• HOME
 • »
 • NEWS
 • »
 • sports
 • »
 • National Games 2022 | ദേശീയ ഗെയിംസ്: അത്ലറ്റിക്സിൽ 15 മെഡലുകൾ ലക്ഷ്യമിട്ട് പ്രതീക്ഷയോടെ കേരളം

National Games 2022 | ദേശീയ ഗെയിംസ്: അത്ലറ്റിക്സിൽ 15 മെഡലുകൾ ലക്ഷ്യമിട്ട് പ്രതീക്ഷയോടെ കേരളം

സെപ്തംബർ 30ന് ഐഐടി ഗാന്ധിനഗർ ട്രാക്ക് ആൻറ് ഫീൽഡ് സ്റ്റേഡിയത്തിലാണ് അത്ലറ്റിക്സ് മത്സരങ്ങൾക്ക് തുടക്കമാവുക

 • Last Updated :
 • Share this:
  പുതുമുഖങ്ങളും യുവതാരങ്ങളും അടങ്ങുന്ന സംഘവുമായി ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ കേരള ടീം ഗുജറാത്തിലേക്ക് തിരിച്ചു. 36-ാമത് ദേശീയ ഗെയിംസിൽ 10-15 മെഡലുകളെങ്കിലും അത്ലറ്റിക്സിൽ ലഭിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. പൊതുവിൽ ദേശീയ ഗെയിംസുകളിൽ അത്ലറ്റിക്സിൽ കേരളതാരങ്ങൾ വലിയ നേട്ടങ്ങൾ കൈവരിക്കാറുണ്ട്. പല കാരണങ്ങളാൽ തങ്ങളുടെ ഏറ്റവും മികച്ച കളിക്കാരെ ടീമിൽ അണിനിരത്താൻ സാധിച്ചിട്ടില്ലെന്ന് കേരള അത്ലറ്റിക്സ് ടീം ചീഫ് കോച്ച് സി വിനയചന്ദ്രൻ പറഞ്ഞു. ഗുജറാത്തിലേക്ക് തിരിക്കവേ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  പരിമിതികളുണ്ടെങ്കിലും ഇത്തവണത്തെ ദേശീയ ഗെയിംസിൽ മിന്നുന്ന പ്രകടനം കാഴ്ച വെക്കാൻ സാധിക്കുന്ന നിരവധി താരങ്ങൾ കേരള ടീമിലുണ്ടെന്ന് വിനയചന്ദ്രൻ പറഞ്ഞു. സെപ്തംബർ 30ന് ഐഐടി ഗാന്ധിനഗർ ട്രാക്ക് ആൻറ് ഫീൽഡ് സ്റ്റേഡിയത്തിലാണ് അത്ലറ്റിക്സ് മത്സരങ്ങൾക്ക് തുടക്കമാവുക. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലെ യുവതാരങ്ങളുടെ മെൻററാണ് വിനയചന്ദ്രൻ.

  CWG 2022 വെള്ളി മെഡൽ ജേതാവ് മുരളി ശ്രീശങ്കർ, നയന ജെയിംസ്, ആൻസി സോജൻ (എല്ലാവരും ലോംഗ് ജംപ്), അരുൺ എബി, സാന്ദ്ര ബാബു (ഇരുവരും ട്രിപ്പിൾ ജമ്പ്), ആരതി ആ‍ർ, എയ്ഞ്ചൽ പി ദേവസ്യ (ഹൈജമ്പ്), മരീന ജോർജ്ജ് (ഹെപ്റ്റാത്തലൺ), 4×100 പുരുഷ, വനിതാ റിലേ ടീമുകൾ തുടങ്ങിയവരെല്ലാം മെഡൽ നേടാൻ സാധ്യതയുള്ളവരാണെന്ന് വിനയചന്ദ്രൻ പറഞ്ഞു.

  Also Read- ഐസിസി പുരുഷ ടി20 റാങ്കിങ്ങ്: ഇം​ഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാമത്

  കേരളത്തിന്റെ പട്ടികയിൽ ചില സുപ്രധാന കളിക്കാരുടെ പേരുകൾ ഇടംപിടിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തെ ലക്ഷ്മീഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് പത്ത് ദിവസത്തെ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. കളിക്കാരുടെ പ്രകടനത്തിൽ താൻ സംതൃപ്തനാണെന്നും കോച്ച് കൂട്ടിച്ചേ‍ർത്തു.
  Also Read- ഇന്ത്യക്കായി പന്തെറിഞ്ഞത് 20 വർഷം; ബൗളിങ്ങ് ഇതിഹാസം ജുലൻ ഗോസ്വാമിക്ക് ഗംഭീര യാത്രയയപ്പ്

  കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ മെഡൽ നേടിയിരുന്ന കേരള താരങ്ങളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും സർവീസസിന് വേണ്ടിയാണ് ഇറങ്ങുക. ജിൻസൺ ജോൺസൺ, ജാബിർ എംപി, മുഹമ്മദ് അജ്മൽ, മെയ്മോൻ പൗലോസ്, സച്ചിൻ ബിനു, സേതു എസ് നായർ, മുഹമ്മദ് അഫ്സൽ തുടങ്ങിയവരും സർവീസസിന് വേണ്ടിയാണ് ട്രാക്കിൽ ഇറങ്ങുക. ഇക്കാര്യത്തിൽ നിരാശയുണ്ടെന്നും എന്നാൽ കായിക മേഖലയിൽ ഉയർച്ച താഴ്ച്ചകൾ സ്വാഭാവികമാണെന്നും വിനയചന്ദ്രൻ പറഞ്ഞു.

  ചങ്ങനാശേരി കോളേജിൽ പരിശീലിപ്പിക്കുന്ന വിനയചന്ദ്രൻ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിലെ ലിസ്റ്റഡ് എലൈറ്റ് കോച്ചാണ്. യുവതാരങ്ങളിലാണ് ഇത്തവണ കേരളം വലിയ പ്രതീക്ഷ വെക്കുന്നത്. സ്പ്രിൻറർ അഞ്ജലി പിഡി, സ്റ്റെഫി സാറ കോശി (800 മീറ്റർ) എന്നിവർ ഇത്തവണത്തെ ദേശീയ ഗെയിംസിൽ കേരളത്തിൻെറ വലിയ പ്രതീക്ഷകളാണെന്ന് അദ്ദേഹം പറഞ്ഞു. ജൂനിയർ ഫെഡറേഷൻ കപ്പിലെ വെള്ളിമെഡൽ ജേതാവായ അഞ്ജലി 2021ലെ അന്തർ സംസ്ഥാന ജേതാവ് കൂടിയാണ്. ജൂനിയർ ഫെഡറേഷൻ കപ്പിലെ നാലാം സ്ഥാനക്കാരിയായ സാറ സംസ്ഥാന ചാമ്പ്യൻ കൂടിയാണ്.
  Published by:Naseeba TC
  First published: