• HOME
  • »
  • NEWS
  • »
  • sports
  • »
  • ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ്; നവോമി ഒസാക്കക്ക് കിരീടം

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ്; നവോമി ഒസാക്കക്ക് കിരീടം

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ജപ്പാന്‍റെ നവോമി ഒസാക്കക്ക് കിരീടം.

നവോമി ഒസാക്ക

നവോമി ഒസാക്ക

  • Last Updated :
  • Share this:
    മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ജപ്പാന്‍റെ നവോമി ഒസാക്കക്ക് കിരീടം. ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്‍റെ പെട്ര ക്വിറ്റോവയെ ആണ് ഒസാക്ക തോൽപിച്ചത്.

    ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് നാലാം സീഡ് ഒസാക്കയുടെ ജയം. സ്കോർ 7-6, 5-7, 6-4. ഒസാക്കയുടെ രണ്ടാം ഗ്രാൻഡ് സ്സാം കിരീട നേട്ടമാണിത്.

    ഇക്കഴിഞ്ഞ യു എസ് ഓപ്പണിലും ഒസാക്കയായിരുന്നു ചാംപ്യൻ. ജയത്തോടെ ഒസാക്ക ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. നാളെ നടക്കുന്ന പുരുഷ ഫൈനലിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്, രണ്ടാം നമ്പർ താരം റാഫേൽ നദാലിനെ നേരിടും.

    First published: