നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Tokyo Olympics | സെമി ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

    Tokyo Olympics | സെമി ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

    'ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്, ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.'

    പ്രധാനമന്ത്രി നരേന്ദ്ര മോദി

    പ്രധാനമന്ത്രി നരേന്ദ്ര മോദി

    • Share this:
      ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ന് നടന്ന ആവേശകരമായ സെമിഫൈനലില്‍ ഇന്ത്യയുടെ പുരുഷ ടീം ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ്. സെമിഫൈനലില്‍ 2-5 എന്ന സ്‌കോറിന് ഇന്ത്യ ബെല്‍ജിയത്തോട് പരാജയപ്പെടുകയായിരുന്നു. സൂപ്പര്‍ താരം അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സ് നേടിയ ഹാട്രിക്കാണ് ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഈ തോല്‍വിയോടെ സ്വര്‍ണമോ വെള്ളിയോ നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷയാണ് അസ്തമിച്ചത്. ഇനി വെങ്കല മെഡലിന് വേണ്ടി ഇന്ത്യയ്ക്ക് മത്സരിക്കാം.

      ബെല്‍ജിയത്തോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്, ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. ടീമിലെ താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.



      നീണ്ട 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ പുരുഷ ടീം ഒളിമ്പിക്സ് സെമിയില്‍ കടന്നത്. ഒളിമ്പിക്സില്‍ ഇന്ത്യയുടെ പ്രതാപ ഇനങ്ങളില്‍ ഒന്നായിരുന്നു ഹോക്കി. ഒരു കാലത്ത് ഹോക്കിയില്‍ അജയ്യരായിരുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് ഒളിമ്പിക്സ് ചരിത്രത്തില്‍ എട്ട് സ്വര്‍ണ മെഡലുകളാണ് സ്വന്തമായുള്ളത്. എന്നാല്‍ പിന്നീട് പുറകോട്ട് പോയ ഇന്ത്യയുടെ ഹോക്കി ടീമിന് ഈ പ്രതാപം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ടീമിന്റേത്.

      1980ലെ മോസ്‌കോ ഗെയിംസ് വരെ ഇന്ത്യയുടെ മുന്നേറ്റം തുടര്‍ന്നു. എന്നാല്‍ അതിന് ശേഷം ഇന്ത്യന്‍ ഹോക്കിക്ക് അത്ര നല്ല കാലമാല്ലായിരുന്നു. 2008 ബീജിംഗ് ഗെയിംസില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഹോക്കി ടീം 2016 റിയോ ഒളിമ്പിക്‌സില്‍ പോയിന്റ് നിലയിലെ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഹോക്കി എന്ന കായിക വിനോദത്തില്‍ ഇന്ത്യ അത്രയും താഴ്ന്നുപോയ നിമിഷങ്ങളായിരുന്നു അതെല്ലാം.

      എന്നാല്‍ പിന്നീട് ഇന്ത്യന്‍ ടീം മികച്ച പ്രകടനങ്ങള്‍ നടത്തി മുന്നേറുകയായിരുന്നു. ആ പ്രകടനങ്ങള്‍ ടോക്യോയിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സംഘം. ഈ മുന്നേറ്റങ്ങളുടെ ഫലമായി അവര്‍ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്നു. ഒളിമ്പിക്സില്‍ അവര്‍ ആകെ പുറകോട്ട് പോയത് ഓസ്‌ട്രേലിയയോട് മാത്രമായിരുന്നു. എന്നാല്‍ ഇതിന് ശേഷം തുടര്‍ ജയങ്ങള്‍ നേടി അവര്‍ ആ തോല്‍വിയുടെ നിരാശ മായ്ച്ചുകളയുകയായിരുന്നു.

      ഇന്ത്യന്‍ വനിതാ ഹോക്കി ടീമും ഒളിമ്പിക്‌സ് ഹോക്കിയുടെ സെമിഫൈനലില്‍ കടന്നിരിക്കുന്നു. ഒളിമ്പിക്സ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമി ഫൈനല്‍ പ്രവേശനം നേടുന്നത്. 1980 ഒളിമ്പിക്സില്‍ നാലാം സ്ഥാനത്ത് ഇന്ത്യ എത്തിയിരുന്നെങ്കിലും അന്ന് ഗെയിംസില്‍ ആറ് ടീമുകള്‍ മാത്രമാണ് മത്സരിച്ചിരുന്നത്. ഇത്തവണ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റം.
      Published by:Sarath Mohanan
      First published:
      )}