HOME » NEWS » Sports » MUMBAI INDIANS WILL COMPLETE HATTRICK OF SUCCESSIVE IPL TITLES SAYS PARTHIV PATEL NJ INT

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഹാട്രിക് നേടും; വേറെ ആരും മോഹിക്കേണ്ടെന്ന് പാർഥിവ് പട്ടേൽ

ഏപ്രില്‍ ഒമ്പതിന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് പുതിയ സീസണിലെ ഉദ്ഘാടന മല്‍സരം.

News18 Malayalam | news18-malayalam
Updated: March 30, 2021, 7:47 AM IST
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഹാട്രിക് നേടും; വേറെ ആരും മോഹിക്കേണ്ടെന്ന് പാർഥിവ് പട്ടേൽ
Image: Instagram
  • Share this:
ഐപിഎല്ലിന്റെ 14ാം പതിപ്പിൽ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് ജേതാക്കളാവുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും മുംബൈ ഇന്ത്യൻസിന്റെ ടാലന്റ് സ്‌കൗട്ടുമായ പാര്‍ഥിവ് പട്ടേല്‍. കഴിഞ്ഞ രണ്ടു സീസണുകളിലും മുംബൈയായിരുന്നു കിരീടം ചൂടിയത്. ഇത്തവണയും കിരീടം നേടി മുംബൈ ഹാട്രിക് തികയ്ക്കുമെന്നാണ് പാര്‍ഥിവ് പറയുന്നത്.

നിലവില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതൽ തവണ ചാംപ്യന്‍മാരായ ടീമാണ് മുംബൈ. 2013, 2015, 2017, 2019, 2020 എന്നീ വർഷങ്ങളിൽ അഞ്ചു തവണയാണ് രോഹിത് ശർമയ്ക്ക് കീഴില്‍ മുംബൈ കപ്പില്‍ മുത്തമിട്ടത്. കഴിഞ്ഞ വർഷം കിരീടം നേടിയതോടെ മുംബൈ ഐപിഎല്ലിൽ കിരീടം നിലനിർത്തുന്ന രണ്ടാമത്തെ ടീം ആയി മാറിയിരുന്നു. 2010,11 വർഷങ്ങളിൽ കിരീടം നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ആണ് ഈ നേട്ടം കൈവരിച്ച ആദ്യ ടീം.


ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമിനും തുടര്‍ച്ചയായി മൂന്നു സീസണുകളില്‍ കിരീടം നേടാനയിട്ടില്ല. എന്നാല്‍ ഇത്തവണ മുംബൈ ഇതു തിരുത്തി ചരിത്രം കുറിക്കുമെന്നാണ് പാര്‍ഥിവ് ഉറപ്പിച്ച് പറയുന്നത്. "വരാനിരിക്കുന്ന സീസണിനു മുമ്പ് മുംബൈ എല്ലാ ഏരിയകളും കവര്‍ ചെയ്തു കഴിഞ്ഞു. പോരായ്മകളൊന്നും ഇപ്പോള്‍ ടീമിന് ഇല്ല. കഴിഞ്ഞ സീസണിലേതു പോലെ തന്നെ വളരെ ശക്തമായ ടീമാണ് ഇത്തവണയും മുംബൈയ്ക്കു വേണ്ടി അണിനിരക്കുന്നത് " - പാര്‍ഥീവ് പറഞ്ഞു.

Also Read-നാല് ക്യാച്ചുകൾ പാഴാക്കി ഇന്ത്യൻ താരങ്ങൾ; അത്ഭുത ക്യാച്ചോടെ ക്യാപ്റ്റൻ കോഹ്ലി

വരാനിരിക്കുന്ന സീസണില്‍ മുംബൈ തങ്ങളുടെ ആദ്യത്തെ ഒമ്പത് മത്സരങ്ങളും കളിക്കുന്നത് ചെന്നൈ, ഡല്‍ഹി എന്നീവിടങ്ങളിലെ വേഗം കുറഞ്ഞ പിച്ചുകളിലാണ്. എന്നാല്‍ ഇതു ടീമിനു ഒരു തിരിച്ചടിയാവുമെന്ന് താന്‍ കരുതുന്നില്ലെന്നു പാര്‍ഥീവ് വ്യക്തമാക്കി. കഴിഞ്ഞ സീസണിലെ മുംബൈ ടീമിനെ നോക്കിയാല്‍ പരിചയസമ്പന്നനായ ഒരു സ്പിന്നര്‍ ഇല്ലായിരുന്നുവെന്ന് കാണാന്‍ സാധിക്കും. രാഹുല്‍ ചഹാറും ക്രുനാല്‍ പാണ്ഡ്യയുമായിരുന്നു സ്പിന്‍ കൈകാര്യം ചെയ്തത്. പരിചയസമ്പത്തുള്ള ഒരു സ്പിന്നറെ പുതിയ സീസണില്‍ മുംബൈക്കു ആവശ്യമായിരുന്നു. ലേലത്തില്‍ പിയുഷ് ചൗളയെ വാങ്ങിയത് വഴി മുംബൈ ആ കുറവും നികത്തിയെന്നാണ് പാര്‍ഥീവ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.
Also Read-'അവനിൽ ധോണിയുടെ പ്രഭാവം ശരിക്കും വ്യക്തമായിരുന്നു', സാം കറനെ പ്രശംസിച്ച് ബട്ട്ലർ

ഏപ്രില്‍ ഒമ്പതിന് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് പുതിയ സീസണിലെ ഉദ്ഘാടന മല്‍സരം. മുംബൈയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. വിജയത്തോടെ തന്നെ പുതിയ സീസണിനു തുടക്കം കുറിക്കാനായിരിക്കും രണ്ടു ടീമുകളുടെയും ശ്രമം.

മേയ് 30നാണ് ഐപിഎല്‍ ഫൈനല്‍ നടക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിൽ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയായിരുന്നു മുംബൈ ഇന്ത്യൻസ് തങ്ങളുടെ അഞ്ചാം കിരീടം ചൂടിയത്.

Summary: Parthiv Patel strongly feels that Mumbai Indians would the champions the year's IPL and they would complete the hattrick of successive IPL titles
Published by: Naseeba TC
First published: March 30, 2021, 7:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories