• HOME
  • »
  • NEWS
  • »
  • sports
  • »
  • പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റതിന് കാരണം നരേന്ദ്ര മോദി; ഇന്ത്യയുടെ തോൽവി ബിജെപി വോട്ടാക്കുന്നു; ആരോപണവുമായി രാകേഷ് ടികായത്ത്

പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റതിന് കാരണം നരേന്ദ്ര മോദി; ഇന്ത്യയുടെ തോൽവി ബിജെപി വോട്ടാക്കുന്നു; ആരോപണവുമായി രാകേഷ് ടികായത്ത്

മോദി സർക്കാർ രാഷ്ട്രീയ ലാഭം നേടിയെടുക്കാൻ വേണ്ടിയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയതെന്നും അതിൽ തനിക്ക് അതിയായ ഖേദമുണ്ടെന്നും ടികായത്ത് പറഞ്ഞു

Rakesh Tikait

Rakesh Tikait

  • Share this:
ടി20 ലോകകപ്പില്‍  (ICC T20 World Cup) പാകിസ്ഥാനെതിരെ ഇന്ത്യൻ ടീം (Indian Cricket Team) പരാജയപ്പെട്ടതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന (PM Narendra Modi) ആരോപണവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടികായത്ത്. (Rakesh Tikait) മോദി സർക്കാർ രാഷ്ട്രീയ ലാഭം നേടിയെടുക്കാൻ വേണ്ടിയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയതെന്നും അതിൽ തനിക്ക് അതിയായ ഖേദമുണ്ടെന്നും ടികായത്ത് പറഞ്ഞു. ചൊവ്വാഴ്ച്ച ഉത്തര്‍പ്രദേശിലെ ഭാഗപട്ടിൽ നടന്ന ഒരു പരിപാടിക്കിടെ ടികായത്ത് നടത്തിയ പരാമർശ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്.

മോദി സർക്കാരിന് മത്സരമല്ല വോട്ടാണ് പ്രധാനം

കൂടുതല്‍ വോട്ട് ലഭിക്കുമെന്ന ഉറപ്പുണ്ടെങ്കില്‍ മോദി സര്‍ക്കാരിന് ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ സാധിക്കുമെന്നും പാര്‍ട്ടിക്ക് കായിക മത്സരമല്ല, വോട്ടാണ് പ്രധാനമെന്നുമുള്ള ആരോപണമാണ് അദ്ദേഹം ഉയർത്തിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം താന്‍ കണ്ടില്ലെന്നും എന്നാൽ മോദി സർക്കാരാണ് ഇന്ത്യയെ പാകിസ്ഥാനെതിരെ തോൽപ്പിച്ചത് എന്ന കാര്യം ഗ്രാമവാസികളാണ് തന്നോട് പറഞ്ഞതെന്നുമാണ് ടികായത്ത് അവകാശപ്പെട്ടത്.

Also read- Waqar Younis |'ഹിന്ദുക്കളാല്‍ ചുറ്റപ്പെട്ട മൈതാനത്ത് റിസ്‌വാന്‍ നിസ്‌കരിച്ചതാണ് എനിക്കിഷ്ടമായത്': വഖാര്‍ യൂനിസ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടാല്‍ തീര്‍ച്ചയായും ചിലരെങ്കിലും പടക്കം പൊട്ടിച്ച്‌ ആഘോഷിക്കും. ആളുകള്‍ ഇന്ത്യന്‍ ടീമിനെ അപമാനിക്കുകയും ചെയ്യും. ഇത്തരം പ്രവൃത്തികള്‍ ബിജെപിക്ക് വോട്ട് നേടിക്കൊടുക്കുമെന്നും ടികായത്ത് പറഞ്ഞു.

