NBA in India: ആവേശം ബാസ്ക്കറ്റിലാക്കി എൻബിഎ താരങ്ങൾ; കിങ്സിനെ വീഴ്ത്തി ഇന്ത്യാന പേസേഴ്സ്
ഇന്ത്യൻ മണ്ണിൽ അരങ്ങേറിയ ആദ്യ എൻബിഎ പോരാട്ടത്തിൽ ഓവർ ടൈമിലാണ് പേസേഴ്സ് ജയിച്ചുകയറിയത്...
news18-malayalam
Updated: October 5, 2019, 11:57 AM IST

nba-pacers-kings
- News18 Malayalam
- Last Updated: October 5, 2019, 11:57 AM IST IST
മുംബൈ: അത്യന്തം വാശിയേറിയ എൻബിഎ പ്രീ-സീസൺ ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ ഇന്ത്യാന പേസേഴ്സിന് ജയം. സാക്രമെന്റോ കിങ്സിനെതിരെ 132-131 എന്ന സ്കോറിനാണ് പേസേഴ്സ് ജയിച്ചത്. ആദ്യ ക്വാർട്ടറിൽ 39-29ന് കിങ്സാണ് ലീഡ് നേടിയത്. രണ്ടാം ക്വാർട്ടറിലും 72-59ന് മികച്ച ലീഡ് നിലനിർത്താൻ അവർക്കായി. എന്നാൽ മൂന്നാം ക്വാർട്ടറിൽ മികച്ച പോരാട്ടം നടത്തിയ പേസേഴ്സ് 97-92ന് കിങ്സിന്റെ ലീഡ് കുറച്ചു. അവസാന ക്വാർട്ടറിൽ ആഞ്ഞടിച്ച പേസേഴ്സ് അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ ജയം സ്വന്തമാക്കുകയായിരുന്നു.
രണ്ട് പ്രീ-സീസൺ ഗെയിമുകൾ കളിക്കാൻ എൻബിഎ ഇന്ത്യയിലേക്ക് വരുന്നതിന്റെ പ്രതീകമായി റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിതാ അംബാനി ആദ്യത്തെ' മാച്ച് ബോൾ സമ്മാനിച്ചു.
ഇന്ത്യയിൽ ബാസ്കറ്റ്ബോളിന് കൂടുതൽ പ്രചാരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് റിലയൻസ് ഫൗണ്ടേഷൻ എൻ ബി എ മത്സരം സംഘടിപ്പിക്കുന്നത്. ഇന്ത്യ ഒരു മൾട്ടി-സ്പോർട്സ് രാജ്യമായി മാറണമെന്നാണ്ആഗ്രഹമെന്നും ഇന്ത്യയിലെ ആദ്യത്തെ എൻബിഎ ഗെയിം അവതരിപ്പിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും നിത അംബാനി പറഞ്ഞു.
മുംബൈയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു മൽസരം കാണാൻ അവസരമൊരുക്കിയത്. ഇന്ത്യയിൽ ബാസ്ക്കറ്റ്ബോളിനെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പദ്ധതികളാണ് റിലയൻസ് ഫൗണ്ടേഷൻ നടപ്പാക്കുന്നത്.
20 സംസ്ഥാനങ്ങളിലെ 34 നഗരങ്ങളില്‍ നിന്ന് 11 ദശലക്ഷം കുട്ടികളിലേക്ക് എത്തിച്ചേരുന്ന ലോകത്തെ ഏറ്റവും വലിയ ജൂനിയര്‍ എന്‍ബിഎ പ്രോഗ്രാം ആയി ഈ സംരംഭം മാറി. ശാരീരിക വിദ്യാഭ്യാസവുമായി ബാസ്കറ്റ്ബോളിനെ സമന്വയിപ്പിച്ച് ആരോഗ്യകരവും സജീവവുമായ ജീവിതശൈലി സ്വീകരിക്കാന്‍ ഇത് യുവാക്കളെ പ്രചോദിപ്പിക്കുന്നു.

Loading...