നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Murali Vijay |കോവിഡ് വാക്സിന്‍ എടുക്കാന്‍ തയ്യാറല്ല; മുരളി വിജയിയെ ഒഴിവാക്കി തമിഴ്‌നാട് ക്രിക്കറ്റ്

  Murali Vijay |കോവിഡ് വാക്സിന്‍ എടുക്കാന്‍ തയ്യാറല്ല; മുരളി വിജയിയെ ഒഴിവാക്കി തമിഴ്‌നാട് ക്രിക്കറ്റ്

  ടൂര്‍ണമെന്റ് തുടങ്ങാന്‍ ഒരാഴ്ച സമയമുളളപ്പോള്‍ കളിക്കാര്‍ ബയോ ബബിളില്‍ പ്രവേശിക്കേണ്ടതായുണ്ട്.

  Credit: Twitter

  Credit: Twitter

  • Share this:
   കോവിഡ് വാക്സിന്‍ (Covid vaccine) സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി (Syed Mushtaq Ali Trophy) ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തമിഴ്നാട് ടീമില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്ക്ക്(Murali Vijay) സ്ഥാനമില്ല. ടീമിലെ താരങ്ങള്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുക്കണമെന്നും ബയോ ബബിളില്‍ കഴിയണമെന്നുമാണ് ബിസിസിഐ നല്‍കുന്ന നിബന്ധന. എന്നാല്‍ ഇത് അനുസരിക്കാന്‍ മുരളി വിജയ് തയ്യാറായില്ല.

   കളിക്കാര്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ബിസിസിഐയുടേത്. എന്നാല്‍ വാക്സിന്‍ സ്വീകരിക്കണമോ എന്നതില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം കളിക്കാര്‍ക്കാണ്. വാക്സിന്‍ സ്വീകരിക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ്. എന്നാല്‍ വാക്സിന്‍ എടുക്കാന്‍ മുരളി വിജയ് മടിക്കുന്നു, ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.

   ടൂര്‍ണമെന്റ് തുടങ്ങാന്‍ ഒരാഴ്ച സമയമുളളപ്പോള്‍ കളിക്കാര്‍ ബയോ ബബിളില്‍ പ്രവേശിക്കേണ്ടതായുണ്ട്. എന്നാല്‍ മുരളി വിജയ് ടീമിനൊപ്പം ചേര്‍ന്നില്ല. ഇതോടെ മുരളിയെ ഒഴിവാക്കി തമിഴ്നാട് ടീം പ്രഖ്യാപിക്കുകയായിരുന്നു. ഇനി വാക്സിന്‍ സ്വീകരിച്ച് ബബിളില്‍ കഴിയാന്‍ തയ്യാറായി മുരളി വിജയ് തിരിച്ചെത്തിയാലും ഫിറ്റ്നസ് തെളിയിച്ചതിന് ശേഷം മാത്രമാവും സെലക്ഷന് പരിഗണിക്കുക.

   2020 ഐപിഎല്‍ സീസണിലാണ് മുരളി വിജയി അവസാനമായി ക്രിക്കറ്റ് മത്സരം കളിച്ചത്. തമിഴ്നാടിന് വേണ്ടിയും കര്‍ണാടകയ്ക്ക് വേണ്ടിയും മുരളി വിജയ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്. 2018 ഡിസംബറില്‍ ഓസ്ട്രേലിയയ്ക്കെതിരായാണ് മുരളി വിജയ് അവസാനമായി ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.

   Hasan Ali |'ക്യാച്ച് നഷ്ടപ്പെടുത്തിയതില്‍ നിങ്ങളെക്കാള്‍ നിരാശനാണ് ഞാന്‍'; പാക് ആരാധകരോട് ഹസന്‍ അലി

   ഇത്തവണത്തെ ടി20 ലോകകപ്പിലെ ഓസ്‌ട്രേലിയ- പാകിസ്ഥാന്‍ സെമിഫൈനല്‍ മത്സരം ആവേശകരമായ മുഹൂര്‍ത്തങ്ങളാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് സമ്മാനിച്ചത്. മത്സരത്തില്‍ ഓസീസ് താരം മാത്യു വെയ്ഡ് നായകനായപ്പോള്‍ പാകിസ്ഥാന്‍ താരം ഹസന്‍ അലി ദുരന്തനായകനായി മാറുകയായിരുന്നു.

   മത്സരത്തില്‍ ഏറെ റണ്‍സ് വഴങ്ങിയ ഹസന്‍ അലി, പത്തൊമ്പതാം ഓവറില്‍ ഓസീസിനെ ജയിപ്പിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച മാത്യൂ വെയ്ഡിന്റെ ക്യാച്ച് നഷ്ടമാക്കുകയും ചെയ്തു. ഇതിനു പിന്നാലെ തുടര്‍ച്ചയായി പാകിസ്ഥാന്‍ സൂപ്പര്‍ ബോളറായ ഷഹീന്‍ അഫ്രീദിയെ തുടരെ മൂന്ന് സിക്സ് പറത്തിയാണ് വെയ്ഡ് പാകിസ്ഥാനില്‍ നിന്ന് വിജയം പറിച്ചെടുത്തത്. ഇതോടെ ഹസന്‍ അലിക്കെതിരെ അധിക്ഷേപവും വിമര്‍ശനവുമായി പാക് ആരാധകരും രംഗത്തെത്തുകയായിരുന്നു.

   മത്സരത്തിലെ 19ാം ഓവറില്‍ മൂന്നാമത്തെ പന്തില്‍ മിഡ് വിക്കറ്റിലേക്ക് മാത്യു വെയ്ഡ് അടിച്ചതെങ്കിലും ടൈമിങ് തെറ്റിയതോടെ, ഹസന്‍ അലിക്ക് ക്യാച്ച് ചെയ്യാനുള്ള അവസരമായി മാറി. എന്നാല്‍ ഓടിയെത്തിയ ഹസന്‍ അലിക്ക് പിഴച്ചതോടെ, മാത്യു വെയ്ഡിന് ലൈഫ് ലഭിക്കുകയായിരുന്നു.

   ഇപ്പോള്‍ സംഭവത്തില്‍ ഹസന്‍ അലിയുടെ ആദ്യ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. 'നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് എന്റെ പ്രകടനം ഉയരാത്തതില്‍ നിങ്ങള്‍ അസ്വസ്ഥരാണെന്ന് എനിക്ക് അറിയാം. നിങ്ങളേക്കാള്‍ നിരാശനാണ് ഞാന്‍. എന്നിലുള്ള നിങ്ങളുടെ പ്രതീക്ഷ മാറ്റരുത്. ഏറ്റവും ഉയര്‍ന്ന നിലയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനായി സേവനം ചെയ്യണം എന്നാണ് എനിക്ക്. അതിനായി വീണ്ടും കഠിനാധ്വാനം ചെയ്യുന്നു. ഈ പരിക്ക് എന്നെ കൂടുതല്‍ കരുത്തനാക്കുന്നു.'- ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ ഹസന്‍ അലി കുറിച്ചു.
   Published by:Sarath Mohanan
   First published:
   )}