ഇന്റർഫേസ് /വാർത്ത /Sports / 'ദ്രാവിഡിന്റെ ഉപദേശം ചെവിക്കൊള്ളേണ്ടിയിരുന്നില്ല'; 293ൽ പുറത്തായ ശേഷം സെവാഗ് നടത്തിയ പ്രതികരണം വെളിപ്പെടുത്തി മുരളീധരൻ

'ദ്രാവിഡിന്റെ ഉപദേശം ചെവിക്കൊള്ളേണ്ടിയിരുന്നില്ല'; 293ൽ പുറത്തായ ശേഷം സെവാഗ് നടത്തിയ പ്രതികരണം വെളിപ്പെടുത്തി മുരളീധരൻ

മത്സരത്തിൽ ട്രിപ്പിള്‍ സെഞ്ചുറി നേടിയിരുന്നുവെങ്കില്‍ ടെസ്റ്റില്‍ മൂന്ന് തവണ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ഒരേയൊരു ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സെവാഗിന് സാധിക്കുമായിരുന്നു.

മത്സരത്തിൽ ട്രിപ്പിള്‍ സെഞ്ചുറി നേടിയിരുന്നുവെങ്കില്‍ ടെസ്റ്റില്‍ മൂന്ന് തവണ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ഒരേയൊരു ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സെവാഗിന് സാധിക്കുമായിരുന്നു.

മത്സരത്തിൽ ട്രിപ്പിള്‍ സെഞ്ചുറി നേടിയിരുന്നുവെങ്കില്‍ ടെസ്റ്റില്‍ മൂന്ന് തവണ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ഒരേയൊരു ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സെവാഗിന് സാധിക്കുമായിരുന്നു.

  • Share this:

തന്റെ അക്രമണോൽസുകമായ ബാറ്റിംഗ് കൊണ്ട് ബൗളർമാരെ നേരിട്ടിരുന്ന ബാറ്റ്സ്മാൻ ആണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ എന്ന് പേരുള്ള വിരേന്ദർ സെവാഗ്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്‍മാൻമാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയായിരുന്നു സെവാഗിന്റെ സ്ഥാനം.

ക്രിക്കറ്റിൽ ടെസ്റ്റിലും ഏകദിനത്തിലും പിന്നീട് വന്ന ടി20യിലും എല്ലാം തന്നെ സെവാഗ് തന്റെ ട്രേഡ്മാർക്ക് ഇന്നിങ്‌സുകൾ കളിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ബൗളര്‍മാരെ കടന്നാക്രമിച്ച് കളിച്ചിരുന്ന സെവാഗ് ഇന്ത്യക്കായി ടെസ്റ്റില്‍ ട്രിപ്പിൾ സെഞ്ചുറി നേടിയ ആദ്യ താരമാണ്. മൊത്തം രണ്ട് വട്ടമാണ് സെവാഗ് തന്റെ കരിയറിൽ 300 റൺസ് കടന്നിട്ടുള്ളത്. ഇതിൽ ചെന്നൈയിൽ 2008ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 319 റണ്‍സാണ് സെവാഗിന്റെ ഉയര്‍ന്ന സ്‌കോര്‍. 104 ടെസ്റ്റില്‍ 8586 റണ്‍സും 251 ഏകദിനത്തില്‍ നിന്ന് 8273 റണ്‍സും 19 ടി20യില്‍ നിന്ന് 394 റണ്‍സും സെവാഗിന്റെ പേരിലുണ്ട്.

തന്റെ കരിയറിൽ ടെസ്റ്റിലെ മൂന്നാം ട്രിപ്പിൾ സെഞ്ചുറി നേട്ടം കുറിക്കാൻ സെവാഗിന് കഴിയുമായിരുന്നെങ്കിലും വെറും ഏഴ് റൺസകലെ സെവാഗിന്റെ ആ മോഹം മുത്തയ്യ മുരളീധരൻ എന്ന ശ്രീലങ്കൻ ബൗളർ തകർക്കുകയായിരുന്നു. 2009ൽ മുംബൈയില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ 293 റണ്‍സിനാണ് സെവാഗിനെ മുരളീധരന്‍ പുറത്താക്കിയത്. ഇപ്പോഴിതാ അന്ന് ട്രിപ്പിള്‍ സെഞ്ചുറി നഷ്ടമായപ്പോള്‍ സെവാഗ് എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍.

" മത്സരത്തിൽ അന്നേ ദിവസം സെവാഗ് 290 റൺസ് എടുത്ത് നിൽക്കുകയായിരുന്നു എന്നാണ് എന്റെ ഓര്‍മ. അന്നേ ദിവസത്തെ മത്സരം തീരാറായിരുന്നതിനാൽ സെവാഗിനൊപ്പം ഉണ്ടായിരുന്ന ദ്രാവിഡ് സെവാഗിനോട് ശ്രദ്ധയോടെ ബാറ്റ് ചെയ്യാനും ട്രിപ്പിള്‍ സെഞ്ചുറി അടുത്ത ദിവസം നേടാമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ പിറ്റേന്ന് സെവാഗിനെ റിട്ടേണ്‍ ക്യാച്ചിലൂടെ ഞാന്‍ പുറത്താക്കി. പുറത്തായ ശേഷം ദ്രാവിഡ് പറയുന്നത് കേള്‍ക്കേണ്ടിയിരുന്നില്ലെന്നും നിങ്ങളുടെ പിന്നാലെ പോകണമായിരുന്നുവെന്നുമാണ് സെവാഗ് തന്നോട് പറഞ്ഞത്'-മുത്തയ്യ മുരളീധരന്‍ വെളിപ്പെടുത്തി.

" ഏറെക്കുറെ എല്ലാ ബാറ്റ്‌സ്മാന്മാരും 98-99 ല്‍ നില്‍ക്കെ സിംഗിള്‍ നേടി സെഞ്ചുറി പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുക. എന്നാല്‍ സെവാഗ് സിക്സ് നേടാനായിരിക്കും ശ്രമിക്കുക. സെഞ്ചുറി നേടിയോ ഇല്ലയോ എന്നൊന്നും അവന്‍ നോക്കാറില്ല, അവന്‍ അവന്റെ ഷോട്ട് കളിച്ചിരിക്കും. " മുത്തയ്യ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തിൽ വെറും 254 പന്തുകള്‍ നേരിട്ട സെവാഗ് 40 ഫോറും 7 സിക്സും സഹിതമാണ് 293 റൺസ് നേടിയത്. മത്സരത്തിൽ ട്രിപ്പിള്‍ സെഞ്ചുറി നേടിയിരുന്നുവെങ്കില്‍ ടെസ്റ്റില്‍ മൂന്ന് തവണ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ഒരേയൊരു ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സെവാഗിന് സാധിക്കുമായിരുന്നു.

ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച സ്പിന്നര്‍മാരില്‍ ഒരാളായാണ് മുരളീധരനെ വിലയിരുത്തുന്നത്. ടെസ്റ്റിൽ 800 വിക്കറ്റുകൾ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ പേരിൽ തന്നെയാണ് ടെസ്റ്റിൽ കൂടുതൽ വിക്കറ്റുകൾ നേടിയ താരത്തിനുള്ള റെക്കോർഡും. ഇതോടൊപ്പം ഏകദിനങ്ങളില്‍ നിന്നും നേടിയ 534 വിക്കറ്റുകള്‍ കൂടി അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുന്നുണ്ട്.

First published:

Tags: Cricket news, India-Srilanka, Virender Sehwag