ഫ്രഞ്ച് ഓപ്പണില്‍ നദാല്‍ തന്നെ; മുത്തമിട്ടത് പതിനെട്ടാം ഗ്രാന്‍ഡ് സ്ലാം കിരീടത്തില്‍
ഫ്രഞ്ച് ഓപ്പണില്‍ നദാല്‍ തന്നെ; മുത്തമിട്ടത് പതിനെട്ടാം ഗ്രാന്‍ഡ് സ്ലാം കിരീടത്തില്‍
കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിലും തീമിനെ തോല്പിച്ചാണ് നദാല്‍ കിരീടം നേടിയത്
nadal
Last Updated :
Share this:
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് കിരീടം സ്പെയിനിന്റെ റാഫേല്‍ നദാലിന്. ഫൈനലില്‍ ഡൊമിനിക് തീമിനെ തോല്പിച്ചാണ് നദാല്‍ കിരീടം നിലനിര്‍ത്തിയത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് സ്പാനിഷ് താരത്തിന്റെ ജയം. സ്കോര്‍ 6-3, 5-7, 6-1, 6-1.
ആദ്യ സെറ്റ് നഷ്ടമായ ശേഷം തീം രണ്ടാം സെറ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാല്‍ അടുത്ത രണ്ട് സെറ്റുകള്‍ അനായാസം ജയിച്ച് നദാല്‍ തന്റെ പന്ത്രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിലും തീമിനെ തോല്പിച്ചാണ് നദാല്‍ കിരീടം നേടിയത്.
സ്പാനിഷ് താരത്തിന്റെ പതിനെട്ടാം ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമാണിത്. 20 ഗ്രാന്‍ഡ് സ്ലാമുള്ള റോജര്‍ ഫെഡറര്‍ മാത്രമാണ് മുന്നില്‍. ഒരു ഗ്രാന്സ്ലാമില് ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന താരമെന്ന റെക്കോര്‍ഡും ഫ്രഞ്ച് ഓപ്പണിലെ പന്ത്രണ്ടാം കിരീടനേട്ടത്തോടെ നദാല്‍ സ്വന്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.