HOME » NEWS » Sports »

IPL 2019: മുംബൈ ചാമ്പ്യൻമാർ; ചെന്നൈയെ വീഴ്ത്തിയത് അവസാന പന്തിൽ

അവസാന പന്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് റൺസ്. എന്നാൽ ഷാർദൂൽ താക്കൂറിനെ എൽബിയിൽ കുടുക്കി മലിംഗ ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു

news18
Updated: May 12, 2019, 11:48 PM IST
IPL 2019: മുംബൈ ചാമ്പ്യൻമാർ; ചെന്നൈയെ വീഴ്ത്തിയത് അവസാന പന്തിൽ
അവസാന പന്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് റൺസ്. എന്നാൽ ഷാർദൂൽ താക്കൂറിനെ എൽബിയിൽ കുടുക്കി മലിംഗ ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു
  • News18
  • Last Updated: May 12, 2019, 11:48 PM IST
  • Share this:
ഹൈദരാബാദ്: ഐപിഎല്ലിൽ നാലുവട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീമെന്ന നേട്ടം  മുംബൈ ഇന്ത്യൻസിന്. ഹൈദരാബാദിൽ അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന ഫൈനലിൽ  ഒരു റണ്ണിനാണ്  മുംബൈ ജയിച്ചത്. 20 കോടി രൂപ സമ്മാനത്തുകയും മുംബൈ സ്വന്തമാക്കി. അവസാന ഓവറിൽ ജയിക്കാൻ ഒൻപത് റൺസാണ് വേണ്ടിയിരുന്നത്. പന്ത് മലിംഗയുടെ കൈയിലും. അവസാന പന്തിൽ ജയിക്കാൻ ചെന്നൈക്ക് വേണ്ടിയിരുന്നത് രണ്ട് റൺസ്. എന്നാൽ ഷാർദൂൽ താക്കൂറിനെ വിക്കറ്റിന് മുന്നിൽ കുടുക്കി മലിംഗ മുംബൈക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

കഴിഞ്ഞ സീസണിലെ ഫൈനലിനെ പോലെ ഷെയ്ൻ വാട്സൺ ചെന്നൈയെ വിജയത്തിലേക്ക് നയിക്കുമെന്ന തോന്നിച്ച ഘട്ടത്തിൽ നിന്നാണ് മുംബൈ വിജയം പിടിച്ചെടുത്തത്.  59 പന്തിൽ 80 റണ്‍സെടുത്ത് അവസാന ഓവറിലെ നാലാം പന്തിൽ വാട്സൺ റണ്ണൗട്ടായി. ഫാഫ് ഡുപ്ലെസി 13 പന്തിൽ 26 റണ്‍സെടുത്തു പുറത്തായി. സുരേഷ് റെയ്നക്ക് 14 പന്തിൽ എട്ട് റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അമ്പാട്ടി റായിഡു 1(4), ധോണി 2(8), ഡ്വയ്ൻ ബ്രാവോ 15 (15) എന്നിവര്‍ പുറത്തായി. ബുംറ മുംബൈക്കായി രണ്ട് വിക്കറ്റ് വിഴ്ത്തി. മലിംഗ, ചഹാർ, ക്രുണാൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുത്തു. കിറോൺ പൊള്ളാർഡ് ഒഴികെ മുംബൈ നിരയിൽ കാര്യമായ സംഭാവന നൽകാൻ ആർക്കും കഴിഞ്ഞില്ല. പുറത്താകാതെ നിന്ന പൊള്ളാർഡ് 25 പന്തിൽ 41 റൺസെടുത്തു. മൂന്നു വിക്കറ്റ് നേടിയ ഡി എല്‍ ചഹാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഇമ്രാൻ താഹിറും ഷാർദൂൽ താക്കൂറുമാണ് മുംബൈ നിരയെ തകർത്തത്.

ക്വിന്റൻ ഡികോക്ക് 29(17), ക്യാപ്റ്റൻ രോഹിത് ശർമ 15(14), സൂര്യകുമാർ യാദവ് 15(17), ഇഷാൻ കിഷൻ 23(26), ക്രുണാല്‍ പാണ്ഡ്യ 7(7), ഹാർദിക് പാണ്ഡ്യ 16 (10), ആർ ഡി ചാഹർ 0(2), മിച്ചൽ മക്ലീനഘൻ 0(2) എന്നിങ്ങനെയാണ് മുംബൈ ബാറ്റ്സ്മാൻമാര്‍ സ്കോർ ചെയ്തത്.

രോഹിത് ശര്‍മയും ക്വിന്റണ്‍ ഡീകോക്കും ചേര്‍ന്ന് 4.5 ഓവറില്‍ 45 റണ്‍സടിച്ച് മുംബൈക്ക് തകര്‍പ്പന്‍ തുടക്കമിട്ടെങ്കിലും ഇരുവരെയും വീഴ്ത്തി ചെന്നൈ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.. 17 പന്തില്‍ 29 റണ്‍സെടുത്ത ഡീകോക്കിനെ മടക്കി ശര്‍ദ്ദുല്‍ ഠാക്കൂറാണ് മുംബൈക്ക് ആദ്യപ്രഹരമേല്‍പ്പിച്ചത്. അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ(14 പന്തില്‍ 15) ധോണിയുടെ കൈകകളിലെത്തിച്ച ദീപക് ചാഹര്‍ മുംബൈയുടെ സ്കോറിംഗിന് കടിഞ്ഞാണിട്ടു.

First published: May 12, 2019, 11:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories