നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഡല്‍ഹിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് മുംബൈ എഫ്‌സി; ഗോളുകള്‍ കാണാം

  ഡല്‍ഹിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് മുംബൈ എഫ്‌സി; ഗോളുകള്‍ കാണാം

  • Last Updated :
  • Share this:
   മുംബൈ: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ മുംബൈ സിറ്റി എഫ്‌സിയ്ക്ക് ജയം. സൗഗൗവും ഇസ്‌കോയുമാണ് മുംബൈയ്ക്കായ് ഗോള്‍ നേടിയത്.

   മത്സരത്തില്‍ 58 ശതമാനം ബോള്‍ പൊസഷന്‍ സൂക്ഷിച്ചിട്ടും ഗോള്‍ നേടാന്‍ കഴിയാതിരുന്നതാണ് മുംബൈയ്ക്ക് വിനയായത്. ആറ് തവണയായിരുന്നു ഡല്‍ഹി ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ത്തത്. എന്നാല്‍ ഒന്നും ലക്ഷ്യം കണ്ടില്ല.

   കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി; വിന്‍ഡീസിന് 43 റണ്‍സ് ജയം

   ആദ്യ പകുതിയുടെ 30 ാം മിനിട്ടിലാണ് സൗഗൗ മുംബൈയ്ക്കായി ആദ്യ ഗോള്‍ നേടിയത്. 77 ാം മിനിട്ടിലായിരുന്നു ഇസ്‌ക്കോയുടെ ഗോള്‍ നേട്ടം. ഗോളിയെയും മറികടന്ന് മുന്നേറിയ ഇസ്‌ക്കോ തുറന്ന് കിടന്ന പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.

   ഏകദിന ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി വിരാട് കോഹ്‌ലി; ഇന്ന് നേടിയത് ആറ് റെക്കോര്‍ഡുകള്‍

   മത്സരത്തില്‍ അഞ്ച് കോര്‍ണറുകള്‍ മുംബൈ നേടിയപ്പോള്‍ ഏഴെണ്ണമായിരുന്നു ഡല്‍ഹി നേടിയെടുത്തത്. മത്സരത്തില്‍ മൂന്ന് ഡല്‍ഹി താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. ഇന്നത്തെ ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴുപോയിന്റുമായി മുംബൈ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. അതേസമയം അഞ്ച് മത്സരങ്ങളില്‍ രണ്ട് തോല്‍വിയും മൂന്ന് സമനിലയുമായി ഡല്‍ി എട്ടാമതാണ്.

   First published:
   )}