നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • French Open 2021| ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി നവോമി ഒസാക്ക; തീരുമാനം സംഘാടകരോടുള്ള പ്രതിഷേധം?

  French Open 2021| ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി നവോമി ഒസാക്ക; തീരുമാനം സംഘാടകരോടുള്ള പ്രതിഷേധം?

  ടൂർണമെന്റിലെ ചില നിമയങ്ങൾ കാലാഹരണപ്പെട്ടതാണെന്നും ഒസാക്ക ചൂണ്ടിക്കാട്ടുന്നു.

  Naomi Osaka/Image:Instagram

  Naomi Osaka/Image:Instagram

  • Share this:
   പാരീസ്: ആരാധകരേയും സംഘാടകരേയും മാധ്യമങ്ങളേയുമെല്ലാം ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി നവോമി ഒസാക്ക. സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച പത്രക്കുറിപ്പിൽ പിന്മാറ്റത്തിനുള്ള കാരണം വിശദമായി തന്നെ താരം വ്യക്തമാക്കുന്നുണ്ട്.

   ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ മത്സര ശേഷമുള്ള പ്രസ് മീറ്റ് ഒഴിവാക്കുമെന്ന് നവോമി വ്യക്തമാക്കിയിരുന്നു. മാനസികാരോഗ്യത്തിന് മുൻഗണന നൽകുന്നതിനാലാണ് പത്രസമ്മേളനം ബഹിഷ്കരിക്കുന്നതെന്നായിരുന്നു താരത്തിന്റെ വിശദീകരണം. മത്സരശേഷമുള്ള നിർബന്ധിത പത്രസമ്മേളനത്തിൽ നിന്ന് പിന്മാറിയാൽ 15000 രൂപയാണ് പിഴ( ഏകദേശം 10 ലക്ഷം രൂപ).

   ഞായറാഴ്ച്ച നടന്ന ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ ലോക രണ്ടാം നമ്പർ താരമായ ഒസാക്ക റൊമാനിയൻ താരം പെട്രീഷ്യ മരിയ ടിഗിനെ പരാജയപ്പെടുത്തിയിരുന്നു. (6-4, 7-6(4). ഇതിന് ശേഷം പത്ര സമ്മേളനത്തിൽ ഒസാക പങ്കെടുത്തിരുന്നില്ല.

   You may also like:കോവിഡ്: കോപ്പ അമേരിക്ക അജർന്‍റീനയിൽനിന്ന് മാറ്റിയേക്കും; മറ്റു വേദികൾ പരിഗണിക്കുന്നു

   എന്നാൽ, മാനസികാരോഗ്യത്തിന് മുൻഗണന നൽകിയുള്ള ഒസാക്കയുടെ തീരുമാനത്തിന് അനുകലൂമായിട്ടായിരുന്നില്ല പല കോണുകളിൽ നിന്നുമുണ്ടായ പ്രതികരണം. മത്സരശേഷമുള്ള നിർബന്ധിത പത്രസമ്മേളനത്തിലേക്ക് ഒസാകയെ എത്തിക്കാൻ സംഘാടകർ ശ്രമിച്ചെങ്കിലും താരം തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.   ഇതിന് പിന്നാലെ, മറ്റു പ്രമുഖ താരങ്ങൾ പത്രസമ്മേളനത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സംഘാടകർ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു. ഇതിനെതിരെ വിമർശനം ഉയർന്നതോടെ ട്വീറ്റ് പിൻവലിക്കുകയായിരുന്നു.

   പത്രസമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മറ്റ് താരങ്ങളുടെ ഏകാഗ്രത നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ ഒസാക വ്യക്തമാക്കുന്നു.   തന്റെ മാനസികാരോഗ്യത്തെ കുറിച്ചും അന്തർമുഖയായ താൻ ഓരോ പത്രസമ്മേളനത്തിലും നേരിടുന്ന സംഘർഷങ്ങളെ കുറിച്ചുമെല്ലാം തന്റെ കുറിപ്പിൽ നവോമി പറയുന്നുണ്ട്.

   തുടർമത്സരങ്ങളിലും വാർത്താസമ്മേളനത്തിൽ പങ്കെടുക്കാതിരുന്നാൽ ഒസാക്കയെ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്താക്കുമെന്ന റിപ്പോർട്ടും വന്നിരുന്നു. മറ്റ് ഗ്രാൻസ്ലാം ടൂർണമെന്റിലും വിലക്കേർപ്പെടുത്തുമെന്ന തരത്തിലും വാർത്തകൾ വന്നു. ഇതിന് പിന്നാലെയാണ് സ്വമേധയാ മത്സരത്തിൽ നിന്ന് പിന്മാറുന്നതായി ഒസാക്ക വ്യക്തമാക്കിയത്. ടൂർണമെന്റിലെ ചില നിമയങ്ങൾ കാലാഹരണപ്പെട്ടതാണെന്നും ഒസാക്ക ചൂണ്ടിക്കാട്ടുന്നു.

   ഒസാക്കയുടെ തീരുമാനത്തെ വിമര്‍ശിച്ച് റാഫേല്‍ നദാല്‍, ആഷ്‌ലി ബാര്‍ട്ടി, ദാനിൽ മെദ്വദേവ് എന്നിവര്‍ രംഗത്തെത്തിയിരുന്നു.

   താൻ ഒരിക്കലും മാനസികാരോഗ്യത്തെ നിസ്സാരവൽക്കരിക്കുകയോ നിസ്സാരമായി കാണുകയോ ചെയ്തിട്ടില്ല. 2018 ലെ യുഎസ് ഓപ്പൺ മുതൽ താൻ വിഷാദരോഗത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഒസാക്ക തന്റെ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാമിൽ ഒസാക്ക പങ്കുവെച്ച കുറിപ്പിൽ പിന്തുണയുമായി വീനസ് വില്യംസ് അടക്കമുള്ള താരങ്ങൾ എത്തിയിട്ടുണ്ട്.

   നാളെയായിരുന്നു ഒസാക്കയുടെ രണ്ടാം മത്സരം നടക്കാനിരുന്നത്. റൊമേനിയൻ താരം അന ബോഗ്‍ഡാൻ ആയിരുന്നു എതിരാളി. നാല് ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള താരമാണ് ഒസാക്ക.
   Published by:Naseeba TC
   First published:
   )}