ഹൈദരാബാദ്: ഐപിഎല്ലില്‍ ഹൈദരാബാദ് ബാറ്റ്സമാന്മാര് റണ്‍മല കയറിയപ്പോള്‍ നാണക്കേടിന്റെ മല കയറി കിങ്സ് ഇലവന് പഞ്ചാബ് സ്പിന്നര്‍ മുജീബ് റഹ്മാന്. ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ സ്പിന്നര്‍ വിട്ടുകൊടുക്കുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സെന്ന റെക്കോര്‍ഡാണ് മുജീബിനെ തേടിയെത്തിയത്.
ഇന്നത്തെ മത്സരത്തില്‍ നാല് ഓവറില്‍ നിന്ന് 66 റണ്‍സാണ് കിങ്സ് ഇലവന് താരം വഴങ്ങിയത്. ഈ സീസണില്‍ കൊല്‍ക്കത്തന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് വഴങ്ങിയ 59 റണ്‍സിന്റെ റെക്കോര്‍ഡാണ് മുജീബ് മറികടന്നത്. ഇന്നത്തെ മത്സരത്തില്‍ തന്റെ നാലാം ഓവറില്‍ 26 റണ്‍സായിരുന്നു മുജീബിന് നേരിടേണ്ടി വന്നത്.
Also Read: സീസണിലെ തന്റെ അവസാന മത്സരത്തില്‍ വെടിക്കെട്ടുമായി വാര്‍ണര്‍; പഞ്ചാബിനെതിരെ റണ്‍മല കയറി ഹൈദരാബാദ്കെയ്ന് വില്യംസണിന്റെയും നബിയുടെയും വകയായിരുന്നു ഈ ആക്രമണം. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഡേവിഡ് വാര്‍ണറുടെ അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തിലായിരുന്നു ഇത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.