നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • French Open 2021 | കളിമൺ കോർട്ടിൽ ചരിത്രമെഴുതാൻ നദാൽ; ഫ്രഞ്ച് ഓപ്പൺ ഇന്ന് മുതൽ

  French Open 2021 | കളിമൺ കോർട്ടിൽ ചരിത്രമെഴുതാൻ നദാൽ; ഫ്രഞ്ച് ഓപ്പൺ ഇന്ന് മുതൽ

  റോളണ്ട് ഗാരോസിൽ എപ്പോഴും തലയുയർത്തി നിന്ന ഒരേയൊരു താരമേയുള്ളൂ - എല്ലാവരും റാഫ എന്ന് ചുരുക്കി വിളിക്കുന്ന സ്പെയിനിൻ്റെ ഇതിഹാസ താരമായ റാഫേൽ നദാൽ.

  Nadal

  Nadal

  • Share this:
   ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ഗ്രാൻഡ്സ്ലാം ടൂർണമെൻ്റിന് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം ഉച്ചക്ക് മൂന്ന് മണിക്ക് റോളണ്ട് ഗാരോസിലെ കളിമൺ കോർട്ടിൽ മത്സരങ്ങൾക്ക് തുടക്കമാകും. കോവിഡ്‌ പ്രതിസന്ധി കാരണം കഴിഞ്ഞ വർഷം ഒക്‌ടോബറിൽ നടത്തിയ ഈ ഗ്രാൻഡ്‌ സ്ലാം ടൂർണമെൻ്റ് ഇക്കുറി പ്രതിസന്ധികൾ മറികടന്ന് സാധാരണ സമയത്ത് തന്നെയാണ് നടത്തുന്നത്. എന്നാലും കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ ജൂൺ ഒമ്പത് വരെ 5000 കാണികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഇതിന് ശേഷം കാണികളുടെ എണ്ണം 13000ത്തിലേക്ക് ഉയർത്തുന്നത് ആയിരിക്കും. ഫ്രാൻസിൽ രാത്രി കാല കർഫ്യു നിലവിലുള്ളതിനാൽ രാത്രിയിൽ നടക്കുന്ന മത്സരങ്ങൾ കാണാൻ കാണികൾ ഉണ്ടാവുകയില്ല.

   മത്സരം നടക്കുന്നത് കളിമൺ കോർട്ടിൽ ആയതിനാൽ ടൂർണമെൻ്റിൽ മുന്നേറണമെങ്കിൽ കളിക്കുന്ന താരം തൻ്റെ കായികശേഷിയും കരുത്തും കഴിവും ഒരു പോലെ സമന്വയിപ്പികേണ്ടി വരും. ഇതിൽ വിജയിച്ചാൽ മാത്രമേ വിജയങ്ങൾ കൊയ്യാൻ കഴിയുകയുള്ളൂ. ഇതെല്ലാം ഉള്ളത് കൊണ്ട് തന്നെ മറ്റു ടൂർണമെൻ്റുകളിൽ വിജയങ്ങൾ നേടിയിട്അതുകൊണ പല വമ്പൻ താരങ്ങളും ഇവിടെ വീണുപോയിട്ടുണ്ട്. പക്ഷേ റോളണ്ട് ഗാരോസിൽ എപ്പോഴും തലയുയർത്തി നിന്ന ഒരേയൊരു താരമേയുള്ളൂ - എല്ലാവരും റാഫ എന്ന് ചുരുക്കി വിളിക്കുന്ന സ്പെയിനിൻ്റെ ഇതിഹാസ താരമായ റാഫേൽ നദാൽ.

   ഫ്രഞ്ച് ഓപ്പൺ ടൂർണമെൻ്റിൽ കാലങ്ങളായി കേൾക്കുന്ന ഒരേ ഒരു പേരാണ്‌ നദാലിൻ്റേത്. 13 തവണയാണ് ഫ്രാൻസിലെ കളിമൺ കോർട്ടിൽ നദാൽ കിരീടമുയർത്തിയിട്ടുള്ളത്. ഫ്രഞ്ച് ഓപ്പൺ ഏറ്റവുമധികം തവണ നേടിയ താരവും നദാലാണ്. കൂടെ കളിക്കുന്ന മറ്റാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടം. കഴിഞ്ഞ തവണത്തെ ടൂർണമെൻ്റിലും നദാൽ തന്നെയായിരുന്നു ചാമ്പ്യൻ. കഴിഞ്ഞ വർഷത്തെ ഫൈനലിൽ സെർബിയൻ താരമായ നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ചാണ് താരം കിരീടമുയർത്തിയത്.

