HOME » NEWS » Sports » MUMBAI WILL TAKE ON UP IN THE VIJAY HAZARE TROPHY FINAL ON SUNDAY INT SAR

വിജയ് ഹസാരെ ട്രോഫി ഫൈനൽ ഞായറാഴ്ച; മുംബൈയും യുപിയും നേർക്കുനേർ

ക്യാപ്റ്റൻ പൃഥ്വി ഷായുടെ സെഞ്ചുറി മികവിലാണ് നിലവിലെ ചാമ്പ്യൻന്മാരായ കർണാടകയെ തകർത്തുകൊണ്ട് മുംബൈ ടീം ഫൈനലിലേക്ക് കടന്നിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 12, 2021, 6:10 PM IST
വിജയ് ഹസാരെ ട്രോഫി ഫൈനൽ ഞായറാഴ്ച; മുംബൈയും യുപിയും നേർക്കുനേർ
prithvi shah double ton
  • Share this:
2020-21 ലെ വിജയ് ഹസാരെ ട്രോഫിയുടെ ഫൈനലിൽ മുംബൈയും ഉത്തർപ്രദേശും ഏറ്റുമുട്ടും. ഡൽഹിയിലെ അരുൺ ജെയിറ്റ്ലി സ്റ്റേഡിയത്തിൽ രാവിലെ 9ന് മത്സരം തുടങ്ങും. ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ്‌ താരം വിജയ് ഹസാരെയുടെ പേരിൽ 2002-03 കാലഘട്ടത്തിലാണ് ഈ ആഭ്യന്തര ടൂർണമെന്റ് സംഘടിപ്പിച്ചു തുടങ്ങിയത്. ഏകദിന രഞ്ജി ട്രോഫി എന്നും ഈ ടൂർണമെന്റ് അറിയപെടുന്നു. വിജയ് ഹസാരെ ട്രോഫി ഏറ്റവും കൂടുതൽ നേടിയിരിക്കുന്നത് തമിഴ്നാട് ആണ്. തമിഴ്നാട്  5 തവണ ട്രോഫി നേടിയിട്ടുണ്ട്. 4 തവണ നേടിക്കൊണ്ട് കർണാടകയാണ് തമിഴ്നാടിന് തൊട്ട് പിന്നിൽ.

Also Read-India Vs England 1st T20| ഊഹാപോഹങ്ങൾക്ക് വിരാമം; രോഹിത് ശർമയും കെ എൽ രാഹുലും ഓപ്പൺ ചെയ്തേക്കും

ഗുജറാത്തിനെതിരെ 5 വിക്കറ്റ് ജയം നേടിയാണ് ഉത്തർപ്രദേശ്  ഈ വർഷത്തെ ഫൈനലിൽ എത്തിയിരിക്കുന്നത്. സെമി ഫൈനലിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ഉയർന്ന സ്കോർ നേടാൻ കഴിഞ്ഞില്ല. 48.1 ഓവറിൽ 184 റൺസ് നേടാനേ ഗുജറാത്തിന് കഴിഞ്ഞുള്ളു. ഉത്തർപ്രദേശ് 42.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അർധ സെഞ്ചുറി നേടിയ അക്ഷദീപ് നാഥിന്റെ പ്രകടനമാണ് (104 പന്തിൽ 71) ഉത്തർപ്രദേശിന് വിജയം സമ്മാനിച്ചത്. ബൗളിങ്ങിൽ യാഷ് ദയാലും അക്വിബ് ഖാനും മികച്ച പ്രകടനം കാഴ്ച വെച്ചു.

Also Read- അഫ്ഗാൻ താരം ഹഷ്‌മത്തുല്ല  ഷാഹിദിക്ക് ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി; റെക്കോർഡ്

ക്യാപ്റ്റൻ പൃഥ്വി ഷായുടെ സെഞ്ചുറി മികവിലാണ് നിലവിലെ ചാമ്പ്യൻന്മാരായ കർണാടകയെ തകർത്തുകൊണ്ട് മുംബൈ ടീം ഫൈനലിലേക്ക് കടന്നിരിക്കുന്നത്. 72 റൺസിനാണ് മുംബൈ കർണാടകയെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 49.2 ഓവറിൽ 322 റൺസിന് എല്ലാവരും പുറത്തായി. കർണാടകയുടെ മറുപടി ബാറ്റിങ്ങ് 42.4 ഓവറിൽ 250 റൺസിന് അവസാനിച്ചു.

മുംബൈ ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കർണാടകയ്ക്കായി തിളങ്ങിയത് മലയാളി താരം ദേവദത്ത് പടിക്കലും ബി ആർ ശരത്തും മാത്രമാണ്. ദേവദത്ത് 64 റൺസും ശരത്ത് 64 റൺസും നേടി.

Also Read- ഇനി ബാറ്റിങ് വെടിക്കെട്ട്; ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം

ഈ സീസണിൽ പൃഥ്വി ഷാ മുംബൈ ക്യാപ്റ്റനായത് 3 മത്സരങ്ങളിലാണ്. ഈ മൂന്ന് മൽസരങ്ങളിൽ 2 സെഞ്ചുറിയും ഒരു ഡബിൾ സെഞ്ചുറിയുമാണ് ഷാ അടിച്ചു കൂട്ടിയത്. പുതുച്ചേരിക്കെതിരായി നടന്ന ഗ്രൂപ്പ്‌ മത്സരത്തിലാണ് പൃഥ്വി പുറത്താകാതെ 227 റൺസ് നേടിയത്. സൗരാഷ്ട്രക്കെതിരായ ക്വാർട്ടർ മത്സരത്തിലും ഇദ്ദേഹത്തിന്റെ മികവിലാണ് മുംബൈ ടീം ജയിച്ചത്. ആ മത്സരത്തിൽ ഷാ 185 റൺസ് നേടി. നാലാം തവണ കപ്പ്‌ നേടാനാവും എന്ന പ്രതീക്ഷയിലാണ് മുംബൈ ടീം ഞായറാഴ്ച ഫൈനലിനിറങ്ങുന്നത്. 2004-05നു ശേഷം ഉത്തർപ്രദേശ് ടീമിന് ട്രോഫി നേടാൻ കഴിഞ്ഞിട്ടില്ല. ആ വർഷം മത്സരം സമനിലയിൽ ആവുകയും തമിഴ്നാടുമായി വിജയം പങ്കിടുകയുമാണ് ചെയ്തത്.
Published by: Rajesh V
First published: March 12, 2021, 6:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories