നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Vijay Hazare Trophy | വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്ക് നാലാം കിരീടം, പൃഥ്വി ഷായ്ക്ക് റെക്കോർഡ്

  Vijay Hazare Trophy | വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്ക് നാലാം കിരീടം, പൃഥ്വി ഷായ്ക്ക് റെക്കോർഡ്

  മുംബൈ ക്യാപ്റ്റൻ പൃഥ്വി ഷാ പത്തു ബൗണ്ടറികളും നാലു സിക്സറും അടക്കം 39 പന്തുകളിൽ നിന്നും 73 റൺസ് നേടി.

  prithvi shah double ton

  prithvi shah double ton

  • Share this:
   ന്യൂഡൽഹി: ഇത്തവണത്തെ വിജയ് ഹസാരെ ഏകദിന ട്രോഫിയിൽ മുംബൈ ചാംപ്യൻമാരായി. ഉത്തർപ്രദേശ് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ എട്ടു ഓവർ ബാക്കി നിൽക്കെ ആറു വിക്കറ്റിന് വിജയിച്ചു. ആദിത്യ താരെയുടെ സെഞ്ചുറിക്കരുത്താണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. വിക്കറ്റ് കീപ്പറായ ആദിത്യ താരേ പുറത്താകാതെ 107 പന്തിൽ നിന്നും 118 റൺസ് നേടി. 18 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു താരെയുടെ ഇന്നിങ്ങ്സ്. മുംബൈ ക്യാപ്റ്റൻ പൃഥ്വി ഷാ പത്തു ബൗണ്ടറികളും നാലു സിക്സറും അടക്കം 39 പന്തുകളിൽ നിന്നും 73 റൺസ് നേടി.

   ഉത്തർപ്രദേശിന്റെ ഓപ്പണറായി ഇറങ്ങിയ മാധവ് കൗശിക് പുറത്താകാതെ 156 പന്തിൽ നിന്നും 158 റൺസ് നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. 15 ബൗണ്ടറികളും നാലു സിക്സറുകളും അടങ്ങുന്നതായിരുന്നു മാധവിന്റെ പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ഉത്തർപ്രദേശിന് വേണ്ടി സമർഥ് സിങ്ങും അക്ഷ്ദീപ് നാഥും 55 വീതം റൺസ് നേടി.

   Also Read- വിജയ് ഹസാരെ ട്രോഫി ഫൈനൽ ഞായറാഴ്ച; മുംബൈയും യുപിയും നേർക്കുനേർ

   മൽസരത്തിന്റെ അവസാന നിമിഷത്തിൽ ശിവം ദുബെ ആദിത്യക്ക് മികച്ച പിന്തുണ നൽകി. 28 പന്തിൽ നിന്നും 42 റൺസാണ് ദുബെ നേടിയത്. മുംബൈ നായകൻ പൃഥ്വി ഷാ ഈ ടൂർണമെന്റിൽ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ഒരു സീസണില്‍ 800ലധികം റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് പൃഥ്വി സ്വന്തം പേരിലാക്കിയത്. ഇതിഹാസങ്ങളില്‍ പലര്‍ക്കും സാധിക്കാതെ പോയ അപൂര്‍വ നേട്ടമാണ് പൃഥ്വി നേടിയത്. എട്ട് മത്സരത്തില്‍ നിന്ന് 827 റണ്‍സാണ് അദ്ദേഹം ഇത്തവണ വിജയ് ഹസാരെ ട്രോഫിയിൽ അടിച്ചുകൂട്ടിയത്. 190ന് മുകളിൽ ശരാശരിയിലാണ് താരം ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. 105 ബൗണ്ടറിയും 25 സിക്സറുമാണ് താരം ഈ ടൂർണമെന്റിൽ ആകെ നേടിയിരിക്കുന്നത്. മോശം ഫോമിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത് പോയ പൃഥ്വിയുടെ ഗംഭീര തിരിച്ചു വരവിനാണ് വിജയ് ഹസാരെ ട്രോഫി സാക്ഷിയായത്.

   പൃഥ്വി ഷായുടെ സെഞ്ചുറി മികവിലാണ് നിലവിലെ ചാമ്പ്യൻന്മാരായ കർണാടകയെ തകർത്തുകൊണ്ട് മുംബൈ ടീം ഫൈനലിലേക്ക് എത്തിയത്. 72 റൺസിനാണ് മുംബൈ കർണാടകയെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 49.2 ഓവറിൽ 322 റൺസിന് എല്ലാവരും പുറത്തായി. കർണാടകയുടെ മറുപടി ബാറ്റിങ്ങ് 42.4 ഓവറിൽ 250 റൺസിന് അവസാനിച്ചു.

   മുംബൈ ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കർണാടകയ്ക്കായി തിളങ്ങിയത് മലയാളി താരം ദേവദത്ത് പടിക്കലും ബി ആർ ശരത്തും മാത്രമാണ്. ദേവദത്ത് 64 റൺസും ശരത്ത് 64 റൺസും നേടി.

   Vijay hazaare trophy mumbai won by 6 wickets against Uttarpradesh. Prithvi shah create a record.

   Keywords- Vijay Hazare Trophy, Prithvi Shah, Mumbai beat uttarpradesh, Devdutt padikkal, Kerala Cricket, Robin Uthappa, വിജയ് ഹസാരെ ട്രോഫി, പൃഥ്വി ഷാ, റോബിൻ ഉത്തപ്പ
   Published by:Anuraj GR
   First published:
   )}