• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World Cup 2019: അംലയെ വീഴ്ത്തി ഇന്ത്യ തുടങ്ങി; ആദ്യ വിക്കറ്റ് ബൂമ്രയ്ക്ക്

ICC World Cup 2019: അംലയെ വീഴ്ത്തി ഇന്ത്യ തുടങ്ങി; ആദ്യ വിക്കറ്റ് ബൂമ്രയ്ക്ക്

സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോഴാണ് പ്രോട്ടീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്

bumrah

bumrah

  • Last Updated :
  • Share this:
    സതാംപ്ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ഹാഷിം അംലയെ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ച ജസ്പ്രീത് ബൂമ്രയാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോഴാണ് പ്രോട്ടീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്.

    ഒടുവില്‍ വിവരം കിട്ടുമ്പോള്‍ നാല് ഓവറില്‍ 15 ന് ഒന്ന് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. രുക്കില്‍ നിന്ന് മോചിതനായ കേദാര്‍ ജാദവിനെു ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങിയത്. ജാദവ് തിരിച്ചെത്തിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കാണ് പുറത്തിരുന്നത്.

    Also Read: നാലാം നമ്പറില്‍ രാഹുല്‍ തന്നെ; കേദാര്‍ ജാദവും ഭൂവിയും ടീമില്‍; ടീമുകളുടെ ആദ്യ ഇലവന്‍

    ബൗളിങ് ഡിപ്പാര്‍ട്‌മെന്റില്‍ മുഹമ്മദ് ഷമിയ്ക്ക് പകരം ഭൂവനേശ്വര്‍ കുമാറിന് തന്നെ ഇന്ത്യ അവസരം നല്‍കുകയായിരുന്നു. നാലാം നമ്പറില്‍ കെഎല്‍ രാഹുല്‍ തന്നെയാകും ഇന്നത്തെ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങുക. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പരുക്കിന്റെ പിടിയിലായ സ്റ്റെയിനിന് ഇന്നും അവസരം ലഭിച്ചില്ല.
    First published: