ഒരു ടീ ഷർട്ടും ഒരു ജോഡി ഷൂസുമായി ക്രിക്കറ്റിന്‍റെ നെറുകയിൽ; ബുമ്രയുടെ ജീവിതകഥ

News18 Malayalam | news18
Updated: October 10, 2019, 10:00 PM IST
ഒരു ടീ ഷർട്ടും ഒരു ജോഡി ഷൂസുമായി ക്രിക്കറ്റിന്‍റെ നെറുകയിൽ; ബുമ്രയുടെ ജീവിതകഥ
bumrah
  • News18
  • Last Updated: October 10, 2019, 10:00 PM IST
  • Share this:
#ജോയ് നായർ

ഒരു ടീ ഷർട്ടും ഒരു ജോഡി ഷൂസുമായി ക്രിക്കറ്റിന്റെ നെറുകയിലെത്തിയ ജസ്പ്രീത് ബുമ്രയുടെ ജീവിതം വിവരിക്കുന്ന വീഡിയോ ശ്രദ്ദേയമാകുന്നു. കുട്ടിക്കാലത്തെ ഓർമകൾ പങ്കുവെച്ച് വികാരാധീനനാകുന്ന ഇന്ത്യയുടെ പേസ് ബൗളർ ജസ്പ്രീത് ബുമ്രയുടെ ജീവിതകഥ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസാണ് പുറത്തുവിട്ടത്.

അഞ്ചാം വയസ്സിൽ അച്ഛൻ മരിച്ചതിനു ശേഷം അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങളാണ് വീ‍ഡിയോയിൽ. ബുമ്രക്കൊപ്പം അമ്മ ദാൽജിത്തും മകന്‍റെ ക്രിക്കറ്റിലേക്കുള്ള വരവ് എങ്ങനെയായിരുന്നു എന്ന് പറയുന്നുണ്ട്. അഞ്ച് വയസ്സുള്ളപ്പോൾ ബുമ്രയുടെ അച്ഛൻ മരിച്ചു. കുടുംബം മുഴു പട്ടിണിയിലായി.

കഷ്ടപ്പാട് അറിഞ്ഞ ദിനങ്ങൾ. ഒരു ജോഡി ഷൂസും ഒരു ടീ ഷർട്ടും മാത്രമായി ക്രിക്കറ്റ് കളിക്കാൻ പോയ ദിവസങ്ങൾ ഇന്നും ഓർക്കുന്നുവെന്ന് ദാൽജിത്ത് പറയുന്നു. മുംബൈ ഇന്ത്യൻസിനു വേണ്ടി ബുമ്ര ആദ്യമായി ഐപിഎൽ കളിക്കാനിറങ്ങുന്നത് ടിവിയിലൂടെ കണ്ടപ്പോൾ കരച്ചിലടക്കാൻ കഴിഞ്ഞില്ലെന്നും ദാൽജിത്ത് ഓർക്കുന്നു.

മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ച ബുമ്രയെക്കുറിച്ചും ദാൽജിത്ത് ഓർമകൾ പങ്കുവെച്ചു. അച്ഛന്‍റെ മരണശേഷം ഒന്നും വാങ്ങാൻ പണമില്ലായിരുന്നു. കൈയിലുള്ളത് ഒരു ജോഡി ഷൂസും ഒരു ടീ ഷർട്ടും മാത്രം. ടീ ഷർട്ട് ദിവസവും കഴുകി വൃത്തിയാക്കും. അടുത്ത ദിവസവും ആ ഷർട്ട് ഉപയോഗിക്കും. ഇത് ദിവസങ്ങളോളം തുടർന്നു.ക്രിക്കറ്റിനെ ഏറെ സ്നേഹിച്ച ബുമ്ര കുട്ടിക്കാലത്തെ ഓർമകൾ അമ്മയ്ക്കൊപ്പം പങ്കുവെച്ചു. ചെറുപ്പത്തിൽ അനുഭവിച്ച വേദനകളും ബുദ്ധിമുട്ടുകളുമാണ് പിന്നീടുള്ള നേട്ടത്തിന് കാരണമായതെന്നും ബുമ്ര പറയുന്നു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി കളിക്കാൻ അവസരം കിട്ടിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. 2013ൽ മുംബൈ ഇന്ത്യൻസ് ബുമ്രയെ ടീമിലെത്തിച്ചതോടെ ലോകത്തെ ഒന്നാം നമ്പർ താരത്തിമ്‍റെ ഉദയമുണ്ടാകുകയായിരുന്നു.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി പന്തെറിഞ്ഞ ബുമ്ര ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ നേടി. ആറു വർഷങ്ങൾക്കിപ്പുറം ബുമ്ര ലോകത്തിന്‍റെ നെറുകയിലാണ്. ഏകദിനത്തിലെ ഒന്നാം നമ്പർ ബൗളർ പദവിയുമായി. നീണ്ട മൽസരങ്ങൾക്കൊടുവിൽ പരിക്കേറ്റ ബുമ്ര ലണ്ടനിൽ ഇപ്പോൾ ചികിൽസയിലാണ്.
First published: October 10, 2019, 9:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading