ടി20 ലോകകപ്പിലെ(T20 World Cup) സൂപ്പര്‍ 12ല്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ(Team India) സ്വന്തമാക്കിയിരിക്കുന്നത്. സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ 66 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. നേരത്തെ വെടിക്കെട്ട് പ്രകടനം നടത്തിയ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനത്തില്‍ ആവേശമുള്‍ക്കൊണ്ട ബൗളര്‍മാര്‍ അഫ്ഗാന് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു.
മത്സരം മുന്നേറുന്നതിനിടെ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുടേയും(Jasprit Bumrah) അഫ്ഗാന് താരം നവീന്‍ ഉള് ഹഖിന്റേയും(Naveen ul Haq) ബൗളിങ് ആക്ഷനിലേക്ക് ആരാധകരുടെ ശ്രദ്ധ എത്തിയിരുന്നു. കമന്റേറ്റര്‍മാരും ഇരുവരുടേയും ബൗളിങ് ആക്ഷനിലെ സാമ്യം ചര്‍ച്ച ചെയ്തതോടെ ഡ്രസ്സിങ് റൂമിലിരുന്ന അഫ്ഗാന് പേസര്‍ നവീന്‍ ഉള് ഹഖിന്റെ മുഖത്ത് ചിരി വിടര്‍ന്നു.
കൈ ചലനങ്ങളിലും ഫ്രണ്ട് ലഗിന്റെ നീക്കങ്ങളിലും ബൂമ്രയ്ക്കും നവീന്‍ ഉള് ഹഖിനും തമ്മില്‍ സാമ്യമുണ്ട്. ഐസിസിയും ഇരുവരുടേയും ബൗളിങ് ആക്ഷനിലെ സാമ്യത ചൂണ്ടിക്കാണിച്ച് രംഗത്തെത്തി. എന്നാല്‍ ഇന്ത്യക്കെതിരായ കളിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ നവീന്‍ ഉള് ഹഖിന് കഴിഞ്ഞില്ല. നാല് ഓവറില്‍ 59 റണ്‍സ് ആണ് നവീന്‍ ഉള് ഹഖിന്റെ സ്പെല്ലില് ഇന്ത്യ അടിച്ചെടുത്തത്. ബുംറയാവട്ടെ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
Rahul Dravid |അടുത്ത ക്യാപ്റ്റന്‍ ആരാവണം? അഭിമുഖത്തില്‍ രാഹുല്‍ ദ്രാവിഡ് നിര്‍ദേശിച്ചത് ഈ താരത്തെഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ തിരഞ്ഞെടുത്തത് വളരെയധികം ആവേശത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ടി20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം മുതല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കും. പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തിനിടെ ദ്രാവിഡ് നേരിട്ട ഒരു ചോദ്യം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
ഇന്ത്യയുടെ അടുത്ത വൈറ്റ് ബോള്‍ ക്യാപ്റ്റനായി നിങ്ങള്‍ ആരെയാണ് കാണുന്നത്? ഇതായിരുന്നു ആ ചോദ്യം. അതിനു മറുപടിയായി രാഹുല്‍ പറഞ്ഞത്, അനുഭവസമ്പത്ത് വച്ച് ആദ്യം രോഹിത് ശര്‍മ്മയും, രണ്ടാമത് കെ എല്‍ രാഹുലും എന്നായിരുന്നുവെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭാവിയില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ പങ്കിനെ കുറിച്ചും ദേശീയ ടീമുമായി അത് എങ്ങനെ ഏകോപിപ്പിക്കണം എന്നതിനെ കുറിച്ചും ദ്രാവിഡ് ഒരു ഓണ്‍ലൈന്‍ പവര്‍പോയിന്റ് അവതരണം നടത്തിയതായാണ് വിവരം. ഇടവേളകളില്ലാത്ത മത്സരങ്ങള്‍ക്കിടയില്‍ കളിക്കാരുടെ ജോലിഭാരം എങ്ങനെ കൈകാര്യം ചെയ്യാമെന്നും അവര്‍ക്ക് മതിയായ വിശ്രമം നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചതായും അറിയുന്നു. ബെഞ്ച് സ്ട്രെങ്ത് എങ്ങനെ കൂട്ടാമെന്നും പുതിയ കളിക്കാരെ എങ്ങനെ നിരീക്ഷിക്കണം എന്നതിനെക്കുറിച്ചും ദ്രാവിഡ് സംസാരിച്ചതായാണ് അറിവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.