നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • അച്ഛന്റെ മകൻ തന്നെ, ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുരളീധരന്റെ അതേ ബൗളിംഗ് ആക്ഷനുമായി മകൻ നരേൻ

  അച്ഛന്റെ മകൻ തന്നെ, ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുരളീധരന്റെ അതേ ബൗളിംഗ് ആക്ഷനുമായി മകൻ നരേൻ

  മുരളിയുടെ മകനായ നരേൻ നെറ്റ്സിൽ പന്തെറിയുന്ന വീഡിയോ മുരളി തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്.

  മുത്തയ്യ മുരളീധരൻ

  മുത്തയ്യ മുരളീധരൻ

  • Share this:
   മുത്തയ്യ മുരളീധരൻ എന്ന പേര് കേൾക്കുമ്പോൾ നമുക്ക് ഓർമ വരിക അദ്ദേഹത്തിൻറെ വ്യത്യസ്തമായ ബൗളിംഗ് ആക്ഷനാണ്. തന്റെ ബൗളിംഗ് ആക്ഷൻ കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരം തന്റെ മാസ്മരിക പ്രകടനങ്ങൾ കൊണ്ട് ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ താരങ്ങളുടെ ഗണത്തിലേക്ക് ഉയരുകയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച സ്പിന്നർമാരിൽ ഒരാളായ മുരളി 800 വിക്കറ്റുകളുമായി ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്താണ്. ഇതോടൊപ്പം ഏകദിനങ്ങളിൽ നിന്നും നേടിയ 534 വിക്കറ്റുകൾ കൂടി അദ്ദേഹത്തിൻറെ നേട്ടങ്ങളുടെ കീശയിൽ ഉൾപ്പെടുന്നുണ്ട്.

   1992ൽ ശ്രീലങ്കയ്ക്ക് വേണ്ടി അരങ്ങേറിയ താരം 2011 ലോകകപ്പിൽ കളിച്ചതിന് ശേഷമാണ് വിരമിച്ചത്. മുരളീധരന് ശേഷം വന്ന ശ്രീലങ്കൻ സ്പിന്നർമാർക്കൊന്നും മുരളി ഒഴിച്ചിട്ട് പോയ സിംഹാസനത്തിൽ ഇരിപ്പുറപ്പിക്കാൻ പറ്റുന്ന പ്രകടനങ്ങൾ ഇതുവരെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ ശ്രീലങ്കയിൽ നിന്നും മുരളിയുടെ അതേ ആക്ഷനിൽ പന്തെറിയുന്ന ഒരു കുട്ടി ക്രിക്കറ്റർ ലോകത്തെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. മുരളിയുടെ മകൻ നരേനാണ് വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നരേൻ നെറ്റ്സിൽ പന്തെറിയുന്ന വീഡിയോ മുരളി തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെ ആരാധകർ ഈ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.   മുരളീധരന്റെ ബൗളിംഗ് ആക്ഷൻ ഒരു കാലത്ത് ക്രിക്കറ്റിൽ ഭയങ്കര ചർച്ചാവിഷയമായിരുന്നു. ഈ ബൗളിംഗ് ആക്ഷന്റെ പേരിൽ താരത്തിന് ഒരുപാട് ആരോപണങ്ങൾ നേരിടേണ്ടിയും വന്നിരുന്നു. പന്തെറിയുമ്പോൾ മുരളി നിശ്ചിത പരിധിയിലധികം കൈമടക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ഇതേ തുടർന്ന് ഐസിസിയുടെ പരിശോധനക്ക് വിധേയനാവേണ്ടി വന്ന താരത്തിന്റെ ബൗളിംഗ് ആക്ഷനിൽ കുഴപ്പം ഇല്ല എന്ന് ഐസിസി തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. കൈയുടെ പ്രത്യേേകതകൊണ്ടാണ് പരിധിയിൽ കൂടുതൽ കൈമടക്കുന്നതായി തോന്നുന്നതെന്നായിരുന്നു ഐസിസിയുടെ പരിശോധനയിലെ കണ്ടെത്തൽ.

   Also read- IND vs SL|ദസുൻ ഷനക ക്യാപ്റ്റൻ; ഇന്ത്യക്കെതിരെ ഏകദിന - ടി20 പരമ്പരക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

   ശ്രീലങ്കക്കായി 133 ടെസ്റ്റുകൾ കളിച്ചിട്ടുള്ള മുരളീധരൻ 22.7 ശരാശരിയിലാണ് 800 വിക്കറ്റുകൾ വീഴ്ത്തിയത്. ഏകദിനത്തിൽ 534 വിക്കറ്റും ടി20യിൽ 13 വിക്കറ്റുകളും മുരളിയുടെ പേരിലുണ്ട്. ടെസ്റ്റില്‍ 67 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 22 തവണ 10 വിക്കറ്റ് പ്രകടനവും താരം സ്വന്തമാക്കിയിട്ടുണ്ട്. 1996ൽ ലോകകപ്പ് നേടിയ ശ്രീലങ്കൻ ടീമിൽ അംഗമായിരുന്നു. ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ
   ബൗളിംഗ് പരിശീലകനാണ്.

   Also read- T20 World Cup| ടി20 ലോകകപ്പ് : ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ, ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ട് ഐസിസി

   അടുത്തിടെ ചില ശാരീരിക അസ്വസ്ഥതകൾ കാരണം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ അദ്ദേഹം തന്റെ കുടുംബത്തോടൊപ്പമാണ്.
   Published by:Naveen
   First published:
   )}