• HOME
  • »
  • NEWS
  • »
  • sports
  • »
  • ടോക്കിയോ ഒളിംപിക്സിന് ടിക്കറ്റ് നേടി ശ്രീശങ്കർ, ലോങ് ജംപിൽ ദേശീയ റെക്കോർഡ്

ടോക്കിയോ ഒളിംപിക്സിന് ടിക്കറ്റ് നേടി ശ്രീശങ്കർ, ലോങ് ജംപിൽ ദേശീയ റെക്കോർഡ്

പട്യാലയിൽ നടക്കുന്ന സീനിയർ ഫെഡറേഷൻ കപ്പിലാണ് താരം 8.26 മീറ്റർ ദൂരം ചാടി ദേശീയ റെക്കോർഡ് കുറിച്ചത്.

Murali Sreeshankar

Murali Sreeshankar

  • Share this:
ടോക്കിയോ  ഒളിംപിക്സന് യോഗ്യത നേടി ഇന്ത്യൻ ലോങ് ജംപ് താരം മുരളി ശ്രീശങ്കർ.  പട്യാലയിൽ നടക്കുന്ന സീനിയർ ഫെഡറേഷൻ കപ്പിലാണ് താരം 8.26 മീറ്റർ ദൂരം ചാടി ദേശീയ റെക്കോർഡ് കുറിച്ചത്. ഇതുവഴി കായിക മത്സരങ്ങളുടെ അവസാനാവാക്കായ ഒളിംപിക്സിന് യോഗ്യത നേടുവാനും ശ്രീശങ്കറിന് സാധിച്ചു. ടോക്കിയോ ഒളിംപിക്സിൻ്റെ യോഗ്യത മാർക്ക് 8.22 മീറ്ററായിരുന്നു. തൻ്റെ തന്നെ പേരിലുണ്ടായിരുന്ന 8.20 മീറ്ററിൻ്റെ റെക്കോർഡാണ് ശ്രീശങ്കർ തിരുത്തിക്കുറിച്ചത്.

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ ലോങ് ജംപ് ഫൈനലിൽ തൻ്റെ അഞ്ചാം ശ്രമത്തിലാണ് ശ്രീശങ്കർ 8.26 മീറ്റർ ദൂരം താണ്ടിയത്. അതിനു മുന്നേയുള്ള ചാട്ടങ്ങളിൽ 8.02 മീറ്റർ, 8.07 മീറ്റർ, 8.09 മീറ്റർ ദൂരം കണ്ടെത്തി. അവസാന ജംപ് നോ മാർക്കായി (എൻഎം).

Also Read- കെ.എൽ. രാഹുലിന് നാണക്കേടിന്റെ റെക്കോർഡ്; ഇന്ത്യക്ക് തിരിച്ചടിയാകുന്നു

പാലക്കാട് ജില്ലയിൽ ജനിച്ച 21കാരനായ അത്‌ലറ്റ് സമീപകാലത്ത് മികച്ച പ്രകടനങ്ങൾ കൊണ്ട് ദേശീയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുടെ കായിക താരങ്ങളായിരുന്ന എസ് മുരളിയുടെയും കെ എസ് ബിജിമോളുടെയും മകനാണ് ശ്രീശങ്കർ. ഗവ. വിക്ടോറിയ കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർഥിയാണ്. ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ, ശ്രീശങ്കർ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരം പുരുഷ ലോങ് ജംപിൽ സ്വർണവും നേടി. തുടർച്ചയായി നാല് തവണയാണ് താരം എട്ട് മീറ്ററിലധികം ദൂരം പിന്നിട്ടത്.

സീനിയർ ഫെഡറേഷൻ കപ്പ് ലോങ് ജംപിൽ കേരളത്തിൻ്റെ തന്നെ മുഹമ്മദ് അനീസ് യഹിയ (8മീറ്റർ) വെള്ളിയും കർണാടകയുടെ എസ് ലോകേഷ് (7.60മീറ്റർ) വെങ്കലവും നേടി.

Also Read- അന്താരാഷ്ട്ര മത്സരങ്ങൾ കാരണം ഐ പി എൽ നഷ്ടമായേക്കാവുന്ന 6 ക്രിക്കറ്റ് താരങ്ങൾ

നേരത്തെ നടത്തത്തിൽ അഞ്ച് പേരും - കെ ടി ഇർഫാൻ, സന്ദീപ് കുമാർ, രാഹുൽ റോഹില്ല(പുരുഷ വിഭാഗം 20 കീമീ) , ഭവാന ജാട്ട് പ്രിയങ്ക ഗോസ്വാമി(വനിതാ വിഭാഗം 20കീമി), നീരജ് ചോപ്ര ശിവ്പാൽ സിങ്ങ്(ജാവലിൻ ത്രോ), അവിനാശ് സാബിൽ (പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസ്) മിക്സഡ് 4x400 മീറ്റർ റിലേ ടീം എന്നിവർ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു.

News Summary: Murali Shreeshankar qualified for the Tokyo Olympics in the long-jump event after he set a national record in the ongoing Federation Cup. The 21-year-old Shreeshankar set a national record after making a jump of 8.26 metres in his final attempt at the Federation Cup and as a result, he attained qualification for the Olympics.
Published by:Rajesh V
First published: