കൊല്ലം: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിനമായ നാളെ ഏഴു മത്സരങ്ങള്‍ നടക്കും. രാവിലെ ഏഴര മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ഭോപ്പാല്‍ ആന്ധ്ര ഹോക്കി അസോസിയേഷനെ നേരിടും. ഒന്‍പത് മണിക്ക് ഗോവ -മദ്ധ്യപ്രദേശ് മത്സരമാണ് .
പത്തരയ്ക്ക് നടക്കുന്ന മൂന്നാം മത്സരത്തില്‍ തമിഴ്നാട് മണിപ്പൂരിനെയും പന്ത്രണ്ട് മണിക്ക് രാജസ്ഥാന് ആസ്സാമിനെയും നേരിടും. രണ്ടു മണിക്ക് ഹിമാചല്‍ പ്രദേശ് -ജമ്മു കാശ്മീര്‍ മത്സരവും മൂന്നര മണിക്ക് മദ്ധ്യ ഭാരത് -പട്യാല മത്സരവും നടക്കും. തുടര്‍ന്ന് അഞ്ചു മണിക്ക് കേരളം -സായി ഗുജറാത്തിനെ നേരിടും. ആറരയ്ക്ക് തെലങ്കാന- ത്രിപുര, എട്ടു മണിക്ക് ഗുജറാത്ത് -സ്റ്റീല്‍ പ്ലാന്റ് ബോര്‍ഡ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ത്രിപുര ,സ്റ്റീല്‍ പ്ലാന്റ് ടീമുകള്‍ എത്തി ചേരാത്തത് കാരണം തെലങ്കാന, ഗുജറാത്ത് എന്നീ ടീമുകള്‍ക്ക് വോക്ക് ഓവര്‍ ലഭിച്ചേക്കും.
ഇന്ന നടന്ന ആദ്യ മത്സരത്തില്‍ ആന്ധ്രാ ഹോക്കി അസോസിയേഷന് ബംഗാളിനെ 10 -0 ത്തിനു പരാജയപ്പെടുത്തിയിരുന്നു. ടൂര്‍ണമെന്റിലെ ആന്ധ്രാ പ്രദേശിന്റെ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ ആന്ധ്രാ പ്രദേശ് ഗോവയെ 11 -0 ത്തിനായിരുന്നു തകര്‍ത്തത്.
ഇന്നത്തെ രണ്ടാം മത്സരത്തില്‍ മണിപ്പുര്‍ പുതുച്ചേരിയെ 5 -2 നു പരാജയപ്പെടുത്തി. മണിപ്പൂരിന്റെ ആദ്യ മത്സരം വിദര്‍ഭയോട് ആയിരുന്നുവെങ്കിലും അവര്‍ എത്തി ചേരാത്തത് കാരണം വോക്ക് ഓവര്‍ ലഭിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.