• HOME
 • »
 • NEWS
 • »
 • sports
 • »
 • വംശീയതയ്ക്ക് എതിരെയുള്ള പോരാട്ടത്തിന്റെ പ്രതീകമായി ഇംഗ്ലണ്ട് താരം മാർക്കസ് റാഷ്‌ഫോർഡിന്റെ ചുമർചിത്രം

വംശീയതയ്ക്ക് എതിരെയുള്ള പോരാട്ടത്തിന്റെ പ്രതീകമായി ഇംഗ്ലണ്ട് താരം മാർക്കസ് റാഷ്‌ഫോർഡിന്റെ ചുമർചിത്രം

'നിങ്ങൾ അധികകാലം സങ്കടപ്പെട്ടിരിക്കില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്, കാരണം നിങ്ങൾ ഒരു നല്ല മനുഷ്യനാണ്'

മാർക്കസ് റാഷ്‌ഫോർഡ്

മാർക്കസ് റാഷ്‌ഫോർഡ്

 • Share this:
  ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനൽ മത്സരത്തിൽ പെനാൽറ്റി അവസരങ്ങൾ നഷ്ടപ്പെടുത്തിയതിന് മാർക്കസ് റാഷ്‌ഫോർഡ് അടക്കമുള്ള കറുത്ത വംശജരായ മൂന്ന് ഇംഗ്ലീഷ് താരങ്ങൾക്ക് എതിരെ വംശീയവാദികൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ വംശീയ ആക്രമണം അഴിച്ചു വിട്ടിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റാഷ്‌ഫോർഡിന്റെ ചുമർചിത്രം വികൃതമാക്കാനും വംശീയവാദികളുടെ ഇടയിൽ നിന്ന് ശ്രമമുണ്ടായി. എന്നാൽ, ആ ചുമർചിത്രത്തിലെ ഒഴിഞ്ഞ ഇടങ്ങളിൽ സ്നേഹത്തിന്റെയും പ്രോത്സാഹനത്തിന്റെയും സാന്ത്വനത്തിന്റെയും സന്ദേശങ്ങൾ നിറച്ചു കൊണ്ട് റാഷ്‌ഫോർഡിന് പിന്തുണയുമായി എത്തുകയാണ് മാഞ്ചസ്റ്ററിലെ കുട്ടികൾ.

  'നിങ്ങൾ അധികകാലം സങ്കടപ്പെട്ടിരിക്കില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്, കാരണം നിങ്ങൾ ഒരു നല്ല മനുഷ്യനാണ്' - ഒമ്പത് വയസുകാരനായ ഡെക്സ്റ്റർ റോസിയർ ആ ചുമർചിത്രത്തിൽ എഴുതിച്ചേർത്തു. 'ഞാൻ നിങ്ങളെക്കുറിച്ചോർത്ത് അഭിമാനം കൊള്ളുന്നു. നിങ്ങൾ എക്കാലത്തും ഒരു നായകനായിരിക്കും.' - ആ ബാലൻ കൂട്ടിച്ചേർത്തു.

  You don’t get to stoke the fire at the beginning of the tournament by labelling our anti-racism message as ‘Gesture Politics’ & then pretend to be disgusted when the very thing we’re campaigning against, happens. https://t.co/fdTKHsxTB2  റാഷ്‌ഫോർഡ് വളർന്ന പ്രദേശത്തിന് അധികം ദൂരെയല്ലാതെ നിലകൊള്ളുന്ന ആ ചുമർചിത്രം ഇപ്പോൾ വംശീയവാദത്തിന് എതിരായ ഇംഗ്ലണ്ടിന്റെ കൂട്ടായ പോരാട്ടത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. എല്ലാ സാമൂഹിക പശ്ചാത്തലങ്ങളിലും ഉൾപ്പെടുന്ന ജനങ്ങൾ ഒരു പോലെ ഇഷ്ടപ്പെടുന്ന കായികവിനോദമായ ഫുട്‍ബോളിനെ തന്നെ അധിക്ഷേപിക്കുന്ന വിധത്തിലാണ് യൂറോ കപ്പിലെ തോൽവിക്ക് ശേഷം ഇംഗ്ലണ്ടിൽ ഉണ്ടായ ദൗർഭാഗ്യകരമായ വംശീയ ക്യാമ്പയിൻ മാറിയത്. 1966നു ശേഷം ആദ്യമായി ഒരു കിരീടം സ്വന്തമാക്കാനായി പൊരുതിക്കളിച്ച ഇംഗ്ലീഷ് സംഘം സൃഷ്ടിച്ച ദേശീയ ഐക്യത്തിന്റേതായ വികാരത്തെയാണ് ഓൺലൈൻ വംശീയ അധിക്ഷേപങ്ങൾ ഇല്ലാതാക്കിയത്. ഇത്തരം വംശീയ മുൻവിധിയോടെയുള്ള ക്യാമ്പയിനുകൾക്ക് എതിരെ രാജ്യത്തെ രാഷ്ട്രീയനേതാക്കളും ബുദ്ധിജീവികളും കായികതാരങ്ങളും സാമൂഹ്യ പ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്ത് വന്നിരുന്നു.