   Also Read- യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്; മാഞ്ചസ്റ്റർ സിറ്റിയെ തകർത്തത് എതിരില്ലാത്ത ഒരു ഗോളിന്

   ഫ്രഞ്ച് ഓപ്പണിൽ തുടർച്ചായായി അഞ്ച് കിരീടം എന്ന നേട്ടത്തിന് അരികിൽ കൂടിയാണ് നദാൽ നിൽക്കുന്നത്. ഇതുകൂടാതെ തൻ്റെ 21ആം ഗ്രാൻസ്ലാം കിരീടമെന്ന ചരിത്ര നേട്ടത്തിലേക്കാണ് ഇക്കുറി നദാൽ റാക്കറ്റ് വീശുന്നത്. താരത്തിൻ്റെ അടങ്ങാത്ത പോരാട്ടവീര്യത്തിന് ആര് തടയിടും എന്നതാണ് എല്ലാവരും ഉയർത്തുന്ന ചോദ്യം. 2005 മുതൽ കളിമൺ കോർട്ടിൽ തുടങ്ങിയ ജൈത്രയാത്രയിൽ 2009, 2015, 2016 വർഷങ്ങളിൽ മാത്രമാണ് താരത്തിന് തിളങ്ങാൻ കഴിയാതെ പോയത്. കളിമൺ കോർട്ടിൽ ഇത്രയും മികച്ച റെക്കോർഡുള്ള താരം ഈ വർഷവും മികച്ച പ്രകടനം പുറത്തെടുക്കും എന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്.

   ഇത്തവണ കിരീടം നേടിയാൽ മറ്റൊരു നേട്ടവും നദാലിന്റെ പേരിലാകും. ആധുനിക ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്‌ സ്ലാം നേടുന്ന താരം എന്ന റെക്കോർഡ് താരത്തിൻ്റെ പേരിലാകും. സ്വിസ്‌ താരം റോജർ ഫെഡററുടെ റെക്കോർഡാണ് മറികടക്കുക. നിലവിൽ ഇരുവരും 20 വീതം ഗ്രാൻഡ്‌ സ്ലാം കിരീടങ്ങളാണ്‌ നേടിയിട്ടുള്ളത്. 15 മാസത്തെ ഇടവേളയ്ക്ക് ശേഷം ഫെഡറർ ഗ്രാൻഡ്സ്ലാം ടൂർണമെൻ്റിലേക്ക് തിരിച്ചെത്തുന്നുണ്ടെങ്കിലും 40 വയസ്സ് തികയുന്ന താരം കളിമൺ കോർട്ടിൽ മികവ് കാണിക്കുമെന്ന് കടുത്ത ആരാധകർ പോലും പ്രതീക്ഷിക്കുന്നില്ല. നദാൽ തന്നെയാണ് കിരീടം നേടാൻ സാധ്യത കൂടുതൽ എന്ന് തന്നെയാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

   കളിമൺ കോർട്ടിലെ നദാലിൻ്റെ മികച്ച പ്രകടനങ്ങൾക്ക് നൽകുന്ന അംഗീകാരമെന്നോണം ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന റോളണ്ട് ഗാരോസ് സ്റ്റേഡിയം കോംപ്ലക്സിൽ സ്പെയ്നിന്റെ ലോക മൂന്നാം നമ്പർ താരം റാഫേൽ നദാലിന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. വ്യാഴാഴ്ചയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. നദാലിനൊപ്പം ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റ് ഗില്ലെസ് മോർട്ടൺ, ടൂർണമെന്റ് ഡയറക്ടർ ഗൈ ഫൊർഗറ്റ്, ശിൽപി ജോർഡി ഡയസ് ഫെർമാണ്ടസ് എന്നിവർ ചേർന്നാണ് അനാച്ഛാദനം നിർവഹിച്ചത്. സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തോട് ചേർന്നാണ് സ്റ്റീലിൽ നിർമ്മിച്ച പൂർണകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

   Summary-French Open begins from today; Rafael Nadal eyes for a career record in Grand Slams
   Published by:Anuraj GR
   First published: