• HOME
  • »
  • NEWS
  • »
  • sports
  • »
  • വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ്; അഞ്ചാം ദിനത്തിൽ ഏറ്റവുമധികം ഗോൾ നേടി പാട്യാല

വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ്; അഞ്ചാം ദിനത്തിൽ ഏറ്റവുമധികം ഗോൾ നേടി പാട്യാല

 ടൂർണമെന്റിലെ ഏറ്റവും വലിയ ടോപ്പ് സ്കോറർമാരിൽ ഒരാളായ തരൻ പ്രീത് കൗർ പട്യാലക്ക് വേണ്ടി രണ്ടു ഗോളുകൾ നേടി

ഗോവയും ബംഗാൾ ഹോക്കി അസോസിയേഷനും തമ്മിൽ നടന്ന മത്സരം.

ഗോവയും ബംഗാൾ ഹോക്കി അസോസിയേഷനും തമ്മിൽ നടന്ന മത്സരം.

  • News18
  • Last Updated :
  • Share this:
    കൊല്ലം : ഒൻപതാമത് ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഗോവ ബംഗാൾ ഹോക്കി അസോസിയേഷനെ 4 -2 നു പരാജയപ്പെടുത്തി. ഗോവക്ക് വേണ്ടി വീണ നായിക്ക് മൂന്നു ഗോളും ഗീത റാത്തോഡ് ഒരു ഗോളും നേടി. ബംഗാൾ ഹോക്കി അസോസിയേഷനു വേണ്ടി ജുമാ ഷീ, താനിയ ഖാതൂൻ എന്നിവർ ഓരോ ഗോൾ വീതം നേടി.

    രണ്ടാമത്തെ മത്സരത്തിൽ രാജസ്ഥാൻ 11 -0 ത്തിനു ജമ്മു കാശ്മീരിനെ പരാജയപ്പെടുത്തി.രാജസ്ഥാന് വേണ്ടി റീന സെയ്നി എട്ടു ഗോളുകൾ നേടി. ടൂർണമെന്റിൽ ഇത് വരെയും ഒരു മത്സരത്തിലും ജമ്മു കാശ്മീരിന് വിജയിക്കാൻ സാധിച്ചിട്ടില്ല.

    ടൂർണമെന്റിൽ ഏറ്റവുമധികം ഗോളുകൾ നേടിയ ടീമാണ് പാട്യാല. അസമിനിതിരെ ഇന്ന് നടന്ന മത്സരത്തിൽ 5-2 സ്‌കോറിൽ പട്യാല വിജയിച്ചു. മുൻപ് നടന്ന രണ്ടു മത്സരങ്ങളിൽ ഇരുപതിലധികം ഗോളുകൾ നേടിയ പട്ട്യാലക്കെതിരെ പ്രതിരോധത്തിൽ ഊന്നിയുള്ള കളിയാണ് ആസാം പുറത്തെടുത്തത്.



    ടൂർണമെന്റിലെ ഏറ്റവും വലിയ ടോപ്പ് സ്കോറർമാരിൽ ഒരാളായ തരൻ പ്രീത് കൗർ പട്യാലക്ക് വേണ്ടി രണ്ടു ഗോളുകൾ നേടി. കിരൺ കൗർ, ഗുർമയിൽ കൗർ, നവ്‌ജ്യോത് കൗർ എന്നിവർ ഓരോ ഗോൾ വീതം നേടി. ആസാമിന്‌ വേണ്ടി മുൻമുനി ദാസ് ,ബബിത കൽസി എന്നിവർ ഗോൾ നേടി.



    തുടർന്ന് നടന്ന മത്സരത്തിൽ ഹിമാചൽ പ്രദേശ് മധ്യഭാരതിനെ 4 -1 നു തോൽപ്പിച്ചു. ഹിമാചലിനു വേണ്ടി റീത്തു ദേവി, മഞ്ജു റാണി, കുസും, യാഷിക എന്നിവർ ഗോളുകൾ നേടി. മധ്യ ഭാരതിനു വേണ്ടി നേഹ സെൻ ഏക ഗോൾ സ്‌കോർ ചെയ്തു.

    അഞ്ചാം ദിനത്തിലെ അവസാന മത്സരത്തിൽ തെലങ്കാന ഗുജറാത്തിനെ 5 -3 സ്കോറിന് തോൽപിച്ചു. മേഘ്ന വെങ്കശ്വരം തെലങ്കാനക്കു വേണ്ടി നാല് ഗോളുകളും ക്യാപ്റ്റൻ കാശിഷ് ഫാത്തിമ ഒരു ഗോളും നേടി. ഗുജറാത്തിനു വേണ്ടി മൈത്രി സോളങ്കി രണ്ടു ഗോളുകളും വൈദേഹി പഞ്ചാൽ ഒരു ഗോളും നേടി.
    First published: