ടോക്കിയോ ഒളിമ്പിക്സിലെ (Tokyo Olympics) ഇന്ത്യന്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ് (Gold Medalist) നീരജ് ചോപ്രയ്ക്ക്(Neeraj Chopra) പരംവിശിഷ്ഠ സേവ മെഡല്‍. 4 രജ്പുതാന റൈഫിള്‍സിലെ അംഗമായ നീരജ് ചോപ്ര കരസേനയില്‍ സുബേദാറാണ്.
കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയിലെ സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിലൂടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ വ്യക്തിഗത സ്വര്‍ണ്ണം നേടിയ ആദ്യ ഇന്ത്യന്‍ കായിക താരമെന്ന ബഹുമതിയും നീരജ് ചോപ്ര നേടിയിരുന്നു. അടുത്തിടെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം നല്കി രാജ്യം ആദരിച്ചിരുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സൈനിക സേവാ മെഡലുകളുടെ വിതരണം നാളെ വൈകിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിര്‍വഹിക്കും.
Also Read-Republic Day 2022 | നാളെ റിപബ്ലിക്ക് ദിനം; ഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങള്‍ അതീവ ജാഗ്രതയില്‍; പദ്മ പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും
Shaurya Chakra | കശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് നായിബ് സുബൈദാര്‍ ശ്രീജിത്തിന് ശൗര്യ ചക്ര; രാജ്യത്തിന്റെ ആദരം
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് നായിബ് സുബേദര്‍ എം ശ്രീജിത്തിന് ശൗര്യചക്ര. പന്ത്രണ്ട് സേന അംഗങ്ങള്‍ക്കാണ് ശൗര്യചക്ര നല്കി രാജ്യം ആദരിക്കുക. കരസേനയില്‍ നിന്ന് ശൗര്യചക്ര സമ്മാനിക്കുന്ന അഞ്ച് പേരും കശ്മീരിലെ സേവനത്തിനിടെ വീരമൃത്യു വരിച്ചവരാണ്.
കഴിഞ്ഞ വര്‍ഷം ജൂലായ് എട്ടിനാണ് രജൌരിയിലെ നിയന്ത്രണരേഖയില്‍ നടന്ന നുഴഞ്ഞകയറ്റ ശ്രമം ശ്രീജീത്തിന്റെ നേതൃത്വത്തിലുള്ള സൈനികര്‍ തടഞ്ഞത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ സൈന്യം വധിച്ചു. കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരി സ്വദേശിയാണ് ശ്രീജിത്ത്.
384 സൈനികര്‍ക്കാണ് സേന മെഡലുകള്‍ പ്രഖ്യാപിച്ചത്. ഉത്തം സേവാ മെഡലിന് രണ്ട് മലയാളികള്‍ അര്‍ഹരായി. ലെഫ്റ്റനന്റ് ജനറല്‍ ജോണ്സണ് പി മാത്യു, ലെഫ്റ്റനന്റ് ജനറല്‍ പി.ഗോപാലകൃഷ്ണമേനോന്‍ എന്നിവര്‍ക്കാണ് ഉത്തം സേവ മെഡല്‍ ലഭിക്കുക.
ധീരതക്കുള്ള മെഡലുകള്‍ അഞ്ചു മലയാളികള്‍ക്കുണ്ട്. . സര്‍വോത്തം ജീവന് രക്ഷാ പതക് മരണാനന്തര ബഹുമതിയായി ശരത് ആര് ആര് നു പ്രഖ്യാപിച്ചു. നാല് മലയാളികള്‍ ഉത്തം ജീവാ രക്ഷ പതക്കിനും അര്‍ഹരായി.അല്‍ഫാസ് ബാവു, കൃഷ്ണന് കണ്ടത്തില്‍, മയൂഖാ വി, മുഹമ്മദ് ആദന്‍ മൊഹുദ്ദീന്‍ എന്നിവരാണ് ഉത്തം ജീവാ രക്ഷ പതക്കിന് അര്‍ഹരായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.