  Explained | ആശങ്ക ഉയർത്തി കൊറോണ വൈറസിന്റെ കാപ്പ വകഭേദം; പുതിയ വകഭേദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

  ഇംഗ്ലണ്ടിന്റെ പഴയകാല സാമ്രാജ്യങ്ങളുടെയും കോളനിവൽക്കരണത്തിന്റെയും മഹത്വങ്ങളിൽ വേരൂന്നിക്കൊണ്ടുള്ള കാഴ്ചപ്പാടാണ് ഇത്തരത്തിലുള്ള വംശീയ അധിക്ഷേപങ്ങൾക്ക് രൂപം നൽകുന്നതെന്ന് മാഞ്ചസ്റ്റർ സർവകലാശാലയിലെ അധ്യാപകനായ പ്രൊഫസർ ബ്രിഡ്ജെറ്റ് ബൈറൺ പറയുന്നു. ഈ വംശീയ മുൻവിധികൾ അതിന്റെ തോട് പൊട്ടിച്ച് പുറത്തു വരുന്നത് പലപ്പോഴും അന്താരാഷ്ട്ര കായികമത്സരങ്ങളുടെ വേദികളിലായിരിക്കും.

  'വംശീയ നീതി നടപ്പാക്കപ്പെടുന്ന കാര്യത്തിൽ യു കെ ഇപ്പോഴും ഒരുപാട് പുറകിലാണെന്നാണ് ഈ സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടുന്നത്' - പ്രൊഫസർ ബ്രിഡ്ജെറ്റ് പറയുന്നു. 'വംശീയത പരസ്യമായി പ്രകടിപ്പിക്കുന്ന കാര്യത്തിൽ സാമൂഹ്യമായി ലഭിക്കുന്ന സ്വീകാര്യത കുറവാണെങ്കിലും ബ്രിട്ടീഷ് സംസ്കാരത്തിന്റെ ഭാഗമായി വംശീയത ഇപ്പോഴും നിലനിൽക്കുന്നു എന്നത് വ്യക്തമാണ്' - അവർ കൂട്ടിച്ചേർത്തു.

  അഞ്ച് തവണ പരാജയപ്പെട്ടതിനു ശേഷം സിവിൽ സർവീസ് പരീക്ഷ പാസായതിന്റെ വിജയമന്ത്രം !

  ഇംഗ്ലീഷ് കളിക്കാർക്ക് എതിരെ വംശീയ ക്യാമ്പയിൻ ആരംഭിച്ചപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ദ്രുതഗതിയിൽ തന്നെ അതിനെ അപലപിക്കുകയും ഇത്തരം വെറുപ്പ് പ്രചരിപ്പിക്കുന്ന ക്യാമ്പയിനുകൾ അവസാനിപ്പിക്കാൻ ശ്രമിക്കാത്തതിന് സാമൂഹ്യ മാധ്യമ കമ്പനികളെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കമ്പനികളുടെ പ്രതിനിധികളുമായി ചൊവ്വാഴ്ച ചർച്ച നടത്തുമെന്നും ഇക്കാര്യത്തിൽ സത്വര നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ, വംശീയത സംബന്ധിച്ച പ്രശ്നങ്ങൾ യൂറോ കപ്പ് ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ ഉണ്ടായിരുന്നു എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നുമുള്ള വിമർശനങ്ങളും പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്.
  Published by:Joys Joy
  First published: