നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • അനുവദിനീയമായതിൽ കൂടുതൽ സ്വർണം കൊണ്ടുവന്നു; ക്രിക്കറ്റ് താരം കൃണാൽ പാണ്ഡ്യയ്ക്കെതിരെ കൂടുതൽ അന്വേഷണം

  അനുവദിനീയമായതിൽ കൂടുതൽ സ്വർണം കൊണ്ടുവന്നു; ക്രിക്കറ്റ് താരം കൃണാൽ പാണ്ഡ്യയ്ക്കെതിരെ കൂടുതൽ അന്വേഷണം

  നടപടികളെ കുറിച്ച് അറിവില്ലാത്തതിനാലാണ് കസ്റ്റംസ് ഡ്യൂട്ടി നൽകാതിരുന്നത് എന്നാണ് കൃണാൽ പാണ്ഡ്യയുടെ വിശദീകരണം.

  Krunal Pandya

  Krunal Pandya

  • Share this:
   അനുവദിനീയമതിലും കൂടുതൽ സ്വർണം കൊണ്ടുവന്ന സംഭവത്തിൽ മുംബൈ ഇന്ത്യൻസ് താരം കൃണാൽ പാണ്ഡ്യയ്ക്കെതിരായ അന്വേഷണം തുടരും. ഐപിഎല്ലിന് ശേഷം ദുബായിൽ നിന്നും ഇന്ത്യയിലെത്തിയ കൃണാൽ പാണ്ഡ്യയെ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ റവന്യു ഇന്റലിജൻസ് ഡയറക്ട്രേറ്റ് തടഞ്ഞിരുന്നു. സംഭവത്തിൽ മുംബൈ എയർപോട്ട് കസ്റ്റംസ് തുടന്വേഷണം നടത്തും.

   സ്വർണ വളകളും ആഢംബര വാച്ചുകളും കൃണാൽ പാണ്ഡ്യ കൊണ്ടുവന്നിരുന്നു. ഇത് കസ്റ്റംസിനെ അറിയിക്കുകയോ ഡ്യൂട്ടി നൽകുകയോ ചെയ്തിരുന്നില്ല. ഒരു കോടിക്കടുത്ത് വില വരുന്ന വാച്ചുകളാണ് താരത്തിന്റെ പക്കൽ ഉണ്ടായിരുന്നത്. എന്നാൽ നടപടികളെ കുറിച്ച് അറിവില്ലാത്തതിനാലാണ് കസ്റ്റംസ് ഡ്യൂട്ടി നൽകാതിരുന്നത് എന്നാണ് കൃണാൽ പാണ്ഡ്യയുടെ വിശദീകരണം.

   വൈകീട്ട് 5.30ന് എയർപോട്ടിൽ തടഞ്ഞ പാണ്ഡ്യയെ രാത്രിയോടെയാണ് വിട്ടത്. കണ്ടെടുത്ത വാച്ചുകൾ മുംബൈ എയർപോട്ട് കസ്റ്റംസിന്റെ പക്കലാണ്. വാച്ചിന്റെ വിലയുടെ 38 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയായി പാണ്ഡ്യ നൽകേണ്ടതായിരുന്നു.

   ദുബായിൽ നിന്ന് ഇന്ത്യയിലെത്തുന്ന പുരുഷന്മാർക്ക് 50,000 രൂപ മൂല്യമുള്ള സ്വർണമാണ് ഡ്യൂട്ടി ഫ്രീ ആയി കൊണ്ടുവരാൻ അനുവാദമുള്ളത്. സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ മൂല്യമുള്ള സ്വർണം കൊണ്ടുവരാം.
   Published by:Naseeba TC
   First published:
   )}