Naomi Osaka| കാലിലെ പരിക്ക്; ഫ്രഞ്ച് ഓപ്പണിൽ നിന്ന് നവോമി ഒസാക പിന്മാറി

യുഎസ് ഓപ്പണിന് മുൻപായി നടന്ന സതേൺ വെസ്റ്റേൺ ടൂർണമെന്റ് ഫൈനലിൽ നിന്ന് പരിക്കുമൂലം ഒസാക പിന്മാറിയിരുന്നു.

News18 Malayalam | news18-malayalam
Updated: September 18, 2020, 11:03 AM IST
Naomi Osaka| കാലിലെ പരിക്ക്; ഫ്രഞ്ച് ഓപ്പണിൽ നിന്ന് നവോമി ഒസാക പിന്മാറി
Image:Instagram
  • Share this:
കാൽതുടയിലെ മസിലിനേറ്റ പരിക്ക് മൂലം ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറി യുഎസ് ഓപ്പൺ ജേതാവ് നവോമി ഒസാക. യുഎസ് ഓപ്പണിന് തൊട്ടുപിന്നാലെ ഫ്രഞ്ച് ഓപ്പണും വന്നതിനാൽ കളിമൺ കോർട്ടിലെ മത്സരത്തിനായി വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ സാധിച്ചില്ലെന്നും ഒസാക പ്രസ്താവനയിൽ പറയുന്നു.

സെപ്റ്റംബർ 21 നാണ് ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നത്. സാധാരണഗതിയിൽ മെയ്-ജൂൺ മാസങ്ങളിലാണ് കളിമൺ കോർട്ടിലെ പോരാട്ടം നടക്കാറ്. ഇക്കഴിഞ്ഞ ആഴ്ച്ചയാണ് യുഎസ് ഓപ്പൺ ടൂർണമെന്റ് അവസാനിച്ചത്. കോവിഡ് കാരണം മത്സരങ്ങൾ അടുത്തു വന്നത് താരങ്ങൾക്കും വിനയായിട്ടുണ്ട്.


ശനിയാഴ്ച്ച നടന്ന യുഎസ് ഓപ്പൺ ഫൈനലിൽ വിക്ടോറിയ അസരെങ്കയെ പരാജയപ്പെടുത്തിയാണ് ഒസാക യുഎസ് ഓപ്പൺ കിരീടം നേടിയത്. കാലിലെ പരിക്കുമായിട്ടായിരുന്നു താരം പോരാടിയത്. യുഎസ് ഓപ്പണിന് മുൻപായി നടന്ന സതേൺ വെസ്റ്റേൺ ടൂർണമെന്റ് ഫൈനലിൽ നിന്ന് പരിക്കുമൂലം ഒസാക പിന്മാറിയിരുന്നു.








View this post on Instagram





❤️


A post shared by 大坂なおみ 🇭🇹🇯🇵🇺🇸 (@naomiosaka) on





അതേസമയം, സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണിൽ പങ്കെടുക്കുമെന്ന് വ്യക്തമായി. 24ാം ഗ്രാന്റ് സ്ലാം കിരീടീം ലക്ഷ്യമിട്ട് തന്നെയാകും സെറീന ഫ്രഞ്ച് ഓപ്പണിനും എത്തുക. യുഎസ് ഓപ്പണിൽ വിക്ടോറിയ അസരെങ്കയോട് സെമിയിൽ പരാജയപ്പെട്ടാണ് സെറീന മടങ്ങിയത്. ഫ്രഞ്ച് ഓപ്പണിൽ നിന്ന് ഒസാകയുടെ പിന്മാറ്റം സെറീനയ്ക്ക് കൂടുതൽ സാധ്യതയും നൽകുന്നുണ്ട്.

അതേസമയം, കോവിഡ് മുൻകരുതലിന്റെ ഭാഗമായി മത്സരം കാണാൻ എത്തുന്ന കാണികളുടെ എണ്ണം സംഘാടകർ വെട്ടിക്കുറച്ചു. ഒരു ദിവസം 5000 കാണികളെ അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തേ, 11,500 പേരെ ഒരു ദിവസം അനുവദിക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ ഫ്രാൻസിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതോടെയാണ് കാണികളുടെ എണ്ണം കുറച്ചത്.

കാണികൾ ഇല്ലാതെ ക്ലോസ്ഡ് ഡോറിലായിരുന്നു യുഎസ് ഓപ്പൺ മത്സരം നടന്നത്. അതിനാൽ തന്നെ കൂടുതൽ പേർ എത്തുന്ന ഫ്രഞ്ച് ഓപ്പണിൽ താരങ്ങൾക്കും ആശങ്കയുണ്ട്.
Published by: Naseeba TC
First published: September 18, 2020, 11:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading