മെക്സിക്കോ ജർമനിയെ അട്ടിമറിച്ചതിന് പിന്നിൽ മുത്തശ്ശി
Updated: June 19, 2018, 5:55 PM IST
Updated: June 19, 2018, 5:55 PM IST
ലോകചാംപ്യൻമാരായ ജർമനിയെ മെക്സിക്കോ വീഴ്ത്തിയതാണ് ഈ ലോകകപ്പിലെ ആദ്യ അട്ടിമറി. ഹിർവിങ് ലൊസാനോയുടെ ഗോളിലായിരുന്നു മെക്സിക്കോയുടെ ഞെട്ടിപ്പിക്കുന്ന ജയം. എന്നാൽ മെക്സിക്കോയുടെ ജയത്തിന് പിന്നിൽ തന്റെ മുത്തശ്ശിയാണെന്നാണ് ആ രാജ്യത്തിന് നിന്നുള്ള ഒരു യുവതിയുടെ അവകാശവാദം. ഇതു സംബന്ധിച്ച് പവോല എന്ന യുവതി ട്വീറ്റ് ചെയ്തിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മൽസരത്തിന് മുമ്പ് ദേശീയഗാനാലാപന സമയത്ത് മെക്സിക്കോ താരങ്ങൾ നിരന്നുനിൽക്കുമ്പോൾ ടിവിക്ക് മുന്നിൽനിന്ന് ഓരോ കളിക്കാരനെയും ഈ മുത്തശി അനുഗ്രഹിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്. ട്വിറ്ററിലൂടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് പത്ത് ലക്ഷത്തിലധികം ലൈക്ക് ലഭിച്ചിട്ടുണ്ട്. മൂന്നു ലക്ഷത്തിലധികം പേർ റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മെക്സിക്കോയുടെ വിജയത്തിന് 100 ശതമാനവും കാരണക്കാരി തന്റെ മുത്തശിയാണെന്ന അടിക്കുറിപ്പോടെയാണ് യുവതി വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
I’m 100% convinced my grandma was the reason Mexico won pic.twitter.com/9jBRF5wFPE
— paola (@paolaa_janet) June 17, 2018Loading...
Loading...