News18 MalayalamNews18 Malayalam
|
news18
Updated: January 19, 2021, 4:49 PM IST
sanju samson
- News18
- Last Updated:
January 19, 2021, 4:49 PM IST
ഈഡൻ ഗാർഡൻസ്: മുഷ്താഖ് അലി ട്വന്റി 20യിൽ കേരളത്തിന് തോൽവി. ഹരിയാനയ്ക്ക് എതിരെ 199 വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം നാല് റൺസിനാണ് ഹരിയാനയോട് പരാജയപ്പെട്ടത്. ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ച കേരളം കഴിഞ്ഞ മത്സരത്തിൽ ആന്ധ്രയ്ക്ക് എതിരെ പരാജയപ്പെട്ടിരുന്നു.
ഇതോടെ കേരളത്തിന്റെ മുന്നോട്ടുള്ള സാധ്യതയാണ് അസ്തമിച്ചത്. 199 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിനായി നായകൻ സഞ്ജു സാംസൺ തകർപ്പൻ തുടക്കമാണ് ഇട്ടത്. 51 റൺസ് സഞ്ജു സാംസൺ നേടിയിരുന്നു. സച്ചിൻ ബേബി 68 റൺസ് നേടി.
You may also like:അന്ന് കോളേജിൽ നിന്ന് പുറത്തായ ആൾ; ഇന്ന് 'മഹത്തായ ഭാരതീയ അടുക്കള'യുടെ സംവിധായകൻ - വൈറലായി കുറിപ്പ് [NEWS]ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ - 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാൻ ഇതാ [NEWS] പൊലീസുകാരിങ്ങനെ തൊട്ടാവാടിയായാലോ? ഒരു കമന്റിനോട് പോലും മുട്ടി നിൽക്കാൻ കേരള പൊലീസിന് പറ്റില്ലേ? ട്രോളായ മറുപടി മുക്കി [NEWS] രണ്ടാം വിക്കറ്റിൽ സഞ്ജുവിന് മികച്ച പിന്തുണ നൽകിയ മുഹമ്മദ് അസറുദ്ദീൻ 35 റൺസ് നേടി കേരളത്തിന് വിജയപ്രതീക്ഷ നൽകി. എന്നാൽ, പത്തു റൺസ് നേടി വിഷ്ണു വിനോദും അഞ്ചു റൺസ് നേടി സൽമാൻ നിസാറും പുറത്തായത് വിജയത്തിലേക്കുള്ള യാത്രയിൽ തിരിച്ചടിയായി.
കളി അവസാനിക്കുമ്പോൾ അക്ഷയ് ചന്ദ്രൻ നാലു റൺസുമായും ജലജ് സക്സേന ഒരു റൺസുമായും പുറത്താകാതെ നിൽക്കുകയായിരുന്നു. ഹരിയാനയ്ക്കായി അരുൺ ചാപ്രാനയും സുമിത് കുമാറും രണ്ടു വിക്കറ്റുകൾ വീഴ്ത്തി. അന്താരാഷ്ട്ര താരം യുസ് വേന്ദ്ര ചാഹൽ ഒരു വിക്കറ്റും നേടി.
Published by:
Joys Joy
First published:
January 19, 2021, 4:49 PM IST