• HOME
 • »
 • NEWS
 • »
 • sports
 • »
 • പന്തെറിയാന്‍ പേടിച്ചിരുന്നത് ആ ഇന്ത്യന്‍ താരത്തിനെതിരെ; വെളിപ്പെടുത്തലുമായി മുത്തയ്യ മുരളീധരന്‍

പന്തെറിയാന്‍ പേടിച്ചിരുന്നത് ആ ഇന്ത്യന്‍ താരത്തിനെതിരെ; വെളിപ്പെടുത്തലുമായി മുത്തയ്യ മുരളീധരന്‍

ഓഫ്‌സ്പിന്നിനെതിരെ സച്ചിന് ചെറിയ ദൗര്‍ബല്യമുണ്ടായിരുന്നു. അതിനാല്‍തന്നെ സച്ചിനെ എനിക്ക് ഭയമുണ്ടായിരുന്നില്ല. എന്നാല്‍, സേവാഗ് അങ്ങനെയല്ല.

Muttiah Muralitharan,

Muttiah Muralitharan,

 • Last Updated :
 • Share this:
  ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ 800 വിക്കറ്റുകളുമായി ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്താണ്. ഇതോടൊപ്പം ഏകദിനങ്ങളില്‍ നിന്നും നേടിയ 534 വിക്കറ്റുകള്‍ കൂടി അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ കീശയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇപ്പോഴിതാ അന്താരാഷ്ട്ര കരിയറില്‍ ബ്രയാന്‍ ലാറ, വീരേന്ദര്‍ സേവാഗ് എന്നിവര്‍ക്കെതിരെ ബോള്‍ എറിയാനാണ് താന്‍ ഏറ്റവും പേടിച്ചിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീലങ്കയുടെ മുരളീധരന്‍. 'ക്രിക് ഇന്‍ഫോ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുരളീധരന്റെ വെളിപ്പെടുത്തല്‍.

  ഫോമിലായാല്‍ സച്ചിനേക്കാള്‍ അപകടകാരി സേവാഗ് ആയിരുന്നു എന്നും അദ്ദേഹം ബൗളര്‍മാരെ മുഖം നോക്കാതെ തന്നെ ആക്രമിക്കുമായരുന്നു എന്നും മുരളി പറഞ്ഞു. 'കരിയറില്‍ ബൗള്‍ ചെയ്യാന്‍ ഏറ്റവും ഭയന്നിരുന്നത് ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്, വെസ്റ്റിന്‍ഡീസ് താരം ബ്രയാന്‍ ലാറ എന്നിവര്‍ക്ക് എതിരെയാണ്. ഇതിഹാസമാണെങ്കിലും സച്ചിന്‍ തെണ്ടുല്‍ക്കറിനെതിരെ ബൗള്‍ ചെയ്യാന്‍ അത്രയ്ക്ക് ഭയപ്പെട്ടിട്ടില്ല. കാരണം അദ്ദേഹം ഒരിക്കലും വീരേന്ദര്‍ സേവാഗിനേപ്പോലെ നോവിച്ചിട്ടില്ല. സേവാഗിന് ഏത് സാഹചര്യത്തിലും അതിവേഗം സ്‌കോര്‍ ചെയ്യാനാകും. ബൗളര്‍മാരോട് യാതൊരു ബഹുമാനവും കാട്ടില്ല. ഫോമിലാണെങ്കില്‍ യാതൊരു വെല്ലിവിളിയും ഉണ്ടാകില്ലെന്ന സേവാഗിന് ആത്മവിശ്വാസം കൂടും.'- മുരളീധരന്‍ പറഞ്ഞു.

  'ടെസ്റ്റിലാണെങ്കിലും രണ്ട് മണിക്കൂര്‍ ക്രീസില്‍നിന്നാല്‍ 150 റണ്‍സെങ്കിലും അടിക്കണമെന്ന നിലപാടായിരുന്നു സേവാഗിന്റേത്. അതുകൊണ്ടുതന്നെ ഉച്ചഭക്ഷണത്തിനു മുന്‍പ് പുറത്തായാലും സേവാഗ് 150 റണ്‍സെങ്കിലും അടിക്കും.'- മുരളി കൂട്ടിച്ചേര്‍ത്തു.

  'സച്ചിന്‍ തന്റെ വിക്കറ്റ് സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നല്‍കും. ഏത് പന്തും മനസ്സിലാക്കുന്നതിലും മിടുക്കനാണ്. പക്ഷേ, ഓഫ്‌സ്പിന്നിനെതിരെ സച്ചിന് ചെറിയ ദൗര്‍ബല്യമുണ്ടായിരുന്നു. അതിനാല്‍തന്നെ സചിനെ എനിക്ക് ഭയമുണ്ടായിരുന്നില്ല. എന്നാല്‍, സേവാഗ് അങ്ങനെയല്ല. സേവാഗിന് എപ്പോഴും ഡീപ്പില്‍ ഞാന്‍ ഫീല്‍ഡര്‍മാരെ നിര്‍ത്തുമായിരുന്നു. കാരണം, തന്റെ ദിവസം അയാള്‍ക്ക് ഒരു ബൗളറും എതിരാളിയല്ല. അയാള്‍ ആക്രമിച്ചുകൊണ്ടേയിരിക്കും. ഡിഫന്‍സിവ് ഫീല്‍ഡിങ് വിന്യസിച്ച് അയാള്‍ പിഴവുവരുത്താന്‍ കാത്തിരിക്കുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്'-മുരളി വാചാലനായി.

  ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത; ക്രിസ് കെയ്ന്‍സ് ജീവിതത്തിലേക്ക് മടങ്ങിവരുന്നു

  ഹൃദയ ധമനികള്‍ പൊട്ടി രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മുന്‍ ന്യൂസിലന്‍ഡ് താരം സുഖം പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. സിഡ്നിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ താരത്തിന് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താനായി എന്നാണ് പുതിയ വിവരം.

  കഴിഞ്ഞാഴ്ച്ചയാണ് കെയ്ന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നിരവധി ശസ്ത്രിക്രിയകള്‍ക്ക് വിധേയനായി. എന്നാല്‍ 51 കാരന്‍ ചികിത്സകളോട് പ്രതികരിച്ചിരുന്നില്ല. കൂടുതല്‍ വിദഗ്ദ ചികിത്സക്കായാണ് സിഡ്നിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

  ക്രിക്കറ്റ് ലോകത്തിന് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ വാര്‍ത്ത. 2010 ല്‍ ഓസ്ട്രേലിയക്കാരി മെലാനി ക്രോസറെ വിവാഹം കഴിച്ചശേഷം കെയ്ന്‍സ് ഓസ്ട്രേലിയയിലാണ് സ്ഥിരതാമസം. ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 1998 മുതല്‍ 2006 വരെ രാജ്യത്തിനായി കളിച്ച താരം മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. ടെസ്റ്റില്‍ 3320 റണ്‍സും 218 വിക്കറ്റും നേടി. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും സ്വന്തം പേരിലുണ്ട്. 2000 ത്തില്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയും ക്രിസ് കെയ്ന്‍സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
  Published by:Sarath Mohanan
  First published: