അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. 2008 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ടീം ഓസീസ് മണ്ണില്‍ ടെസ്റ്റ് ജയം നേടുന്നത്. 323 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 291 റണ്‍സിന് ഓള്‍ഔട്ടായതോടെയാണ് ഇന്ത്യ 31 റണ്‍സിന്റെ ജയം സ്വന്തമാക്കിയത്. ഇന്ത്യക്കായി രണ്ടാമിന്നിങ്ങ്സില്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബൂംറയും അശ്വിനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. വാലറ്റത്ത നഥാന്‍ ലിയോണ്‍ (38*)ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും സമനിലയിലെത്തിക്കാന്‍ താരത്തിനു കഴിയാതെ പോവുകയായിരുന്നു.
നാലിന് 104 എന്ന നിലയില്‍ അഞ്ചാം ദിവസത്തെ കളിയാരംഭിച്ച ഓസീസ് ബാറ്റ്സ്മാന്മാര് സ്വന്തം മണ്ണില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ച് നില്ക്കാന് ബുദ്ധിമുട്ടുന്ന കാഴ്ചക്കായിരുന്നു അവസാനദിനം സാക്ഷ്യം വഹിച്ചത്. സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ ആതിഥേയര്‍ക്ക് അഞ്ചാം വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. 14 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റെ വിക്കറ്റ് ഇശാന്ത് ശര്‍മയാണ് നേടിയത്. പിന്നീട് ഒത്തുച്ചേര്‍ന്ന ഷോണ്‍ മാര്‍ഷും ക്യാപ്റ്റന്‍ ടിം പെയ്നും ഓസീസിന് നേരിയ പ്രതീക്ഷ നല്കയെങ്കിലും മാര്‍ഷിനെ പുറത്താക്കി ബൂംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച കൊണ്ടുവന്നു. ഇരുവരും 41 റണ്‍സായിരുന്നു സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.
Also Read: ഒരു ദിനം ബാക്കി ഇന്ത്യക്ക് ജയിക്കാന്‍ 6 വിക്കറ്റ്
അറുപത് രണ്‍സെടുത്ത ഷോണ്‍ മാര്‍ഷും നഥാന്‍ ലിയോണുമാണ് ഇന്ത്യന്‍ ജയം വൈകിപ്പിച്ചത്. ഇരുവര്‍ക്കും പുറമെ 28 റണ്‍ വീതം നേടിയ പാറ്റ് കുമ്മിണ്സും, മിച്ചല്‍ സ്റ്റാര്‍ക്കും മാത്രമാണ് വാലറ്റത്ത് പിടിച്ച് നിന്നത്. നേരത്തെ, ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 307ല്‍ അവസാനിച്ചിരുന്നു. ചേതേശ്വര്‍ പൂജാര (71), അജിന്‍ക്യ രഹാനെ (70) എന്നിവരാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ആദ്യ ഇന്നിങ്ങ്സില്‍ 15 റണ്‍സിന്റെ ലീഡും ഇന്ത്യ നേടിയിരുന്നു. ഇതോടെയാണ് 323 റണ്‍സിന്റെ ലക്ഷ്യം മത്സരത്തില്‍ കുറിക്കപ്പെട്ടത്.
Also Read: ഓസീസിന്റെ മുന്‍നിര തകര്‍ന്നു
ആദ്യ ഇന്നിങ്ങ്സില്‍ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയായിരുന്നു (123) മുന്‍നിര തകര്‍ന്ന ഇന്ത്യയ്ക്ക ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 250 റണ്‍സയിരുന്നു ആദ്യ ഇന്നിങ്ങ്സില്‍ ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 235 റണ്‍സിന് ഔള്ഔട്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.