താനും ഒരു കായികതാരമാണെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഈ തോല്‍വി തന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ടികായത്ത് പറഞ്ഞു. ഏത് കായിക ഇനമാണ് കളിച്ചിരുന്നത് എന്നതിൽ അദ്ദേഹം വിശദീകരണം നൽകിയില്ലെങ്കിലും, ബിജെപി സര്‍ക്കാര്‍ ഇന്ത്യൻ ടീമിലെ ഒരു മുസ്ലിം കളിക്കാരനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് മുഹമ്മദ് ഷമിക്കെതിരെ നടന്ന സൈബർ ആക്രമണ സംഭവത്തെ കുറിച്ച് പ്രതിപാദിച്ച് കൊണ്ട് അദ്ദേഹം പ്രതികരിച്ചു.

Also read- Irfan Pathan| 'പാകിസ്ഥാനെ തോൽപിച്ച് ഞങ്ങൾ തിരികെയെത്തിയപ്പോൾ മസ്ജിദിന് മുകളിൽ ഇന്ത്യൻ പതാക ഉയർത്തിയ ആളാണ് എന്റെ പിതാവ്'

ഇന്ത്യയുടെ തുടക്കം തോൽവിയോടെ; ചരിത്ര ജയം നേടി പാകിസ്ഥാൻ; സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണത്തിന് ഇരയായി ഷമി

ടി20 ലോകകപ്പിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ജയം നേടിയിരുന്നു. ജയത്തോടെ ലോകകപ്പിൽ ഇന്ത്യക്കെതിരെ അവരുടെ ആദ്യം ജയം കൂടിയാണ് അവർ കുറിച്ചത്. എന്നാൽ പാകിസ്‌ഥാൻ ജയം നേടി മിനിറ്റുകൾ പിന്നിടും മുൻപ് ഇന്ത്യൻ പേസറായ ഷമിക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. തോൽവിക്ക് കാരണക്കാരൻ ഷമിയാണെന്ന തരത്തിൽ നിരവധി മോശം പരാമർശങ്ങളാണ് താരം നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ ഷമിക്ക് പിന്തുണ നൽകിക്കൊണ്ട് സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദർ സെവാഗ് എന്നിങ്ങനെ മുൻ ഇന്ത്യൻ താരങ്ങളും പ്രമുഖ വ്യക്തികളും രംഗത്ത് വന്നിരുന്നു.

Also read- ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഹര്‍ഭജനെ കളിയാക്കി ആമിര്‍; മറുപടിയുമായി ഹര്‍ഭജനും; ട്വിറ്ററില്‍ തമ്മിലടിച്ച് താരങ്ങള്‍

മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. മത്സരത്തിൽ മറ്റ് ഇന്ത്യൻ ബൗളർമാർക്കും കാര്യമായ സംഭാവനകൾ ഒന്നും തന്നെ നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാലും തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ഷമിയുടെ മേൽ അടിച്ചേൽപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിനെതിരെ സൈബർ ഇടങ്ങളിൽ ആക്രമണം അരങ്ങേറിയത്. ഇതിൽ ചിലത് രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ കൂറിനെ വരെ ചോദ്യം ചെയ്യുന്നതായിരുന്നു. 'ഒരു മുസ്ലിം പാകിസ്ഥാനോടൊപ്പം നില്‍ക്കുന്നു', 'എത്ര പണം കിട്ടി' തുടങ്ങിയ അധിക്ഷേപങ്ങളാണ് അദ്ദേഹം നേരിടേണ്ടി വന്നത്.  പാകിസ്ഥാനെതിരായ മത്സരത്തിൽ മുഴുവൻ ഇന്ത്യൻ ടീമും നിറം മങ്ങിയ പ്രകടനം നടത്തിയിട്ടും അവർക്കെതിരെയൊന്നും ഇല്ലാതിരുന്ന ഈ അക്രമം ഷമി ഒരു മുസ്ലിം ആയതുകൊണ്ടാണ് ഉണ്ടായതെന്ന് തീർത്തും വ്യക്തമാകുന്നുണ്ട്.
Published by:Naveen
First published: