ടെടുത്ത ഷമി നബിയ്ക്ക് റണ്‍സൊന്നും നല്‍കിയില്ല.

   മൂന്നാം പന്തില്‍ നബിയെ വീഴ്ത്തിയ ഷമി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അടുത്ത പന്തില്‍ അഫ്താബ് അലമിനെയും അഞ്ചാം പന്തില്‍ മുജീബ് ഉര്‍ റഹ്മാനെയും വീഴ്ത്തി താരം ഹാട്രിക്കും ഇന്ത്യക്ക് ജയവും സമ്മാനിച്ചു. നേരത്തെ അഫ്ഗാന്‍ ഓപ്പണര്‍ ഹസ്രത്ത് സസായിയെയും വീഴ്ത്തിയ ഷമിയ്ക്ക് ആദ്യ മത്സരത്തില്‍ തന്നെ നാല് വിക്കറ്റുകള്‍ സ്വന്തമായി.

   First published:
   )}