• HOME
 • »
 • NEWS
 • »
 • sports
 • »
 • 'ലൈംഗിക പീഡനം മാത്രമല്ല, വാക്കാലും മാനസികമായും അയാൾ പീഡിപ്പിച്ചു'; പരിശീലകനെക്കുറിച്ച് വനിതാ കായികതാരങ്ങൾ

'ലൈംഗിക പീഡനം മാത്രമല്ല, വാക്കാലും മാനസികമായും അയാൾ പീഡിപ്പിച്ചു'; പരിശീലകനെക്കുറിച്ച് വനിതാ കായികതാരങ്ങൾ

എല്ലാ പരാതിക്കാരും നേരത്തെ തന്നെ കായിക രംഗത്ത് നിന്ന് വിരമിച്ചവരാണ്. നിരവധി വർഷങ്ങൾ ഇവർ പീഡനം നേരിട്ടതായി പരാതിയിൽ പറയുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  മേയ് മാസത്തിൽ ചെന്നൈ ആസ്ഥാനമായ കായിക പരിശീലകൻ പി. നാഗരാജനെതിരെ 19 വയസ്സുകാരിയായ ഒരു ദേശീയതല കായികതാരം ലൈംഗികപീഡന പരാതി നൽകിയതിനെ തുടർന്ന് ഇന്ത്യക്കാരായ ഏഴ് വനിതാ കായികതാരങ്ങൾ ഈ 59 കാരനെതിരെ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

  എല്ലാ പരാതിക്കാരും നേരത്തെ തന്നെ കായിക രംഗത്ത് നിന്ന് വിരമിച്ചവരാണ്. നാഗരാജന് കീഴിൽ പരിശീലനം നേടിയവരാണ് ഇവർ. നിരവധി വർഷങ്ങൾ ഇവർ പീഡനം നേരിട്ടതായി പരാതിയിൽ പറയുന്നു.

  മൂന്ന് പതിറ്റാണ്ടുകളായി നിരവധി ദേശീയ മെഡൽ ജേതാക്കളുടെ പരിശീലകനായിരുന്നു നാഗരാജൻ. എന്നാൽ ഐപിസി, പോക്സോ നിയമപ്രകാരമാണ് ഈ പരിശീലകൻ ഇപ്പോൾ ആരോപണങ്ങൾ നേരിടുന്നത്. ഇരകൾ മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകി. കഴിഞ്ഞ മാസം പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയായ രണ്ട് ഇരകളോട് ഇന്ത്യൻ എക്സ്പ്രസ് അടുത്തിടെ സംസാരിച്ചിരുന്നു.

  വ്യക്തിഗത പരിശീലനത്തിന് വരാൻ ആവശ്യപ്പെടുകയും, ഗ്രൂപ്പിലെ മറ്റുള്ളവരിൽ നിന്ന് അവരെ ഒറ്റപ്പെടുത്തുകയും പിന്നീട് ആരും ഇല്ലാത്തപ്പോൾ മസാജ് സമയത്ത് അനാവശ്യമായി ശരീരത്തിൽ സ്പർശിക്കുകയും ചെയ്തിരുന്നെന്ന് മുൻ അന്തർദേശീയ കായികതാരങ്ങൾ പി നാഗരാജന്റെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസിനോട് വെളിപ്പെടുത്തി.

  ദേശീയ ജൂനിയർ റെക്കോർഡ് നേടിയ ഒരു കായികതാരം അന്ന് പരിശീലകനോട് എതിർത്ത് സംസാരിക്കാൻ ഭയമായിരുന്നുവെന്ന് വ്യക്തമാക്കി. മറ്റൊരു കായികതാരം കൗമാരപ്രായത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും പിന്നീട് നാഡീസംബന്ധമായ തകരാറുകൾ നേരിട്ടതായും വ്യക്തമാക്കി. ഇപ്പോൾ താരത്തിന് 30ന് മുകളിൽ പ്രായമുണ്ട്.

  വിവിധ കാലഘട്ടങ്ങളിലാണ് നാഗരാജൻ ഈ താരങ്ങളെ പരിശീലിപ്പിച്ചിരുന്നത്. ഇരുവരും മജിസ്‌ട്രേറ്റിന് മുമ്പിൽ മൊഴി നൽകി.

  പരിശീലകന്റെ മസാജ് സെഷൻ ഒഴിവാക്കിയാൽ അടുത്ത ദിവസങ്ങളിൽ അവർക്ക് അതിനുള്ള ശിക്ഷ ലഭിക്കുമായിരുന്നു. അക്കാദമിയിൽ സ്വഭാവ ദൂഷ്യമുണ്ടെന്ന് വരെ പ്രചരിപ്പിക്കുമെന്ന് താരങ്ങൾ പറയുന്നു.

  "ഞാൻ അണ്ടർ -16 ദേശീയ റെക്കോർഡ് നേടിയ സമയത്താണ് ലൈംഗികാതിക്രമം ആരംഭിച്ചത്. 'പരിശീലനത്തിനുശേഷം പിന്നിൽ നിൽക്കണം, നിനക്ക് കൂടുതൽ പരിശീലനം നൽകാം' എന്ന് നാഗരാജൻ പറയുമായിരുന്നു. എനിക്ക് കാൽമുട്ട് വേദനയുണ്ടെങ്കിൽ, വേദന മാറ്റി തരാനുള്ള മസാജ് നൽകുന്നതിനൊപ്പം അയാൾ എന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാറുണ്ടായിരുന്നു, എനിക്ക് ശരിക്കും അസ്വസ്ഥത തോന്നിയിരുന്നു. എന്നാൽ അമ്മയെ അത് എങ്ങനെ ബാധിക്കുമെന്ന പേടിയിൽ ഞാൻ വീട്ടിൽ പറഞ്ഞില്ല. എനിക്ക് 15 വയസ്സുള്ളപ്പോഴാണ് ഈ അനുഭവം ആദ്യമായി നേരിട്ടതെന്ന് ” 10 വർഷത്തിന് മുമ്പ് നാഗരാജൻ പരിശീലിപ്പിച്ച അത്‍ലറ്റ് ആരോപിച്ചു.

  പരിശീലകനോടുള്ള ഭയം കാരണം എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നുവെന്നും താരം പറയുന്നു. അയാൾ എന്റെ ശരീരത്തിൽ കൈ വയ്ക്കാൻ തുടങ്ങി. അയാൾ എന്നെ അയാളുടെ മടിയിൽ ഇരുത്തി. 'ഞാൻ ഒരു അച്ഛനെ പോലെയാണ്' എന്ന് അയാൾ എന്നോട് പറയുമായിരുന്നു. ആ പ്രായത്തിൽ എനിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ കുട്ടികളെ 'നല്ല സ്പർശനം', 'മോശം സ്പർശനം' എന്താണെന്ന് പഠിപ്പിക്കുന്നുണ്ട്. എന്നാൽ ആ സമയത്ത് എനിക്ക് അറിയില്ലായിരുന്നു. പരിശീലനത്തിനൊടുവിൽ ഞാൻ ഗ്രൗണ്ടിൽ നിന്ന് ഓടിപ്പോകുക പതിവായിരുന്നു. അയാളോട് തിരികെ സംസാരിക്കാൻ പോലും എനിക്ക് ഭയമായിരുന്നു ” കായിക താരം പറയുന്നു.
  Published by:Naveen
  First published: